News
രതീഷ്, സീമ, ശങ്കര്‍, സബിത ആനന്ദ്, സലീമ തുടങ്ങി വലിയ താരനിര അണിനിരന്ന ശാന്തം ഭീകരം സിനിമയിലൂടെ തുടക്കം; ഡബ്ബിംഗ് ആര്‍ടിസ്റ്റുമായുള്ള വിവാഹം, വിവാഹമോചനം; രമ്യശ്രീ എന്ന നായികയെ മറന്നോ..?
രതീഷ്, സീമ, ശങ്കര്‍, സബിത ആനന്ദ്, സലീമ തുടങ്ങി വലിയ താരനിര അണിനിരന്ന ശാന്തം ഭീകരം സിനിമയിലൂടെ തുടക്കം; ഡബ്ബിംഗ് ആര്‍ടിസ്റ്റുമായുള്ള വിവാഹം, വിവാഹമോചനം; രമ്യശ്രീ എന്ന നായികയെ മറന്നോ..?
പഴയകാല സിനിമാ താരങ്ങൾ എന്നും മലയാളികളുടെ ഓർമ്മ പുസ്തകത്തിൽ നിറഞ്ഞുനിൽക്കും. വേറിട്ട കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയമായ നിരവധി താരങ്ങളുണ്ട് . അത്തരത്തിൽ എണ്‍പതുകളിലും തൊണ്ണൂറുകളിലേയും സിനിമകളിൽ ചെറു വേഷമായിരുന്നുവെങ്കിലും നിറസാന്നിധ്യമായി നിന്ന നടിയാണ് രമ്യശ്രീ.
അക്കാലത്തെല്ലാം വലിയ സംവിധായകന്മാരുടെ ചിത്രങ്ങളിലും ചെറു വേഷങ്ങളിൽ രമ്യശ്രീ എത്തിയിരുന്നു. രമ്യശ്രീ അവതരിപ്പിച്ച കഥാപാത്രങ്ങളൊക്കെ പ്രേക്ഷകർക്ക് ഇന്നും പ്രിയപ്പെട്ടതാണ്.
1985ല്‍ റിലീസായ രാജസേനന് സംവിധാനം ചെയ്ത ശാന്തം ഭീകരം എന്ന സിനിമയിലൂടെയായിരുന്നു നടിയുടെ തുടക്കം. രതീഷ്, സീമ, ശങ്കര്‍, സബിത ആനന്ദ്, സലീമ തുടങ്ങിയ വലിയൊരു താരനിര തന്നെ സിനിമയ്ക്കൊപ്പം ഉണ്ടായിരുന്നു.
രമ്യശ്രീ പിന്നീട് അഭിനയിക്കുന്നത് സത്യന് അന്തിക്കാട് സംവിധാനം ചെയ്ത അദ്ധ്യായം ഒന്നു മുതല്‍ എന്ന സിനിമയിലാണ്. മോഹന്‍ലാല്‍, മാധവി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി തിളങ്ങിയ സിനിമയില്‍ സരസ്വതി എന്ന കഥാപാത്രത്തെ രമ്യശ്രീ അവിസ്മരണീയമാക്കി മാറ്റുകയായിരുന്നു.
അതിനു ശേഷം കെ എസ് ഗോപാലകൃഷ്ണന് സംവിധാനം നിർവഹിച്ച ‘പിടികിട്ടാപ്പുള്ളി’ എന്ന സിനിമയിലായിരുന്നു അഭിനയിച്ചത്. തുടർന്ന് അരവിന്ദന് സംവിധാനം ചെയ്ത ‘ഒരിടത്ത്’, രാജസേനന് സംവിധാനം നിർവഹിച്ച ‘ഒന്ന് രണ്ട് മൂന്ന്’ തുടങ്ങിയ സിനിമകളിലും ചെറിയ കഥാപാത്രമായെത്തിയിരുന്നു.
പിന്നീട് രമ്യശ്രീ ‘ജാതകം’, ‘സീസണ്’, ‘ആയിരം ചിറകുള്ള മോഹം’ എന്നീ സിനിമകളിലും നടി വേഷമിട്ടു. മോഹന്‍ലാല്‍ നായകനായ ‘മുഖം’ എന്ന സിനിമയിലെ ‘മിസിസ് മേനോന്’ എന്ന കഥാപാത്രം പ്രേക്ഷകർ ഇന്നും ഓർമ്മയിൽ സൂക്ഷിക്കുന്ന കഥാപാത്രമാണ്. ക്രൈം ത്രില്ലര്‍ സിനിമയായ മുഖത്തില്‍ ആദ്യം കൊല്ലപ്പെടുന്ന കഥാപാത്രമായിരുന്നു ഇത്. വളരെ കുറച്ച് സമയം മാത്രമാണ് ഈ സിനിമയില്‍ മിസിസ് മേനോൻ എന്ന ഉള്ളതെങ്കിലും പ്രേക്ഷകരുടെ ഓര്‍മ്മയില്‍ ഇന്നും മിസിസ് മേനോൻ ഉണ്ട്.
രാജസേനന് സംവിധാനം ചെയ്ത ‘അയലത്തെ അദ്ദേഹം’ സിനിയിലെ ഗോമതി എന്ന കഥാപാത്രം ഒരുപാട് ശ്രദ്ധിക്കപ്പെട്ട സിനിമകളിൽ ഒന്നാണ് . ജയറാം, ഗൗതമി, സിദ്ദീഖ് തുടങ്ങിയവരായിരുന്നു സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നത്. രമ്യശ്രീ ചെയ്ത കഥാപാത്രങ്ങളില്‍ പലരുടേയും ഓര്‍മ്മയില്‍ ആദ്യം എത്തുന്നത് അയലത്തെ അദ്ദേഹം സിനിമയിൽ രമ്യശ്രീ അവതരിപ്പിച്ച ഗോമതി എന്ന കഥാപാത്രത്തെയാകും.
സിനിമയില്‍ തിലകന് അവതരിപ്പിച്ച ശിവന് പിള്ള എന്ന കഥാപാത്രത്തിൻ്റെ ഭാര്യയായി എത്തിയത് രമ്യശ്രീ ആയിരുന്നു. സിദ്ധീഖ് അവതരിപ്പിച്ച കഥാപാത്രത്തിന് ഗോമതി എന്ന കഥാപാത്രവുമായുള്ള ബന്ധം സിനിമയുടെ കഥാഗതിയിൽ വലിയൊരു വഴിത്തിരിവായിരുന്നു.
ജോര്‍ജ്ജ് കിത്തു സംവിധാനം ചെയ്ത ആധാരം സിനിമയിലും രമ്യശ്രീ മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. ഭാനുമതി എന്ന കഥാപാത്രത്തെ രമ്യശ്രീ ഗംഭീരമാക്കിയാണ് എല്ലാ പ്രേക്ഷകരുടെയും മനസ്സിൽ കയറിയത്. ഷാജി കൈലാസ് സംവിധാനം ചെയ്ത മാഫിയ സിനിമയിലും രമ്യശ്രീ അഭിനയിച്ചിരുന്നു. വില്ലന്‍ കഥാപാത്രത്തിൻ്റെ ഭാര്യ വേഷത്തിലായിരുന്നു നടി അഭിനയിച്ചത്.
ഏകലവ്യന്, ഭാര്യ, പുന്നാരം, മാണിക്യചെമ്പഴുക്ക തുടങ്ങിയ സിനിമകളിലും നടി പിന്നീട് പ്രത്യക്ഷപ്പെട്ടിരുന്നു. ടെലിവിഷന്‍ സീരിയല്‍ രംഗത്തും നടി തിളങ്ങിയിരുന്നു. സ്ത്രീ ജന്മം സീരിയലിലെ സത്യഭാമ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. മകള്‍ മരുമകള്‍ സീരിയലിലും രമ്യശ്രീ അഭിനയിച്ചു. പ്രശസ്ത ഡബ്ബിംഗ് ആര്‍ടിസ്റ്റ് ചന്ദ്രമോഹനെയാണ് രമ്യശ്രീ വിവാഹം ചെയ്തത്. എന്നാല്‍ ഈ ബന്ധം അധികകാലം നീണ്ടു നിന്നില്ല. വൈകാതെ തന്നെ ഇരുവരും വേര്‍പിരിയുകയും ചെയ്തു.
about actress
