ഒരു സിംഹത്തിന്റെ മടയിൽ കയറിയെന്നോക്കെ കേട്ടിട്ടുണ്ടാകും. എന്നാൽ രണ്ട് സിംഹങ്ങളുടെ മടയിലാണ് ഞാൻ കയറിയത്… ഒരുപാട് പേടിയോടെയാണ് പാപ്പൻ സെറ്റിലെത്തിയത്; ഗോകുൽ സുരേഷ് പറഞ്ഞത്
ഒരു സിംഹത്തിന്റെ മടയിൽ കയറിയെന്നോക്കെ കേട്ടിട്ടുണ്ടാകും. എന്നാൽ രണ്ട് സിംഹങ്ങളുടെ മടയിലാണ് ഞാൻ കയറിയത്… ഒരുപാട് പേടിയോടെയാണ് പാപ്പൻ സെറ്റിലെത്തിയത്; ഗോകുൽ സുരേഷ് പറഞ്ഞത്
ഒരു സിംഹത്തിന്റെ മടയിൽ കയറിയെന്നോക്കെ കേട്ടിട്ടുണ്ടാകും. എന്നാൽ രണ്ട് സിംഹങ്ങളുടെ മടയിലാണ് ഞാൻ കയറിയത്… ഒരുപാട് പേടിയോടെയാണ് പാപ്പൻ സെറ്റിലെത്തിയത്; ഗോകുൽ സുരേഷ് പറഞ്ഞത്
സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്ന പാപ്പൻ ജൂലൈ 29ന് പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്. സുരേഷ് ഗോപിക്കൊപ്പം മകൻ ഗോകുൽ സുരേഷും ചിത്രത്തിൽ എത്തുന്നുണ്ട്. മൈക്കിൾ എന്നാണ് ഗോകുലിന്റെ കഥാപാത്രത്തിന്റെ പേര്. ഇപ്പോഴിതാ അച്ഛനുമായി ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ഗോകുൽ.
“ഒരു സിംഹത്തിന്റെ മടയിൽ കയറിയെന്നോക്കെ കേട്ടിട്ടുണ്ടാകും. എന്നാൽ രണ്ട് സിംഹങ്ങളുടെ മടയിലാണ് ഞാൻ കയറിയത്. ഒരുപാട് പേടിയോടെയാണ് പാപ്പൻ സെറ്റിലെത്തിയത്. പക്ഷേ കൺഫർട്ടബിൾ ആയാണ് മലയാള സിനിമയുടെ തലതൊട്ടപ്പൻമാരിൽ ഒരാളായ ജോഷി സാർ എന്നെ ട്രീറ്റ് ചെയ്തത്. അഭിനേതാക്കളുടെ ഗണത്തിൽപ്പെടുത്തുകയാണെങ്കിൽ എന്റെ അച്ഛനും ഒരു തലതൊട്ടപ്പൻ തന്നെയാണ്. നല്ല സപ്പോർട്ടായിരുന്നു ഇരുവരും തന്നത്. എല്ലാ സപ്പോട്ടിനും പ്രേക്ഷകർക്കും നന്ദി”, എന്നാണ് ഗോകുൽ പറഞ്ഞത്. പാപ്പന്റെ ട്രെയിലർ ലോഞ്ചിനിടെ ആയിരുന്നു താരത്തിന്റെ പ്രതികരണം.
സലാം കാശ്മീരി’നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണിത്. ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. തലമുറകളുടെ സംഗമം കൂടിയാണ് പാപ്പൻ. ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകൻ അഭിലാഷ് ജോഷിയുണ്ട്. നിർമാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ക്യാമറ. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്, ടിനി ടോം, ഷമ്മി തിലകന് തുടങ്ങിയവരും അഭിനയിക്കുന്നു.
അടുത്തിടെയാണ് സീരിയൽ അഭിനേതാക്കളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും തമ്മിൽ വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ദിവ്യയുടെ രണ്ടുമക്കളും...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...
പിറന്നുവീണ് അഞ്ചാം ദിവസത്തിൽ ഒരു ചിത്രത്തിലെ നായികയാകുകയെന്ന അപൂർവ്വ ഭാഗ്യം ഒരു പെൺകുഞ്ഞിനു ലഭിച്ചിരിക്കുന്നു. മാജിക് ഫ്രെയിം സിനിമകളുടെ എക്സിക്കുട്ടീവ് പ്രൊഡ്യൂസറായ...
പ്രേക്ഷകർക്കേറെ സുപരിചിതനായ ഗായകനാണ് ജി വേണുഗോപാൽ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അദ്ദേഹം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ രണ്ടാം...