തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് വിജയ്ദേവരക്കൊണ്ടയും നടി രശ്മിക മന്ദാനയും. ഇരുവരും സ്ഥിരം ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടാറുമുണ്ട്. ഇരുവരും പ്രണയത്തിലാണെന്നും അടുത്തിടെ ഇരുവരും വിവാഹിതരാകാന്‍ പോകുന്നു എന്ന രീതിയിലും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
എന്നാല്‍ ഇപ്പോഴിതാ രശ്മിക മന്ദാനയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് വിജയ്ദേവരക്കൊണ്ട. സംവിധായകന് കരണ്‍ജോഹര്‍ അവതാരകനായിട്ടുള്ള ‘കോഫിവിത്ത് കരണ്‍ 7’ എന്ന ഷോയിലാണ് നടന്റെ വെളിപ്പെടുത്തല്‍. താനും രശ്മികയും നല്ല സുഹൃത്തുക്കളാണ്. കരിയറിന്റെ ആദ്യഘട്ടത്തില്‍ ഞങ്ങള്‍ രണ്ട് സിനിമകള്‍ രണ്ട് സിനിമകള്‍ ഒരുമിച്ച് ചെയ്തിട്ടുണ്ട്.
അവള് എനിക്ക് പ്രിയപ്പെട്ടവളാണ്, എനിക്ക് അവളെ ശരിക്കും ഇഷ്ടമാണ്. നല്ല സുഹൃത്തുക്കളാണ്. സിനിമകളിലൂടെ ഉയര്‍ച്ചതാഴ്ചകള്‍ പങ്കുവെക്കാറുണ്ട്. നല്ല ഒരു ബോണ്ട് അവളുമായിട്ടുണ്ട്’ എന്നും വിജയ് മറുപടി പറഞ്ഞു.
അതേസമയം, പാന്‍ ഇന്ത്യതലത്തില്‍ ഒരുക്കിയിരിക്കുന്ന ‘ലൈഗര്‍’ എന്ന സിനിമയാണ് റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിലെ നായിക അനന്യ പാണ്ഡയ്ക്കൊപ്പമാണ് കോഫിവിത്ത് കരണില്‍ വിജയ് ദേവരക്കൊണ്ട പങ്കെടുത്തത്. അനന്യ പാണ്ഡയ്ക്ക് പുറമെ രമ്യ കൃഷ്ണനും ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
മോഹൻലാലിന്റേതായി പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു തുടരും. തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിൽ ശോഭനയായിരുന്നു നായികയായി എത്തിയിരുന്നത്. സിനിമയിൽ ശോഭന എത്തുന്നതിന് മുമ്പ്...
ആരോഗ്യത്തിലും ഫിറ്റ്നെസിലും വളരെയേറെ ശ്രദ്ധ പുലർത്തുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡയറ്റീഷ്യൻ നതാഷ മോഹൻ....
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമല്ല, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. ഇപ്പോഴിതാ വിവാഹിതനാകുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് നടൻ....