Connect with us

ഒട്ടും സിനിമയില്ലാത്ത ഒരു കാഴ്ചയായിരുന്നു സ്ക്രീനിൽ… . ആ അർത്ഥത്തിൽ ഞാൻ പറ്റിക്കപ്പെട്ടു; കുറിപ്പ് വൈറലാകുന്നു

Malayalam

ഒട്ടും സിനിമയില്ലാത്ത ഒരു കാഴ്ചയായിരുന്നു സ്ക്രീനിൽ… . ആ അർത്ഥത്തിൽ ഞാൻ പറ്റിക്കപ്പെട്ടു; കുറിപ്പ് വൈറലാകുന്നു

ഒട്ടും സിനിമയില്ലാത്ത ഒരു കാഴ്ചയായിരുന്നു സ്ക്രീനിൽ… . ആ അർത്ഥത്തിൽ ഞാൻ പറ്റിക്കപ്പെട്ടു; കുറിപ്പ് വൈറലാകുന്നു

ഏറെ നാളുകള്‍ക്ക് ശേഷം തീയേറ്ററുകള്‍ തുറന്നപ്പോള്‍ പ്രദര്‍ശനത്തിനെത്തിയ ആദ്യ മലയാള ചിത്രമാണ്
വെള്ളം. ജയസൂര്യയും പ്രജേഷ് സെന്നും ക്യാപ്റ്റന് ശേഷം വീണ്ടുമൊരുമിച്ച ചിത്രത്തിന് എങ്ങും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ജയസൂര്യയുടെ പ്രകടനം ഏറെ കെെയ്യടി നേടുന്നുണ്ട്. മദ്യാസക്തിയെ കുറിച്ച് പറയുന്ന ചിത്രം യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയൊരുക്കിയതാണ്.ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ആർ രാമാനന്ദ് എന്ന വ്യക്തി ഫേസ്ബുക്കിൽ കുറിച്ച നിരൂപണം ശ്രദ്ധേയമാകുകയാണ്.

‘വെള്ളം സിനിമ കണ്ടു, ഇല്ല കണ്ടില്ല, ഇറങ്ങിയ അന്നുതന്നെ സിനിമയ്ക്ക് പോയി. പക്ഷേ നിരാശപ്പെട്ടു പോയി. കാരണം ഒരു ഇടവേളക്ക് ശേഷം ഒരു സിനിമ കാണണം എന്ന മോഹം നടന്നില്ല. ഒട്ടും സിനിമയില്ലാത്ത ഒരു കാഴ്ചയായിരുന്നു സ്ക്രീനിൽ. ആ അർത്ഥത്തിൽ ഞാൻ പറ്റിക്കപ്പെട്ടു എന്ന് വേണമെങ്കിൽ പറയാം. സിനിമ കാണിക്കാം എന്നു പറഞ്ഞു. ‘മുരളിയുടെ ജീവിതത്തിലേക്ക് ഒരു ക്യാമറ വെച്ചു പോയതുപോലെ’. ഒരു യഥാർത്ഥ കഥയും കഥാപാത്രവും കഥയായി അല്ലാതെ പച്ചയായി നമുക്കിടയിൽ ജീവിച്ചിരിക്കുമ്പോൾ ഒരു കഥാകാരനെ സംബന്ധിച്ച് അതോപ്പിയെടുക്കുക, മിഴിവൊട്ടും ചോർന്നു പോകാതെ സ്ക്രീനിൽ പകർത്തി വെക്കുക. ഇതൊക്കെ ഏതാണ്ട് അസാധ്യം തന്നെയാണ്. പ്രജേഷ് കയ്യടക്കത്തോടെ ഇത് നിർവഹിച്ചിരിക്കുന്നു. ജയസൂര്യ എന്ന നമുക്കൊക്കെ പരിചയമുള്ള മലയാളത്തിലെ ഒരു നടനോട് രൂപത്തിൽ മാത്രം സാദൃശ്യമുള്ള ഒരാളാണ് സിനിമയിലെ വെള്ളം മുരളി. പ്രതിഭയുടെ മേൽ കച്ച കൊണ്ടു മൂടി മുൻ മാതൃകകളെ ഒരല്പം പോലും പുറത്തുകാണിക്കാതെ ഉള്ള ആട്ടമാണ് വെള്ളം മുരളിയായി സ്ക്രീനിൽ ആടി തീർക്കുന്നത്. ആട്ടം തിരശ്ശീലയിൽ ആയിരുന്നുവെങ്കിലും, അതിൻ്റെ തിരയിളക്കം കാണുന്നവൻ്റെ നെഞ്ചിനകത്താണ്, അതും സ്ക്രീനിരിക്കുന്നയിടം വിട്ട് നാം അകലേക്ക് പോയിട്ടും എത്രയോ കാലം നെഞ്ചിൽ ആ തിരയിളക്കം ബാക്കി നിൽക്കുന്നു. സിനിമയുടെ തേഡ് വാളും ഫോർത്ത് വാളും ഇനി അതിന് മുകളിൽ അതിരുകളുണ്ടെങ്കിൽ അതും ബ്രേക്ക് ചെയ്യുക എന്ന ‘സാങ്കേതികത്വങ്ങൾ’ ഒരു ട്രൻ്റ് ആയി നിൽക്കുന്ന കാലത്ത്. കാഴ്ചയുടെ എല്ലാ സീമകളേയും ലംഘിച്ച് കഥാപാത്രം നമ്മുടെ വീട്ടിൽ ഒരാളായി തീരുന്നതിൻ്റെ വിസ്മയം വെള്ളത്തിൽ സംഭവിച്ചിട്ടുണ്ട്. ആകാശമായവളെ എന്ന ഒരു മനോഹര ഗാനം അതിമനോഹരമായി ഷഹബാസ് പാടിയത് സിനിമയിലുണ്ട്. ഒരുപക്ഷേ ആകാശ വ്യാപ്തി ഉൾക്കൊള്ളുന്ന ഒരു കഥാപാത്രം അവതരിപ്പിക്കാൻ ഉള്ള വലിപ്പം സംയുക്ത എന്ന അഭിനേതാവിന് ഉണ്ട് എന്നതിൻ്റെ തെളിവാണ് വെള്ളം. സിനിമ കാണാൻ ആരും തീയേറ്ററിൽ പോകരുത് കാരണം സിനിമ കാണാൻ പറ്റാതെ നിങ്ങൾ നിരാശപ്പെട്ടേക്കാം, അത്രയ്ക്ക് ജീവിത മുഹൂർത്തങ്ങളാൽ സമ്പന്നമായ ഒരു മാസ്മരിക കഥ! തികച്ചും സത്യമായ ഒരു കഥ! (സത്യവും കഥയും ഇണച്ചേരുന്നത് കണ്ടിട്ടുണ്ടോ? അതാണീ പ്രോഡക്ക്റ്റ്)

Continue Reading
You may also like...

More in Malayalam

Trending

Recent

To Top