എനിക്കൊരിക്കലും കലിപ്പന്റെ കാന്താരിയെ വേണ്ട ; വിവാഹസങ്കല്പ്പങ്ങൾ ഇതൊക്കെ ; മനസ്സ് തുറന്ന് റോബിൻ !
മോട്ടിവേഷ്ണൽ സ്പീക്കറും ഡോക്ടറുമായ റോബിൻ രാധാകൃഷ്ണൻ ബിഗ് ബോസിൽ എത്തിയതോടെയാണ് ജനശ്രദ്ധ നേടിയെടുത്തത് . വിജയസാധ്യത ഏറെയുണ്ടായിരുന്നെങ്കിലും പകുതിയ്ക്ക് വെച്ച് റോബിന് പുറത്തേക്ക് പോവേണ്ടി വന്നു. മാത്രമല്ല റോബിന് ഒരാളോട് ഇഷ്ടം തോന്നിയതും പുറത്ത് വന്നതിന് ശേഷം അവര്‍ നോ പറഞ്ഞതുമൊക്കെ വലിയ വാര്‍ത്തയായി.
എത്രയും വേഗം വിവാഹം കഴിക്കണം എന്ന തീരുമാനത്തിലാണ് റോബിനും കുടുംബവും. അങ്ങനെയെങ്കില്‍ വധുവിനെ കുറിച്ചുള്ള റോബിന്റെ സങ്കല്പ്പമെന്താണെന്ന ചോദ്യവും വന്ന് തുടങ്ങി. ഒടുവില്‍ മിര്‍ച്ചി മലയാളത്തിന് നല്കിയ അഭിമുഖത്തിലൂടെ ഭാവി വധുവിന് വേണ്ട ഗുണങ്ങളെ പറ്റി താരം പറഞ്ഞിരിക്കുകയാണ്.
വിവാഹസങ്കല്‍പ്പങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് റോബിന്റെ മറുപടിയിങ്ങനെയാണ്.. ‘ഇപ്പോള്‍ ഞാന്‍ സിംഗിളാണ്. എന്നെയിപ്പോള്‍ എല്ലാവര്ക്കും അറിയാം. പോസിറ്റീവും നെഗറ്റീവുമുള്ള പച്ചയായ മനുഷ്യനാണ് ഞാന്‍. ഇത് രണ്ടും സ്വീകരിക്കാന്‍ പറ്റുന്ന കുട്ടിയായാല്‍ മതി. എപ്പോഴും ഹാപ്പിയായിരിക്കണമെന്ന് പറഞ്ഞാല്‍ എന്നെ കൊണ്ട് സാധിക്കില്ല. എന്റെ നെഗറ്റീവ് കൂടി മനസിലാക്കണം. ഇതൊക്കെയാണ് ഈ മനുഷ്യനെന്ന് മനസിലാക്കുന്ന കുട്ടി ഭാര്യയാവണം എന്നാണ് ആഗ്രഹം. അതില്‍ കൂടുതലൊന്നും വേണ്ട. പിന്നെ കുറച്ച് ഭംഗിയുള്ള കുട്ടിയായിരിക്കണം.
ഞാന്‍ കുറച്ച് അടിച്ച് പൊളിച്ച് ജീവിക്കുന്ന ആളാണ്. അതിനര്‍ഥം കൂട്ടുകാരുടെ കൂടെ കറങ്ങി നടക്കുന്നു എന്നല്ല. ജീവിതത്തില്‍ കൂടുതലും ഒറ്റപ്പെട്ട് ജീവിച്ചിട്ടുള്ള ആളാണ്. ഒറ്റയ്ക്കാണെങ്കില്‍ എനിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. കൂടെ ഒരാള്‍ കൂടി സപ്പോര്‍ട്ടിന് ഉണ്ടെങ്കില്‍ അതിലും കൂടുതല്‍ ചെയ്യാന്‍ സാധിക്കും. അങ്ങനൊരാള് പങ്കാളിയാവണമെന്നാണ്’ അഗ്രഹിക്കുന്നതെന്ന് റോബിന് പറയുന്നു.അങ്ങനൊരാളെ കണ്ട് വെച്ചിട്ടുണ്ടോന്ന് ചോദിച്ചാല്‍ അത് പറയാന്‍ സൗകര്യമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.റിലേഷന്‍ഷിപ്പില്‍ ഒരാള്‍ക്ക് നോ പറയാനുള്ള തീരുമാനത്തെ റോബിന് എങ്ങനെ നോക്കി കാണുന്നു..
‘എല്ലാവര്ക്കും ഇഷ്ടമില്ലാത്ത കാര്യത്തോട് നോ പറയാന്‍ അവകാശമുണ്ട്. അതവരുടെ തീരുമാനമാണ്. പക്ഷേ അത് പറയേണ്ട സമയത്ത് തന്നെ പറയണം. നോ എന്നാണെങ്കില്‍ അതപ്പോള്‍ തന്നെ പറയണം. അങ്ങനെ പറയാതെ നീട്ടി കൊണ്ട് പോവുന്നത് ആ വിഷമത്തിന്റെ ആഴം കൂടും. ഒപ്പം നോ പറഞ്ഞ ആളുടെ ഈ തീരുമാനത്തെ മറ്റെയാള്‍ സ്വീകരിക്കാനും തയ്യാറാണവമെന്നും’ റോബിന് സൂചിപ്പിച്ചു
‘ചില സമയത്ത് ഞാന്‍ അഗ്രെസ്സീവാണ്. അതെന്റെ നെഗറ്റീവാണ്. അതൊരിക്കലും പോസിറ്റീവല്ല. അത് കാണുന്ന കുട്ടികള്‍ ഒരിക്കലും അത് അനുകരിക്കാന്‍ ശ്രമിക്കരുത്. അങ്ങനൊരു സ്വഭാവം ഉണ്ടെങ്കില്‍ ജീവിതത്തില്‍ നഷ്ടങ്ങളെ ഉണ്ടാവൂ. അതിനെ ഞാനും സപ്പോര്‍ട്ട് ചെയ്യുന്നില്ല. എന്റെയുള്ളില്‍ പോസിറ്റീവുകളുണ്ടാവും. അത് മാത്രം നിങ്ങളെടുത്താല്‍ മതി. എനിക്കൊരിക്കലും കലിപ്പന്റെ കാന്താരിയെ വേണമെന്നില്ല.
എന്റെ അഗ്രെഷന്‍ എന്റെ നെഗറ്റീവാണെന്നും എന്നെ സ്നേഹിക്കുന്നവര്‍ അത് മനസിലാക്കണമെന്നും’ റോബിന് പറയുന്നു. കൂടെ നിന്ന് നല്ലത് പറഞ്ഞിട്ട് മാറി നിന്ന് കുറ്റം പറയുന്നവര്‍ക്കുള്ള മറുപടിയും റോബിന് നല്കി. ‘അതൊന്നും എനിക്ക് പ്രശ്നമുള്ള കാര്യമല്ല.
ആരൊക്കെ എന്ത് പറഞ്ഞാലും എന്നെ ഇഷ്ടപ്പെടാന്‍ ആരുമില്ലെങ്കിലും എനിക്ക് പ്രശ്നമില്ല. കാരണം ഈ ലോകത്ത് എന്നെ ഇഷ്ടപ്പെടാനും എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നതും ഏത് സാഹചര്യത്തിലും എന്റെ കൂടെയുള്ളത് ഞാന്‍ തന്നെയാണ്. ഞാന്‍ എന്റെ കൂടെയുള്ള അത്രയും കാലം എന്നെ തകര്‍ക്കാന്‍ പറ്റില്ല’ റോബിന് പറയുന്നു.
