Connect with us

ദ്രൗപദി മുര്‍മ്മു കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്നത് നഞ്ചിയമ്മയുടെ പേരാണ്; നഞ്ചിയമ്മയെ തന്റെ വീട്ടില്‍ വന്ന് താമസിക്കാന്‍ ക്ഷണിച്ച് സുരേഷ് ഗോപി

Malayalam

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നഞ്ചിയമ്മയെ വീഡിയോ കോളില്‍ വിളിച്ച് അഭിനന്ദിച്ച് നടന്‍ സുരേഷ് ഗോപി. ദ്രൗപദി മുര്‍മ്മു കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്നത് നഞ്ചിയമ്മയുടെ പേരാണെന്ന് സുരേഷ് ഗോപി പറഞ്ഞു.

ഇങ്ങനൊരു ആദരവ് നഞ്ചിയമ്മയെ തേടിവരുമെന്ന് സത്യത്തില്‍ താന്‍ വിചാരിച്ചില്ലെന്ന് പറഞ്ഞ സുരേഷ് ഗോപി തന്റെ വീട്ടില്‍ വന്ന് താമസിക്കാനും നഞ്ചിയമ്മയെ ക്ഷണിച്ചു.

സംവിധായകന്‍ സച്ചി നേരിട്ടുവന്ന് സംസാരിക്കുന്നതു പോലെയാണ് തനിക്ക് തോന്നുന്നതെന്ന് മറുപടിയായി നഞ്ചിയമ്മ സുരേഷ് ഗോപിയെ അറിയിച്ചു. വളരെ സന്തോഷമുണ്ടെന്നും, സിനിമാ മേഖലയില്‍ നിന്ന് ആദ്യമായി വീഡിയോ കോള്‍ വിളിക്കുന്നത് സുരേഷ് ഗോപിയാണെന്നും നഞ്ചിയമ്മ പറഞ്ഞു.

നഞ്ചിയമ്മയെ കാണാന്‍ ഉടന്‍ വരുന്നുണ്ടെന്ന് പറഞ്ഞ സുരേ് ഗോപി, പ്രധാനമന്ത്രിയെ നേരിട്ട് വിളിക്കണമെന്നും ആവശ്യപ്പെട്ടു. മൊബൈല്‍ റേഞ്ചിന് കുറച്ചു പ്രശ്‌നമുണ്ടെന്ന് പറഞ്ഞപ്പോള്‍ അക്കാര്യം ബിഎസ്എന്‍എല്‍നെ അറിയിക്കാമെന്നും സുരേഷ് ഗോപി ഉറപ്പു നല്‍കി.

More in Malayalam

Trending