Malayalam
‘ദൈവമേ എങ്ങനെ ഞാന്‍ ഫോട്ടോ എടുക്കും !!’; രസകരമായ ചിത്രം പങ്കുവെച്ച് ബാബു ആന്റണി
‘ദൈവമേ എങ്ങനെ ഞാന്‍ ഫോട്ടോ എടുക്കും !!’; രസകരമായ ചിത്രം പങ്കുവെച്ച് ബാബു ആന്റണി
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാബു ആന്റണി. ഏറെ നാളുകള്‍ക്ക് ശേഷം സിനിമകളുമായി മലയാളത്തില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ് നടന്‍. ബാബു ആന്റണിയോടൊപ്പം മകന്‍ ആര്‍തര്‍ ആന്റണിയും അച്ഛന്റെ വഴിയെ സിനിമയില്‍ ചുവടുറപ്പിക്കുകയാണ്. ചിത്രീകരണം പുരോഗമിക്കുന്ന ‘ദ ഗ്രേറ്റ് എസ്‌കേപ്പ്’ എന്ന ചിത്രത്തിലൂടെയാണ് ആര്‍തര്‍ ആന്റണിയുടെ അരങ്ങേറ്റം.
ഇപ്പോഴിതാ, ഒരു രസകരമായ ചിത്രം പങ്കുവച്ചിരിക്കുകയാണ് ബാബു ആന്റണി. മേക്കപ്പ് ആര്‍ട്ടിസ്റ്റും കുട്ടിക്കാലം മുതല്‍ തന്റെ ആരാധികയുമായ ഷെറിനൊപ്പമുള്ള ചിത്രമാണ് ബാബു ആന്റണി പങ്കുവച്ചിരിക്കുന്നത്. ആര്‍തറും ചിത്രത്തിലുണ്ട്. ‘ദൈവമേ എങ്ങനെ ഞാന്‍ ഫോട്ടോ എടുക്കും !!’ എന്നാണ് ബാബു ആന്റണി ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഇരുവരുടെയും നടുക്ക് നില്‍ക്കുന്ന ഷെറിന്‍ മുഖം പൊത്തി ചിരിക്കുന്നതും കാണാം.
നായകനായും പ്രതിനായകനായും സഹനടനായും മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, സിംഹള തുടങ്ങിയ ഭാഷകളിലെല്ലാം നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് ബാബു ആന്റണി.
അടുത്തിടെ ഹോളിവുഡിലും ബാബു ആന്റണി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. വാരന്‍ ഫോസ്റ്റര്‍ സംവിധാനം ചെയ്യുന്ന ‘ബുള്ളറ്റ്‌സ്, ബ്ലേഡ്‌സ്, ബ്ലഡ്’ എന്ന അമേരിക്കന്‍ ചിത്രത്തിലാണ് താരം അഭിനയിച്ചത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘പവര്‍ സ്റ്റാറാണ്’ ബാബു ആന്റണി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം.
