News
വിവാഹശേഷമുള്ള ആദ്യ ജന്മദിനം; ന ഗ്ന ഫോട്ടോഷൂട്ട് വീഡിയോ പങ്കുവെച്ച് താരം; 53ാം ജന്മദിനത്തില് ആരാധകരെ ഞെട്ടിച്ച് ജെന്നിഫര്‍ ലോപസ്
വിവാഹശേഷമുള്ള ആദ്യ ജന്മദിനം; ന ഗ്ന ഫോട്ടോഷൂട്ട് വീഡിയോ പങ്കുവെച്ച് താരം; 53ാം ജന്മദിനത്തില് ആരാധകരെ ഞെട്ടിച്ച് ജെന്നിഫര്‍ ലോപസ്
കഴിഞ്ഞ ദിവസമായിരുന്നു ഹോളിവുഡ് നടിയും ഗായികയുമായ ജെന്നിഫര്‍ ലോപസിന്റെ 53ാം ജന്മദിനം. തന്റെ ആരാധകര്‍ക്ക് വമ്പന്‍ സര്‍െ്രെപസാണ് താരം ഒരുക്കിയത്. ന ഗ്ന ഫോട്ടോഷൂട്ടാണ് ജെന്നിഫര്‍ തന്റെ ആരാധകര്‍ക്കായി പങ്കുവച്ചത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലാവുകയാണ്.
താരത്തിന്റെ തന്നെ ബ്രാന്‍ഡായ ജെലോ ബ്യൂട്ടി ബ്രാന്‍ഡില്‍ നിന്നുള്ള പുതിയ ജെലോ ബോഡി ലൈന്‍ പുറത്തിറക്കിക്കൊണ്ടാണ് വിഡിയോ പങ്കുവച്ചത്. ഞായറാഴ്ച തന്റെ ഇന്‍സ്റ്റഗ്രാമില്‍ ജെന്നിഫര്‍ വിഡിയോ പോസ്റ്റ് ചെയ്തത്. ബ്ലാക്ക് ബിക്കിനി ധരിച്ച് ശരീരത്ത് ക്രീം തേക്കുന്ന താരത്തെയാണ് വിഡിയോയില്‍ കാണുന്നത്. ഇതില്‍ നഗ്ന ഫോട്ടോഷൂട്ടില്‍ നിന്നുള്ള ഫോട്ടോകളും ഉള്‍പ്പടുത്തിയിട്ടുണ്ട്.
മുഖത്തെ ചര്‍മ്മത്തിന് ശ്രദ്ധ നല്കുമ്പോഴും പലപ്പോഴും ശരീരത്തെ മറന്നു പോകുമെന്നും ശരീരത്തിലെ ചര്‍മ്മം സംരക്ഷിക്കേണ്ടുന്നതിന്റെ പ്രധാന്യം മനസിലാക്കിക്കൊണ്ടാണ് ബോഡി ലൈന്‍ പുറത്തിറക്കുന്നതെന്നും ജെന്നിഫര്‍ പറയുന്നു. തന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് താരം പ്രഖ്യാപനം നടത്തിയത്. എന്തായാലും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ജെന്നിഫറിന്റെ ഹോട്ട് ലുക്ക്. 53 വയസായെന്ന് തോന്നില്ലെന്നും ഇപ്പോഴും അതിസുന്ദരിയാണെന്നുമാണ് ആരാധകരുടെ കമന്റുകള്‍.
വിവാഹശേഷമുള്ള താരത്തിന്റെ ആദ്യത്തെ ജന്മദിനമാണ് ഇത്. കഴിഞ്ഞ ആഴ്ചയാണ് ബെന്‍ അഫ്ലെക്കുമായി താരം വിവാഹിതയായത്. 20022001ല്‍ സിനിമാ സെറ്റില്‍ നിന്ന് തുടങ്ങിയ ഇരുവരുടെയും പ്രണയം വിവാഹത്തിന്റെ വക്കോളമെത്തിയിരുന്നു. 2002ല്‍ ആഘോഷമായി വിവാഹനിശ്ചയം നടത്തിയെങ്കിലും രണ്ടുവര്‍ഷത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു.
ഈ ബന്ധത്തിന് മുമ്പ് ജെന്നിഫര്‍ രണ്ട് തവണ വിവാഹം ചെയ്തിരുന്നു. ഈ രണ്ടു ബന്ധങ്ങളും വളരെ പെട്ടന്ന് തന്നെ അവസാനിച്ചു. ബെന്‍ അഫ്ളെക്കുമായി വേര്‍പിരിഞ്ഞ ശേഷം മാര്‍ക്ക് ആന്റണിയെ വിവാഹം ചെയ്തു. 2014 വിവാഹമോചിതയായി. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ബെന്‍ നടി അമ്മ ഡി അര്‍മാസുമായി വേര്‍പിരിഞ്ഞു. ബേസ്ബോള്‍ കളിക്കാരന് അലക്സ് റോഡ്രിഗസ്സുമായുള്ള ബന്ധം ജനിഫറും അവസാനിപ്പിച്ചു. ഇതോടെയാണ് ബെന്നിഫര്‍ പ്രണയം വീണ്ടും മൊട്ടിട്ടത്.
