Malayalam
തിരക്കഥ കേള്‍ക്കാന്‍ മമ്മൂക്ക തയ്യാറായില്ല, ഒടുവില്‍ അഡ്വാന്‍സ് പോലും വാങ്ങാതെ വന്ന് അഭിനയിച്ചു; ആ ചിത്രത്തിന് പിന്നിൽ
തിരക്കഥ കേള്‍ക്കാന്‍ മമ്മൂക്ക തയ്യാറായില്ല, ഒടുവില്‍ അഡ്വാന്‍സ് പോലും വാങ്ങാതെ വന്ന് അഭിനയിച്ചു; ആ ചിത്രത്തിന് പിന്നിൽ
കാല് നൂറ്റാണ്ടിന് ശേഷവും മലയാള സിനിമാസ്വാദകരുടെ മനസില്‍ ഇന്നും തങ്ങി നില്ക്കുന്ന ചിത്രമാണ് സിദ്ദിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഹിറ്റ്ലര്‍. ചിത്രത്തില്‍ മാധവന്‍കുട്ടി എന്ന കഥാപാത്രത്തെ മമ്മൂട്ടി അനശ്വരമാക്കിയിരുന്നു. മമ്മൂട്ടിയുനാലഞ്ച് തവണയോളം ചെന്നെങ്കിലും തിരക്കഥ കേള്‍ക്കാന്‍ മമ്മൂക്ക തയ്യാറായില്ലെന്നും ഷൂട്ടിങ്ങിന്റെ തലേദിവസം പോലും തിരക്കഥ വായിക്കാന്‍ മമ്മൂട്ടി തയ്യാറായിരുന്നില്ലെന്നും ടെ മികച്ച ഏട്ടന് കഥാപാത്രങ്ങളില്‍ ഒന്നുകൂടിയായിരുന്നു ഹിറ്റ്ലര്‍.
പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന മമ്മൂക്കയുടെ എല്ലാ മാനറിസങ്ങളും ഉള്‍ക്കൊള്ളുന്ന കഥാപാത്രമായിരിക്കണം മാധവന്‍കുട്ടി എന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നെന്നും ഒപ്പം മറ്റ് ചേട്ടന് കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നെന്നും സംവിധായകൻ സിദ്ദിഖ് പറയുന്നു.
എന്നാല്‍ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കി മമ്മൂട്ടിയെ വായിച്ചുകേള്‍പ്പിക്കാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ നാലഞ്ച് തവണയോളം ചെന്നെങ്കിലും തിരക്കഥ കേള്‍ക്കാന്‍ മമ്മൂക്ക തയ്യാറായില്ലെന്നും ഷൂട്ടിങ്ങിന്റെ തലേദിവസം പോലും തിരക്കഥ വായിക്കാന്‍ മമ്മൂട്ടി തയ്യാറായിരുന്നില്ലെന്നും വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ സിദ്ദിഖ് പറയുന്നു
‘തിരക്കഥ പൂര്‍ത്തിയാക്കി ഞാനും ലാലും മദ്രാസിലെ മമ്മൂക്കയുടെ വീട്ടില്‍ കഥ പറയാന്‍ നാലഞ്ചു തവണ പോയെങ്കിലും കഥ പറയാന്‍ അദ്ദേഹം സമ്മതിച്ചില്ല. രാവിലെ ചെന്നാല്‍ ഭക്ഷണമൊക്കെ തന്ന് വൈകുന്നേരം വരെ മറ്റ് പലതും സംസാരിക്കും. ‘കഥ ഇപ്പോള്‍ പറയേണ്ട, പിന്നെ കേള്‍ക്കാം’ എന്നാണ് എന്നത്തേയും മറുപടി.
ഒടുവില്‍ ഷൂട്ടിങ്ങിന്റെ തലേദിവസം ഞങ്ങള്‍ കഥ പറയാന്‍ വീണ്ടും മമ്മൂക്കയുടെ അടുത്ത് പോയി. കഥയൊന്ന് കേള്‍ക്ക് എന്ന് ഞങ്ങള്‍. അപ്പോള്‍ മമ്മൂക്ക പറഞ്ഞു ‘ ഞാന്‍ വന്നിരിക്കുന്നത് ഒരു സൂപ്പര്‍ഹിറ്റ് സിനിമയില്‍ അഭിനയിക്കാനാണ്. എനിക്ക് കഥയൊന്നും കേള്‍ക്കണ്ട. പലരും പറഞ്ഞു, മുകേഷും ജഗദീഷും ഇന്നസെന്റും കൊച്ചിന് ഹനീഫയും ഉള്‍പ്പെടെ സിദ്ദീഖ് ലാല്‍മാരുടെ സ്ഥിരം നടന്മാരെല്ലാം സിനിമയിലുണ്ട്, ഇവര്‍ക്കിടയിലിട്ട് നിങ്ങളെ ഞെരുക്കിക്കളയുമെന്ന്. ഞാനവരോടൊക്കെ പറഞ്ഞത് എനിക്ക് അഭിനയിക്കാനറിയുമെന്ന് തെളിയിക്കാന്‍ സിദ്ദിഖ് ലാലിന്റെ പടം വേണ്ട, ഈ സിനിമ വിജയിപ്പിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ് എന്നുമാണ്. മമ്മൂക്ക വേണ്ട എന്നു പറഞ്ഞെങ്കിലും അന്ന് ഞങ്ങള്‍ വിട്ടുപോന്നില്ല. രാത്രി ഇരുന്നു തിരക്കഥ മുഴുവന്‍ വായിച്ചു കേള്‍പ്പിച്ചിട്ടാണ് മടങ്ങിയതെന്ന് സിദ്ദിഖ് പറയുന്നു
