Malayalam
പുകവലി, മദ്യപാനം പാടില്ല, വിവാഹം കഴിക്കാന്‍ പോകുന്ന വ്യക്തി നാട്ടിന്‍പ്പുറത്ത് കാരനായാലും നഗരത്തില്‍ ജീവിക്കുന്ന ആളായാലും കുഴപ്പമില്ലെന്ന് ഹണി റോസ്
പുകവലി, മദ്യപാനം പാടില്ല, വിവാഹം കഴിക്കാന്‍ പോകുന്ന വ്യക്തി നാട്ടിന്‍പ്പുറത്ത് കാരനായാലും നഗരത്തില്‍ ജീവിക്കുന്ന ആളായാലും കുഴപ്പമില്ലെന്ന് ഹണി റോസ്
മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തനിക്ക് ഇഷ്ടപ്പെടുന്ന ആളെയായിരിക്കും വിവാഹം ചെയ്യുക എന്നും,അതിപ്പോള്‍ നാട്ടിന്‍പ്പുറത്ത് കാരനായാലും നഗരത്തില്‍ ജീവിക്കുന്ന ആളായാലും കുഴപ്പമില്ലെന്ന് പറയുകയാണ് ഹണി റോസ്.
അതേസമയം വിവാഹം കഴിക്കേണ്ട സമയമായെന്ന് തോന്നുന്നില്ലെന്നും ഹണി റോസ് പറഞ്ഞു. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് പലര്‍ക്കും തന്നോട് പ്രേമം തോന്നിയിട്ടുണ്ട്. അത് മനസ്സിലാവുകയും ചെയ്യുമായിരുന്നു. എന്നാല്‍ സിനിമാ ഫീല്‍ഡില്‍ എത്തിയതിന് ശേഷം മഷിയിട്ട് നോക്കിയാല്‍ പോലും അങ്ങനെ ആരും നോക്കാറില്ലെന്ന് നടി പറയുന്നു.
വിവാഹം കഴിക്കാന്‍ പോകുന്ന വ്യക്തി വളരെ ജെന്യുവിന്‍ ആയിരിക്കണമെന്നതാണ് ആഗ്രഹം. പുകവലി, മദ്യപാനം തുടങ്ങിയ ശീലമുള്ള പാട്ണറെ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഹണി റോസ് ഒരു ചാനല്‍ പരിപാടിയില്‍ പറഞ്ഞു.
മലയാളം,തമിഴ് തെലുങ്ക് ചലച്ചിത്രങ്ങളിലെല്ലാം ഹണി റോസ് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വിനയന്‍ സംവിധാനം ചെയ്ത് 2005ല്‍ പുറത്തിറങ്ങിയ ‘ബോയ് ഫ്രണ്ട്’ എന്ന ചിത്രത്തിലാണ് ഹണി റോസ് ആദ്യമായി അഭിനയിക്കുന്നത്. തുടര്‍ന്ന് ‘മുതല്‍ കനവെ’ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു.
ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തില്‍ ഹണി റോസ് അവതരിപ്പിച്ച ധ്വനി നമ്ബ്യാര്‍ എന്ന കഥാപാത്രം ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വണ്‍ ബൈ ടു, ഹോട്ടല്‍ കാലിഫോര്‍ണിയ, അഞ്ചു സുന്ദരികള്‍, റിംഗ് മാസ്റ്റര്‍, ബഡി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച ഹണി റോസ് ‘മൈ ഗോഡ്’, ‘സര്‍ സി.പി’ എന്നീ ചിത്രങ്ങളില്‍ സുരേഷ് ഗോപിയുടെയും ജയറാമിന്റെയും നായികയായും വേഷമിട്ടു.
