ചുവപ്പിൽ അതി സുന്ദരിയയായി ദിൽഷ; ആളാകെ മാറിയെന്ന് ആരാധകർ , വൈറലായി പുതിയ ചിത്രം !
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത വിജയകിരീടം ചൂടുന്നത്. ദില്‍ഷ പ്രസന്നന്‍ എന്ന കോഴിക്കോട് സ്വദേശിനിയാണ് ആ നേട്ടം കൈവരിച്ചത്. എന്നാൽ ബിഗ് ബോസ് അവസാനിച്ചത് മുതൽ ദിൽഷയ്ക്കെതിരെ വലിയ രീതിയിൽ സൈബർ ആക്രമണം നടന്നിരുന്നു . അർഹിക്കാത്ത വിജയമാണ് താരത്തിന് ലഭിച്ചത് എന്ന് ആയിരുന്നു പ്രധാന ആരോപണം.
ഷോയിൽ ദിൽഷയുടെ സഹമത്സരാർഥികളായിരുന്ന റോബിനുമായും ബ്ലെസ്‌ലിയുമായും ഇനി യാതൊരു ബന്ധവുമുണ്ടാകില്ല എന്ന് ദിൽഷ പറഞ്ഞിരുന്നു. ബിഗ് ബോസിനുള്ളിൽ നല്ല സുഹൃത്തുക്കളായിരുന്നു മൂവരും. എന്നാൽ ഇരുവരുമായുള്ള സൗഹൃദം അവസാനിപ്പിച്ചതോടെ ദിൽഷയ്ക്ക് നേരെ വൻ സൈബർ ആക്രമണം ഉണ്ടായി. ദിൽഷ റോബിനെ തേച്ചെന്ന തരത്തിൽ വിമർശനങ്ങളും ഉയർന്നു. ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ദിൽഷ പ്രേക്ഷകർക്ക് പരിചിതയായത്. മികച്ച നർത്തകിയായ ദിൽഷ ചില സീരിയലുകളിലും മുഖം കാണിച്ചിട്ടുണ്ട്. ഇപ്പോഴിത തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ദിൽഷ.
ബിഗ് ബോസിൽ കണ്ട ദിൽഷയല്ല ഇപ്പോൾ പുറത്തുള്ളത് എന്നാണ് ആളുകൾ പറയുന്നത്. ഡി ഫോർ ഡാൻസിൽ നിന്ന് ബിഗ് ബോസിലേക്ക് എത്തിയപ്പോഴും ദിൽഷ അടിമുടി മാറിയിരുന്നു. ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ദിൽഷ മുടി കളർ ചെയ്തിരുന്നു. ഷോയിൽ നിന്ന് പുറത്തുവന്നതിന് ശേഷം കുടുംബത്തിനൊപ്പം ചെലവഴിക്കുകയായിരുന്നു ദിൽഷ. വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കുടുംബത്തിനൊപ്പം ചെലവഴിക്കുന്നതിന്റെ വീഡിയോയും ദിൽഷ പങ്കുവച്ചിരുന്നു.
ദിൽഷ പങ്കുവയ്ക്കുന്ന പുതിയ ചിത്രങ്ങൾ കണ്ട് ആള് ആകെ മാറിപ്പോയല്ലോ എന്നാണ് ആരാധകർ പറയുന്നത്.ഇപ്പോൾ തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ദിൽഷ. ചുവപ്പ് നിറത്തിലെ ഗൗണിൽ അതിസുന്ദരിയാണ് ദിൽഷ. ഇപ്പോൾ മൊത്തം ചുവപ്പ് ഡ്രസാണല്ലോ എന്നാണ് ആരാധകർ ചോദിക്കുന്നത്. മൂന്നാറിലെ ഒരു സ്വകാര്യ റിസോർട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് ദിൽഷ പങ്കുവച്ചിരിക്കുന്നത്. ഈ ഗൗണിലുള്ള ഒരു നൃത്ത വീഡിയോയും ദിൽഷ നേരത്തേ പങ്കുവച്ചിരുന്നു. എന്തായാലും ദിൽഷയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുക്കഴിഞ്ഞു.
അടുത്തിടെ ദിൽഷ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ പേര് മാറ്റിയിരുന്നു. ബിഗ്ഗ് ബോസിലേക്ക് പോകുന്നതിന് മുന്‍പും തന്റെ ഡാന്‍സ് വീഡിയോകളും മറ്റുമായി ഇന്‍സ്റ്റഗ്രാമില്‍ സജീവമായിരുന്നു ദില്‍ഷ. ഇപ്പോള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തിജീവിതവും സന്തോഷങ്ങളും വിഷമവുമെല്ലാം ദിൽഷ പങ്കുവയ്ക്കുന്നുണ്ട്. ബിഗ്ഗ് ബോസിൽ പങ്കെടുത്തതോടെ ദിൽഷയെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നവരുടെ എണ്ണവും കൂടി.
ഡി ഫോര്‍ ഡാന്‍സിന് ശേഷം പഠനം പൂര്‍ത്തിയാക്കിയ ദിൽഷ ബാംഗ്ലൂരിൽ ഒരു സ്വകാര്യ കമ്പനിയില്‍ എച്ച് ആര്‍ ഡിപ്പാര്‍ട്‌മെന്റില്‍ ജോലി ചെയ്തു വരുകയാണ്. എന്നാല്‍ തന്റെ പ്രൊഫഷന്‍ ഇതല്ല, മീഡിയ ഫീല്‍ഡ് തന്നെയാണ് എന്ന് തിരിച്ചറിഞ്ഞ ദില്‍ഷ ബിഗ്ഗ് ബോസില്‍ പങ്കെടുക്കുകയായിരുന്നു. സിനിമയിൽ അഭിനയിക്കണം എന്ന് തന്നെയാണ് ദില്‍ഷയുടെ ആഗ്രഹം. ബിഗ്ഗ് ബോസിന് ശേഷം ചില തിരക്കഥകള്‍ വന്നു എന്നും താരം പറഞ്ഞിരുന്നു. നല്ല സിനിമയുടെ ഭാഗമാകാനാണ് താല്പര്യമെന്നും ദിൽഷ പറഞ്ഞിരുന്നു.
