പ്രേക്ഷക കാത്തിരിപ്പിന് വിരാമമിട്ട് ഇന്ന് സുരേഷ് ഗോപി-ജോഷി ചിത്രം പാപ്പന് തിയേറ്ററുകളിലെത്തിയത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ് മാത്രമല്ല, സുരേഷ് ഗോപിയുടെ മകന് ഗോകുല്‍ സുരേഷും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ചിത്രം കാണാനായി സുരേഷ് ഗോപിയ്ക്കും മകന് ഗോകുലിനും ഒപ്പം രാധികയും തിയേറ്ററില്‍ എത്തിയിരുന്നു. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയും ചെയ്തു. ഇപ്പോഴിതാ ഷോ കണ്ടിറങ്ങിയ രാധികയുടെ പ്രതികരണനാണ് ശ്രദ്ധനേടുന്നത്.
ഗോകുലിനെയും ഏട്ടനെയും ഒരുമിച്ച് സിക്രീനില്‍ കണ്ടതില്‍ ഒത്തിരി സന്തോഷം. ഈശ്വരനോട് ഒത്തിരി നന്ദി. ജോഷി സാറിന്റെ ചിത്രത്തില്‍ ഗോകുലിന് എത്താന്‍ സാധിച്ചത് വലിയൊരു അനുഗ്രഹമായാണ് ഞാന്‍ കാണുന്നത്.
വളരെയധികം സന്തോഷവും അതോടൊപ്പം എക്സൈറ്റഡുമാണ്. ഇരുവരെയും ഓണ്‍ സ്ക്രീനില്‍ കണ്ടപ്പോള്‍ കണ്ണുനിറഞ്ഞു. മനുഷ്യനെന്ന നിലയില്‍ ആര്‍ക്കായാലും തോന്നുന്നൊരു കാര്യമാണ്. നല്ലൊരു സിനിമ കണ്ട അനുഭവമാണ് എനിക്കിപ്പോള്‍. എല്ലാവരും തിയോറ്ററില്‍ തന്നെ സിനിമ കാണണം. എല്ലാവരോടും സ്നേഹം എന്നും രാധിക പറഞ്ഞു.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
പ്രശസ്ത തിരക്കഥാകൃത്തും നാടക രചയിതാവുമായ പി സുരേഷ് കുമാർ(67) അന്തരിച്ചു. ശാരീരിക അവശതകൾ മൂലം വർഷങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം. മോഹൻലാൽ നായകനായി...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. റെക്കാലത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന...