Connect with us

‘രമേശേട്ടന് എന്റെ രാഷ്ട്രീയം വെറുപ്പാണ്, പക്ഷെ പാപ്പന്‍ കണ്ടിട്ട് അദ്ദേഹം എന്നെ വിളിക്കുമെന്നുറപ്പാണ്’; രാഷ്ട്രീയ സിനിമയാണെന്ന പ്രചരണം മതഭ്രാന്തന്‍മാരുടേത് ആണെന്നും സുരേഷ് ഗോപി

Malayalam

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയെ കുറിച്ച് പറഞ്ഞ് സുരേഷ് ഗോപി. പാപ്പന്റെ’ ആദ്യ പ്രദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജോഷി-സുരേഷ് ഗോപി കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ‘പാപ്പന്‍’ രാഷ്ട്രീയ സിനിമയാണെന്ന പ്രചരണം മതഭ്രാന്തന്‍മാരുടേത് ആണെന്നും സുരേഷ് ഗോപി പറഞ്ഞു.

‘രാഷ്ട്രീയ സിനിമ എന്നു പറയുന്നത് കുറച്ച് മതഭ്രാന്തന്മാര്‍ക്കാണ്. വേറെയാര്‍ക്കും കാണില്ല. നിങ്ങളൊന്ന് മലപ്പുറത്തേയ്ക്ക് പോയി നോക്കിക്കോ ആരൊക്കെയാണ് സിനിമ കാണാന്‍ വരുന്നതെന്ന്. എനിക്ക് വരുന്ന മെസേജില്‍ എനിക്ക് അറിയാം ആരാണ് കൂടുതലെന്ന്. അതുകൊണ്ട് അതില്‍ കാര്യമില്ല. ചില രാഷ്ട്രീയത്തിലെ തന്നെ മതഅന്ധത കയറി കക്കാനും മോഷ്ടിക്കാനും രാജ്യം കയ്യില്‍ കിട്ടുന്നില്ലെന്ന് വിചാരിക്കുന്ന ചില രാഷ്ട്രീയ നേതാക്കളുടെ ഏജന്റുമാരുണ്ട്, അവരുടെ മാത്രം പ്രവര്‍ത്തനമാണ്.

ഓരോ ജില്ലയിലും കൈവിരലില്‍ എണ്ണാവുന്ന അത്ര ആളുകളെ ഉണ്ടാകൂ. അതൊന്നും ഏശില്ല. കലയെ സ്‌നേഹിക്കുന്ന ഹൃദയങ്ങള്‍ക്ക് മതവും രാഷ്ട്രീയവുമില്ല. രമേശ് ചെന്നിത്തല സിനിമ കണ്ടിട്ട് എന്നെ വിളിക്കുമെന്ന് ഉറപ്പാണ്. അദ്ദേഹത്തിന് എന്റെ രാഷ്ട്രീയം വെറുപ്പാണ്’ എന്നും സുരേഷ് ഗോപി പറഞ്ഞു.

ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍. ഏറെ കാലങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. മാത്രമല്ല. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും ചിത്രത്തില്‍ പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്.

നൈല ഉഷ, കനിഹ, നീത പിള്ള, ജനാര്‍ദനന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആര്‍ജെ ഷാനാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

More in Malayalam

Trending