‘ഇവിടെ മാത്രമല്ലടാ, അങ്ങ് തമിഴ്നാട്ടിലായാലും കപ്പടിക്കാൻ മലയാളി തന്നെ വേണം’; തമിഴ് റിയാലിറ്റി ഷോയുടെ ടൈറ്റിൽ വിന്നറായി “എള്ളോളം തരി പൊന്നെന്തിനാ… എന്ന പാട്ടിലെ മലയാളി താരം!

എള്ളോളം തരി പൊന്നെന്തിനാ… എന്ന പാട്ട് മലയാളികളുടെ നാവിൻതുമ്പത്ത് എന്നും ഉണ്ടാകും. അതുപോലെ തന്നയാണ് ആ നടിയും . ഒരൊറ്റ പാട്ടിലൂടെ മലയാളികളുടെ മനസിലേക്ക് നടന്നുകയറിയ നടിയാണ് ശ്രീദേവി ഉണ്ണികൃഷ്ണൻ.
പട്ടത്തി, താരകപെണ്ണാളേ തുടങ്ങിയ ആൽബങ്ങളിലൂടെ ശ്രീദേവി ശ്രദ്ധിക്കപ്പെട്ടു . ഒരു കാലത്ത് ഈ രണ്ട് ആൽബങ്ങളും സോഷ്യൽ മീഡിയയിൽ ഹിറ്റുമായിരുന്നു. അഭിനയത്തിന് പുറമേ മികച്ച നർത്തകി കൂടിയാണ് ശ്രീദേവി. തമിഴ് റിയാലിറ്റി ഷോയിലും മോഡലിംഗ് രംഗത്തും ഏതാനും പരമ്പരകളിലുമൊക്കെയായി സജീവമാണ് ശ്രീദേവിയിപ്പോൾ.
പലപ്പോഴും ട്രെഡീഷണൽ ഫോട്ടോഷൂട്ടുകളുമായി ശ്രീദേവി എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവവുമാണ് താരം. ഇപ്പോഴിത തന്റെ പുതിയ വിശേഷം പങ്കുവച്ചെത്തിയിരിക്കുകയാണ് ശ്രീദേവി.
തമിഴ് റിയാലിറ്റി ഷോയിൽ ഫസ്റ്റ് ആയതിന്റെ സന്തോഷം ആണ് താരം പങ്കുവെക്കുന്നത്. പോട്ടിക്ക് പോട്ടി സീസൺ 1 ന്റെ വിജയി ആയിരിക്കുകയാണ് ശ്രീദേവി. താരം തന്നെയാണ് സന്തോഷം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. ഹാഫ് സാരിയുടുത്ത് കൈയ്യിൽ ട്രോഫിയുമായി നിൽക്കുന്ന ചിത്രമാണ് ശ്രീദേവി പങ്കുവച്ചിരിക്കുന്നത്.
നിരവധി പേരാണ് ശ്രീദേവിയ്ക്ക് ആശംസകൾ അറിയിച്ചിരിക്കുന്നത്. ‘ഇവിടെ മാത്രമല്ലടാ, അങ്ങ് തമിഴ്നാട്ടിലായാലും കപ്പടിക്കാൻ മലയാളി തന്നെ വേണം’ എന്ന് ആരാധകർ കമൻ്റുകളിലൂടെ പറയുന്നുണ്ട്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള് വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...