ദിലീപിന് കുരുക്ക് മുറുക്കി അയാൾ : നിർണ്ണായക രഹസ്യമൊഴി കോടതിയില്‍; കാവ്യയും ദിലീപും ഇത് പ്രതീക്ഷിച്ചില്ല !
നടിയെ ആക്രമിച്ച കേസ് അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ് . കേസിൽ ഇനി എന്തൊക്കയാണ് സംഭവിക്കുക എന്ന് ഉറ്റുനോക്കുകയാണ് കേരളക്കര.ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ അനുബന്ധ കുറ്റപത്രം കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ചെങ്കിലും അന്വേഷണം അവസാനിച്ചിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ അഭിഭാഷകർ തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നുവെന്ന ആരോപണത്തിലും മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയത് അടക്കമുള്ള കാര്യങ്ങളിലും അന്വേഷണം നടക്കും.
കേസിൽ നിർണായകമായ തെളിവുകളാകാം അഭിഭാഷകർ നശിപ്പിച്ചതെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. ഇതോടൊപ്പം തന്നെ നിർണ്ണായകമായ പല വിവരങ്ങളും അനുബന്ധ കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്.
കുറ്റപത്രത്തിനൊപ്പം സാഗറിന്റെ രഹസ്യമൊഴിയും ചേർത്തിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കേസിന്റെ ആദ്യഘട്ട വിചാരണയിൽ കൂറുമാറിയ പ്രോസിക്യൂഷൻ സാക്ഷിയാണ് ആലപ്പുഴ സ്വദേശിയായ സാഗർ വിന്സന്റ്. ഇദ്ദേഹത്തിന്റെ രഹസ്യമൊഴിയാണ് അനുബന്ധ കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിരിക്കുന്നത്.
കേസന്വേഷത്തിന്റെ ആദ്യ ഘട്ടത്തിൽ അന്വേഷണ സംഘത്തിന് നൽകിയ മൊഴിയെന്ത്, പീന്നീട് എന്തുകൊണ്ട് വിസ്താര വേളയിൽ കോടതിയിൽ മൊഴിമാറ്റി പറഞ്ഞു എന്നിവ വ്യക്തമാക്കി സാഗർ വിൻസന്റ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ രഹസ്യമൊഴിയാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. ആദ്യഘട്ടത്തിലെ നിർണ്ണായക സാക്ഷിയായിരുന്ന സാഗറിന്റെ മൊഴി മാറ്റം അന്വേഷണ സംഘത്തിന് വലിയ തിരിച്ചടിയായിരുന്നു.
കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയെന്ന എൻ എസ് സുനിൽ കുമാർ 2017 ഫെബ്രുവരി 17 ന് രാത്രി കുറ്റകൃത്യം നടന്നതിന് ശേഷം അറസ്റ്റിലാകും മുൻപ് ഒരു രാത്രി ദിലീപിന്റെ ഭാര്യ കാവ്യ മാധവനും ബന്ധുക്കളും നടത്തുന്ന വസ്ത്രാലങ്കാര ശാലയായ ‘ലക്ഷ്യ’യിൽ എത്തിയതായാണു സാഗർ വിൻസന്റ് ആദ്യം നൽകിയ മൊഴി. അന്ന് ലക്ഷ്യയിലെ ജീവനക്കാരൻ കൂടിയായിരുന്നു ഇദ്ദേഹം
ഒരു സുഹൃത്തിനൊപ്പം ലക്ഷ്യയിൽ ബൈക്കിലെത്തിയ സുനിയുടെ പക്കൽ ഒരു കവർ കണ്ടതായും സാഗർ പൊലീസിന് നൽകിയ മൊഴിയിലുണ്ടായിരുന്നു.
എന്നാൽ കോടതിയിലെത്തിയപ്പോൾ സാഗർ ഈ മൊഴി മാറ്റി പറഞ്ഞു. എന്നാൽ പിന്നീട് മൊഴി സാഗർ മാറ്റിപ്പറഞ്ഞു. പിന്നീട് ആദ്യം മൊഴിയും മൊഴി മാറ്റിപ്പറയാൻ കാരണമായ സാഹചര്യത്തെക്കുറിച്ചും സാഗർ മജിസ്ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി നൽകുകയായിരുന്നു. ഇതാണ് അനുബന്ധ കുറ്റപത്രത്തോടൊപ്പം പൊലീസ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
അതേസമയം, ദിലീപിന്റെ അടുത്ത സുഹൃത്തും വ്യവസായിയുമായി ശരത്തിനെ പ്രതിചേർത്താണ് അധിക കുറ്റപത്രം ജുലൈ 22 ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ദിലീപിനെതിരെ തെളിവ് നശിപ്പിച്ചു എന്ന വകുപ്പ് കൂടെ അനുബന്ധ കുറ്റപത്രത്തിന്റെ ഭാഗമായി ചേർത്തിട്ടുണ്ട്. തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തിരുന്നെങ്കിലും മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ കാവ്യാ മാധവനെ കേസിൽ പ്രതി ചേർത്തിട്ടില്ല.
കാവ്യാ മാധവൻ ഉൾ 102 പേരാണ് സാക്ഷി പട്ടികയിലുള്ളത്. കേസിലെ നിർണ്ണായ വഴിത്തിരിവായ വെളിപ്പെടുത്തലുകൾ നടത്തിയ ബാലചന്ദ്ര കുമാറാണ് പ്രാധന സാക്ഷി. മഞ്ജു വാരിയർ, സായ് ശങ്കർ, പൾസർ സുനിയുടെ അമ്മ, ദിലീപിന്റെ വീട്ടു ജോലിക്കാരൻ തുടങ്ങിയവരെയും കേസിൽ സാക്ഷി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേസ് ഈ മാസം 27 ന് കോടതി പരിഗണിക്കും. ആദ്യ കുറ്റപത്രത്തിനൊപ്പം അധിക കുറ്റപത്രത്തിലുള്ള വിവരങ്ങൾ കൂടി ചേർത്താവും വിചാരണക്കോടതി പരിഗണിക്കുക.
