‘നിന്നോടൊപ്പമുള്ള ഓരോ നിമിഷവും ഞാന്‍ നിന്നെ പ്രണയിക്കുകയാണ്’; പുതിയ ഫോട്ടോകൾ പങ്കു വെച്ച് ബഷീര്‍ ബഷി !
ബിഗ് ബോസ് സീസണ് ഒന്നിലെ മത്സരാര്‍ത്ഥിയായ ബഷീര്‍ ബഷിയും ഭാര്യമാരായ സുഹാനയും മഷൂറയും പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരാണ്. ഇന്‍സ്റ്റഗ്രാം റീല്‍സ്, യൂട്യൂബ് വീഡിയോസ് എന്നിവയിലൂടെ തങ്ങളുടെ സോഷ്യല്‍ മീഡിയ സാന്നിധ്യം ഇവര്‍ അറിയിക്കാറുണ്ട്. കഴിഞ്ഞ ദിവസമാണ്
പുതിയ വിശേഷം പങ്കുവെച്ചത് .
വീട്ടിലൊരു കുഞ്ഞതിഥി വരുന്നതിന്റെ സന്തോഷത്തിലാണ് ബഷീര്‍ ബഷിയും കുടുംബവും. പുതിയ വീട്ടിലേയ്ക്ക് മാറിയതിന് പിന്നാലെയായിരുന്നു മഷൂറ ഗര്‍ഭിണിയാണെന്ന വിവരം ഇവരെത്തേടിയെത്തിയത്. ഇതോടെ സന്തോഷത്തിന്റെ കളിചിരികള്‍ മാത്രമാണ് ഇപ്പോള്‍ വീട്ടിലെങ്ങും കേള്‍ക്കാനാകുന്നത്. ബഷീറിന്റെ ആദ്യഭാര്യ സുഹാനയും മക്കളും ഇപ്പോള്‍ വീട്ടിലേക്കെത്തുന്ന കുഞ്ഞതിഥിയെ സ്വീകരിക്കാനുള്ള തിടുക്കത്തിലുമാണ്.
ഓരോ സന്തോഷവും വിശേഷങ്ങളും ഇവര്‍ വ്ലോഗിലൂടെ പങ്കുവെക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ഈ കുടുംബം. ഇപ്പോള്‍ പങ്കുവെക്കുന്നത് മഷൂറയുടെ വിശേഷങ്ങളാണ്. വീഡിയോ എടുക്കാനും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനും ഏറ്റവും മുന്‍പന്തിയില്‍ നിന്നിരുന്നത് മഷൂറയാണ്. എന്നാലിപ്പോള്‍ ക്ഷീണവും ഉറക്കവുമൊക്കെയയതിനാല് മഷൂറയെ കാണാനില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ബഷീര്‍ പങ്കുവെച്ചിരിക്കുന്ന മഷൂറയ്ക്കൊപ്പമുള്ള ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ബഷീറിന്റെ കുടുംബ വിശേഷങ്ങള്‍ കേള്‍ക്കുമ്പോള്‍ എല്ലാവരും ആദ്യം ഒന്ന് ഞെട്ടാറുണ്ട്. തന്റ് രണ്ട് ഭാര്യമാരുമായി ഒരു വീട്ടിലാണ് ബഷീര്‍ താമസിക്കുന്നത്. സുഹാനയും മഷൂറയും തമ്മിലും വളര സ്നേഹത്തിലാണ്. കൂടപ്പിറപ്പുകളെപ്പോലെയാണ് ഇരുവരും കഴിയുന്നത്. ഇത് ബഷീറിന്റെ ഭാഗ്യമെന്നാണ് ആരാധകര്‍ തന്നെ പറയുന്നത്. മഷൂറ ഗര്‍ഭിണിയായതോടെ കുടുംബാംഗങ്ങളുടെയെല്ലാം പ്രത്യേക ശ്രദ്ധയിലും പരിലാളനയിലുമാണ് മഷു.
മഷൂറയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെക്കുകയാണ് ബഷീറിപ്പോള്‍. ‘നിന്നോടൊപ്പമുള്ള ഓരോ നിമിഷവും ഞാന്‍ നിന്നെ പ്രണയിക്കുകയാണ്’ എന്ന അടിക്കുറിപ്പോടെയാണ് ബഷീര്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. പുതുമണവാളനേയും മണവാട്ടിയേയും പോലെയാണ് രണ്ടുപേരെയും ചിത്രത്തില്‍ കാണാന്‍ എന്നാണ് എല്ലാവരും പറയുന്നത്. കാരണം രണ്ടുപേരും അണിഞ്ഞൊരുങ്ങി വന്നിരിക്കുന്നത് അങ്ങനെയാണ്. ഗ്രാന്റ് ലുക്കില്‍ ആഭരണങ്ങളിട്ട് അണിഞ്ഞൊരുങ്ങിയാണ് മഷൂറ എത്തിയിരിക്കുന്നത്. മഷൂറയുടെ വസ്ത്രങ്ങളോട് സാമ്യമുള്ള കോട്ടും സ്യൂട്ടുമാണ് ബഷീര്‍ ധരിച്ചിരിക്കുന്നത്.
അമ്മയാകാന്‍ പോകുന്ന എന്ന വിവരം അറിഞ്ഞത് മുതല്‍ തന്റെ കണ്മണിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ നെയ്യുകയാണ് മഷൂറ. ഇരട്ടക്കുട്ടികള്‍ വേണമെന്നാണ് മഷൂറയുടെ ആഗ്രഹം. ആഗ്രഹം പോലെ തന്നെ സംഭവിക്കട്ടെ എന്നാണ് ആരാധകരും കമന്റ് ചെയ്യുന്നത്. സ്വന്തമായി ഒരു കുഞഞുണ്ടായാല് ഒരിയ്ക്കലും വീട്ടിലെ മറ്റ് കുട്ടികലായ സൈഗുവിനോടും സുനുവിനോടും വേര്‍തിരിവ് കാണിക്കരുത് എന്നാണ് മഷൂറയോട് എല്ലാവരും പറയുന്നത്. ഇതിന് പുറമേ ഗര്‍ഭകാലത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും ആരാധകര്‍ മഷൂറയോട് പറയുന്നുണ്ട്. അത്രമാത്രം സ്നേഹവും കരുതലമാണ് ആരാധകരുടെ ഭാഗത്തു നിന്നും മഷൂറയ്ക്ക് കിട്ടുന്നത്. ഈ കമന്റുകളെല്ലാം വളരെ ഗൗരവത്തോടെയാണ് താന്‍ കാണുന്നതെന്ന് മഷൂറയും പറയുന്നു.
ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത് മുതല്‍ മഷൂറയുടെ വിവരങ്ങള്‍ നിരന്തരം അന്വേഷിക്കുകയാണ് പ്രേക്ഷകര്‍. എന്നാല്‍ സ്ഥിരം വീഡിയോകളില്‍ പ്രത്യക്ഷപ്പെടടിരുന്ന മഷൂറയെ പിന്നീട് അത്ര ആക്ടീവായി കാണാന്‍ സാധിച്ചില്ല. എന്ത് പറ്റി എന്ന ചോദ്യങ്ങള്‍ക്കൊടുവില്‍ ബഷീര്‍ തന്നെ രംഗത്തെത്തുകയായിരുന്നു. മഷുവിന് ക്ഷീണവും തളര്‍ച്ചയും ഒക്കെയാണിപ്പോള്‍. അത്കൊണ്ട് എപ്പോഴും ഉറക്കമാണ്. അതാണ് നിങ്ങള്‍ക്കരികിലേയ്ക്ക് എത്താത്. പ്രസവിക്കാന്‍ പോവുന്നത് വരെ ഞാന്‍ വീഡിയോ ചെയ്യുമെന്നായിരുന്നു മഷൂറ പറഞ്ഞത്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. ഒച്ചയോ അനക്കമോ ഒന്നും ഉണ്ടായിരുന്നില്ല മഷൂറയ്ക്ക്. ഗര്‍ഭിണിയായാല്‍ സംസാരിക്കാന്‍ പാടില്ല എന്നൊന്നുമില്ല, പിന്നെന്താ മഷൂറയ്ക്ക് പറ്റിയതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
മഷൂറയ്ക്ക് ഇപ്പോള്‍ വീഡിയോ ഒന്നും ചെയ്യാന്‍ അത്ര താല്‍പ്പര്യമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഇതോടെ പേജുകളുടെ ചുമതല ബഷീറിന് വരും. ഇനി ബഷീര്‍ ഒറ്റയ്ക്കായോ എന്നെല്ലാം ആരാധകര്‍ ആശങ്കപ്പെടുന്നുണ്ട്. എന്തായാലും സുഹാന ഇനി മഷൂറയ്ക്കൊപ്പം തന്നെയാകും. മഷഊന് വേണ്ട കരുതലും പരിചരണവുമെല്ലാം ഏറ്റെടുത്തിരിക്കുകയാണ് സുഹാന. അത്കൊണ്ട് ഇനി സുഹാനയെ വീഡിയോയ്ക്കൊന്നും പ്രതീക്ഷിക്കാനും പറ്റില്ല. അവിടേയും ആരാധകര്‍ പറയുന്നത് ഇവരുടെ ഒരുമയെക്കുറിച്ചാണ്. എല്ലാവരും പരസ്പരം ഒരു വീട്ടില്‍ കഴിയുന്നത് നിറയും സ്നേഹവും കരുതലും ഉള്‍ക്കൊണ്ടാണ്. രണ്ടുപേരെയും ഒരുപോലെ കാണുന്ന ബഷീര്‍ തന്നെയാണ് ഈ കുടുംബത്തിന്റെ വിജയം. കാരണം രണ്ട് പേര്‍ക്കും തമ്മില്‍ അത്രമാത്രം പരസ്പര സ്നേഹവും വിശ്വാസവുമാണ്. എല്ലാകാലത്തും നിങ്ങളുടെ ബന്ധം ഇതേപോലെ നിലനില്ക്കട്ടെ എന്നാണ് പ്രേക്ഷകര്‍ ആശംസിക്കുന്നത്.
