Connect with us

സാമന്തയും നാഗചൈതന്യയും വേര്‍പിരിഞ്ഞതിനു കാരണം ആമിര്‍ഖാന്‍; അദ്ദേഹം കറുത്ത ഹൃദയമുള്ള ആളാണ്; പരസ്യമായി തുറന്ന് പറഞ്ഞ് കമാല്‍ ആര്‍ ഖാന്‍

News

സാമന്തയും നാഗചൈതന്യയും വേര്‍പിരിഞ്ഞതിനു കാരണം ആമിര്‍ഖാന്‍; അദ്ദേഹം കറുത്ത ഹൃദയമുള്ള ആളാണ്; പരസ്യമായി തുറന്ന് പറഞ്ഞ് കമാല്‍ ആര്‍ ഖാന്‍

സാമന്തയും നാഗചൈതന്യയും വേര്‍പിരിഞ്ഞതിനു കാരണം ആമിര്‍ഖാന്‍; അദ്ദേഹം കറുത്ത ഹൃദയമുള്ള ആളാണ്; പരസ്യമായി തുറന്ന് പറഞ്ഞ് കമാല്‍ ആര്‍ ഖാന്‍

തെന്നിന്ത്യയിലെ ക്യൂട്ട് കപ്പിള്‍സായിരുന്നു സാമന്തയും നാഗചൈതന്യയും. ഇരുവരും വേര്‍പിരിഞ്ഞിട്ട് ഏകദേശം ഒരു വര്‍ഷമായി. സോഷ്യല്‍ മീഡിയയില്‍ സാമന്തയുടെ പേര് മാറ്റിയതിന് പിന്നാലെയാണ് ഇരുവരും വേര്‍പിരിയുന്നു എന്നുള്ള വാര്‍ത്തകള്‍ ഗോസിപ്പുകളില്‍ നിറഞ്ഞത്. പിന്നാലെ ഇരുവരം വേര്‍പിരിയുന്നുവെന്ന് അറിയിക്കുകയായിരുന്നു. എന്നാലിപ്പോള്‍ ഇരുവരുടെയും വ്യക്തി ജീവിതത്തെ കുറിച്ചുള്ള തുറന്ന് പറച്ചിലുമായി എത്തിയിരിക്കുകയാണ് കെആര്‍കെ എന്നറിയപ്പെടുന്ന കമാല്‍ ആര്‍ ഖാന്‍.

ആമിര്‍ ഖാനാണ് ഇതിന് പിന്നിലെന്നാണ് കെആര്‍കെ യുടെ ആരോപണം. ലാല്‍ സിംഗ് ഛദ്ധ എന്ന സിനിമയിലൂടെ നാഗചൈതന്യ ബോളിവുഡില്‍ അഭിനയിച്ചിരുന്നു. ഈ ചിത്രത്തില്‍ ആമിര്‍ ഖാനാണ് പ്രധാനപ്പെട്ടൊരു വേഷം ചെയ്തിരിക്കുന്നത്. സിനിമയിലൂടെ തുടങ്ങിയ സൗഹൃദം ഇവരുടെ വ്യക്തി ജീവിതത്തിലേക്കും എത്തി. അങ്ങനെ സാമന്തയുമായി വേര്‍പിരിയാന്‍ നാഗചൈതന്യയ്ക്ക് കാരണമായി മാറിയത് ആമിര്‍ ഖാന്റെ പ്രവൃത്തികളാണെന്നും അദ്ദേഹം കറുത്ത ഹൃദയമുള്ള ആളാണെന്നും താരം പറയുന്നു. ട്വിറ്ററിലൂടെ പരസ്യമായിട്ടാണ് കെആര്‍കെ രംഗത്ത് വന്നിരിക്കുന്നത്.

‘സാമന്തയുമായി വേര്‍പിരിയാന്‍ വേണ്ടി നാഗചൈതന്യയെ ആമിര്‍ ഖാന്‍ ഉപദേശിച്ചു. ഈ കഥ മുഴുവന്‍ എനിക്ക് ലഭിച്ചിരിക്കുകയാണ്. അദ്ദേഹം കറുത്ത ഹൃദയം ഉള്ളവനാണെന്ന് ഇതിലൂടെ മനസിലാക്കാന്‍ സാധിക്കും. ഒരിക്കലും ഇങ്ങനെയുള്ള ഒരാളുടെ കൂടെ ഞാന്‍ പ്രവര്‍ത്തിക്കില്ല. ഈ വിഷയത്തിലുള്ള എന്റെ അഭിപ്രായം ഉടനെ തന്നെ പുറത്ത് വിടും’ എന്നും കെആര്‍കെ ട്വീറ്റില്‍ പറയുന്നു.

മുന്‍പും നാഗ ചൈതന്യയും ആമിര്‍ ഖാനും തമ്മിലുള്ള അടുപ്പം വലിയ ചര്‍ച്ചയായിരുന്നു. ഇരുവരും സിനിമയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച് തുടങ്ങിയതിന് ശേഷം രണ്ട് പേരുടെയും ദാമ്ബത്യം തകര്‍ന്നു. ആദ്യം ആമിര്‍ ഖാനാണ് വിവാഹമോചനം പ്രഖ്യാപിച്ച് രംഗത്ത് വന്നത്. സംവിധായിക കിരണ്‍ റാവുവുമായി പതിനഞ്ച് വര്‍ഷത്തോളം നീണ്ട വിവാഹജീവിതമാണ് ആമിര്‍ അവസാനിപ്പിച്ചത്. ഇതിന് തൊട്ട് പിന്നാലെ നാഗ ചൈതന്യയും സാമന്തയും വേര്‍പിരിഞ്ഞു. അന്നും ആമിറിന് ഇതില്‍ പങ്കുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.

More in News

Trending

Recent

To Top