Connect with us

മുന്‍ ഡി ജി പി ആര്‍ ശ്രീലേഖയുടെ ആരോപണങ്ങള്‍ കോടതിയലക്ഷ്യം; നടപടിക്ക് അനുമതി തേടി ഐജിയ്ക്ക് അപേക്ഷ നല്‍കി നിയമ വിദ്യാര്‍ത്ഥി

Malayalam

മുന്‍ ഡി ജി പി ആര്‍ ശ്രീലേഖയുടെ ആരോപണങ്ങള്‍ കോടതിയലക്ഷ്യം; നടപടിക്ക് അനുമതി തേടി ഐജിയ്ക്ക് അപേക്ഷ നല്‍കി നിയമ വിദ്യാര്‍ത്ഥി

മുന്‍ ഡി ജി പി ആര്‍ ശ്രീലേഖയുടെ ആരോപണങ്ങള്‍ കോടതിയലക്ഷ്യം; നടപടിക്ക് അനുമതി തേടി ഐജിയ്ക്ക് അപേക്ഷ നല്‍കി നിയമ വിദ്യാര്‍ത്ഥി

നടി ആക്രമിക്കപ്പെട്ട കേസില്‍ മുന്‍ ഡി ജി പി ആര്‍ ശ്രീലേഖയുടെ ആരോപണങ്ങള്‍ ഏറെ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. ഇപ്പോഴിതാ ശ്രീലേഖയുടെ ആരോപണങ്ങളില്‍ ശ്രീലേഖയ്‌ക്കെതിരെ കോടതിയ ലക്ഷ്യ നടപടിക്ക് അനുമതി തേടി അപേക്ഷ നല്‍കിയിരിക്കുകയാണ് നിയമ വിദ്യാര്‍ത്ഥിയായ ഷെര്‍ളി. ഐജിയ്ക്കാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ആര്‍ ശ്രീലേഖയുടെ ആരോപണങ്ങള്‍ കോടതി അലക്ഷ്യമാണെന്നാണ് പരാതിയില്‍ പറയുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗുരുതര ആരോപണമായിരുന്നു ആര്‍ ശ്രീലേഖ നടത്തിയത്. കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപിനെതിരെ പോലീസ് വ്യാജ തെളിവുകള്‍ ഉണ്ടായിക്കിയെന്നായിരുന്നു ശ്രീലേഖ ആരോപിച്ചത്. ദിലീപും ഒന്നാം പ്രതി പള്‍സര്‍ സുനിയും നില്‍ക്കുന്ന ഫോട്ടോ പോലീസ് ഫോട്ടോഷോപ്പ് ചെയ്തതാണെന്നായിരുന്നു ശ്രീലേഖ ആരോപിച്ചത്. ഇക്കാര്യം പോലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ തന്നെ തന്നോട് സമ്മതിച്ചതായും അവര്‍ പറഞ്ഞിരുന്നു.

പള്‍സര്‍ സുനി നേരത്തേയും നടിമാരെ തട്ടിക്കൊണ്ട് പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയതായും ശ്രീലേഖ ആരോപിച്ചിരുന്നു .’ദിലീപാണ് ചെയ്യിച്ചതെന്ന് കരുതാനാകില്ലെന്ന് അന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ പറഞ്ഞിരുന്നു. പള്‍സര്‍ സുനി നാല് മാസം മൗനം തുടര്‍ന്ന് പിന്നീട് ദിലീപിന്റെ പേര് പറയുക, ജയിലിലെ ഓഫീസില്‍ നിന്നും പേപ്പര്‍ കൈക്കലാക്കി കത്തെഴുതുക, കത്തെഴുതിയ ആള്‍ തന്നെ പറയുന്നു എഴുതിച്ചതാണെന്ന്, പോലീസുകാരന്‍ ജയിലില്‍ പള്‍സര്‍ സുനിക്ക് ഫോണ്‍ നല്‍കുക ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ ഉണ്ടാകുമ്പോള്‍ സ്വാഭാവികമായും തനിക്ക് സംശയം ഉണ്ട്’.

‘മാധ്യമങ്ങളിലെ വാര്‍ത്തകളെ തുടര്‍ന്നുള്ള സമ്മര്‍ദ്ദത്തിനൊടുവിലാണ് ദിലീപിനെ ചോദ്യം ചെയ്തത്. ആദ്യ ചോദ്യം ചെയ്യലില്‍ ഒന്നും കിട്ടാതിരുന്നതോടെ അയാളെ വിട്ടയച്ചു, അത് വിവാദമായി.മാധ്യമങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴി പല അറസ്റ്റുകളും ഉണ്ടായ സാഹചര്യം നേരത്തേ ഉണ്ടായിട്ടുണ്ട്. ദിലീപിനെ പോലെ വളരെ സ്വാധീനമുള്ള ,പണമുള്ള ഒരാളെ വെറുതേ പോലീസ് അറസ്റ്റ് ചെയ്ത് 85 ദിവസം ജയിലില്‍ ഇടുമോയെന്നൊക്കെ പലരും ചോദിക്കും. എന്നാല്‍ എതിരാളി ശക്തനാണെങ്കില്‍ തീര്‍ച്ചയായും ചെയ്യും എന്നാണ് തനിക്ക് ബോധ്യമായത്’ എന്നും ശ്രീലേഖ പറഞ്ഞിരുന്നു.

അതേസമയം ആരോപണങ്ങള്‍ക്ക് പിന്നാലെ ശ്രീലേഖയ്‌ക്കെതിരെ പോലീസില്‍ പരാതി ലഭിച്ചിരുന്നു. തൃശ്ശൂര്‍ സ്വദേശിയായ കുസുമം ജോസഫ് ആയിരുന്നു കേസെടുത്ത് നടപടി കൈക്കൊള്ളണമെന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇതോടെ ശ്രീലേഖയെ ചോദ്യം ചെയ്‌തേക്കുമെന്നുള്ള വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് പോലീസ് നീക്കത്തില്‍ നിന്നും പിന്നോട്ട് പോയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ശ്രീലേഖയെ പോലൊരു മുതിര്‍ന്ന ഉദ്യോഗസ്ഥയെ ചോദ്യം ചെയ്യുന്നതില്‍ പലവിധ പരിമിതികളും ഉണ്ടെന്നായിരുന്നു ചൂണ്ടിക്കാട്ടപ്പെട്ടത്. മാത്രല്ല ശ്രീലേഖ ഉന്നയിച്ച കാര്യങ്ങളില്‍ അവര്‍ക്ക് നേരിട്ട് ബന്ധമില്ലെന്നതാണ് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. പള്‍സര്‍ സുനിയെ കുറിച്ചുള്ള ആരോപണങ്ങളില്‍ ശ്രീലേഖ നേരിട്ട് ഇടപെട്ടിട്ടില്ല, ഉള്‍പ്പെട്ടിട്ടുമില്ല. സംഭവത്തിന് ഏതെങ്കിലും സാക്ഷിയോ പരാതിക്കാരോ ഇല്ല. ഇത്തരമൊരു സാഹചര്യത്തില്‍ ശ്രീലേഖയ്‌കെതിരെ കേസെടുക്കുന്നത് തിരിച്ചടിയാകുമെന്നായിരുന്നു ചൂണ്ടിക്കാട്ടപ്പെട്ടത്.

നേരത്തേ ശ്രീലേഖയെ കേസില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി െ്രെകംബ്രാഞ്ച് സംഘം വിചാരണ കോടതിയെ സമീപിച്ചെങ്കിലും അതിന്റെ ആവശ്യം എന്താണെന്ന ചോദ്യമായിരുന്നു വിചാരണ കോടതി ഉയര്‍ത്തിയത്. ശ്രീലേഖയെ ഉള്‍പ്പെടെ കേസില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കാണിച്ച് നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണത്തിന് െ്രെകംബ്രാഞ്ച് കൂടുതല്‍ സമയം തേടിയിരുന്നുവെങ്കിലും കോടതി ഇത് അനുവദിച്ചിരുന്നില്ല.

തുടര്‍ന്ന് കഴിഞ്ഞ ദിവസം നടി ആക്രമിക്കപ്പെട്ട കേസിന്റെ അനുബന്ധ കുറ്റപത്രം െ്രെകംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ദിലീപിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയായിരുന്നു കുറ്റപത്രം. ദിലീപിന്റെ സുഹൃത്ത് ശരത്തിനെ 15ാം പ്രതിയായി ചേര്‍ത്തിട്ടുണ്ട്. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതും അടക്കമുളള കുറ്റങ്ങള്‍ കൂടി ദിലീപിനെതിരെ ചേര്‍ത്തിട്ടുണ്ട്.

More in Malayalam

Trending

Recent

To Top