ആ ചിത്രത്തിന്റെ ക്ലൈമാക്‌സ് സീനൊഴിച്ച് ബാക്കിയൊക്കെ ധ്യാന്‍ ചെയ്യുന്നതും പറയുന്നതുമായ കാര്യങ്ങളാണ്!; തുറന്ന് പറഞ്ഞ് വിനീത് ശ്രീനിവാസന്‍
മലയാളികള്‍ക്കേറെ പ്രിയങ്കരായ താരങ്ങളാണ് വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും. നിവിന്‍ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു വടക്കന്‍ സെല്‍ഫി. ഇപ്പോഴിതാ ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രം ധ്യാനിന്റെ ജീവിതമാണെന്ന് പറയുകയാണ് വിനീത് ശ്രീനിവാസന്‍.
ഈ ചിത്രത്തിന്റെ ക്ലൈമാക്‌സ് സീനൊഴിച്ച് ബാക്കിയൊക്കെ ധ്യാന്‍ ചെയ്യുന്നതും പറയുന്നതുമായ കാര്യങ്ങളാണെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇതേകുറിച്ച് വീനിത് ശ്രീനിവാസന്‍ തുറന്ന് പറഞ്ഞത്. ധ്യാനിനെ കണ്ടിട്ടാണ് ആ സിനിമ എഴുതിയത് എന്ന് കേട്ടിരുന്നു ശരിയാണോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് വിനീത് പറഞ്ഞത്.
ഓരോ ഡയലോഗ്‌സും എഴുതുമ്പോഴും ധ്യാന്‍ എന്തായിരിക്കും ആ സമയത്ത് പറയുക എന്ന് ഓര്‍ത്താണ് എഴുതിയത്. ‘ഭാവിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പേടിയാകുന്നു എന്ന് അമ്മ പറയുന്ന സീനീല്‍ അമ്മേ അച്ഛനെന്തെങ്കിലും അസുഖം.. ‘എന്നാണ് നായകന്‍ ചോദിക്കുന്നത്.
അത് ധ്യാനിനല്ലാതെ മറ്റാര്‍ക്കും ചോദിക്കാന്‍ കഴിയില്ല. ‘അച്ഛന് എന്റെ വികാരങ്ങളൊന്നും മനസ്സിലാകാതെ വെറുതേ പഞ്ച് ഡയലോഗ് അടിച്ചിട്ട് കാര്യമില്ല’ എന്നും ഈ ഡയലോഗ്‌സ് ഒക്കെ ധ്യാന്‍ പറയുന്നതാണെന്നും വിനീത് പറഞ്ഞു.
