Connect with us

ചലച്ചിത്ര പുരസ്കാര വിതരണചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങാതെ ജേതാക്കൾ; സംഭവിച്ചതിങ്ങനെ !

Events

ചലച്ചിത്ര പുരസ്കാര വിതരണചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങാതെ ജേതാക്കൾ; സംഭവിച്ചതിങ്ങനെ !

ചലച്ചിത്ര പുരസ്കാര വിതരണചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങാതെ ജേതാക്കൾ; സംഭവിച്ചതിങ്ങനെ !

2019ലെ ചലച്ചിത്ര പുരസ്കാരങ്ങൾ ജേതാക്കൾക്ക് കൈമാറി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരുന്നു ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരദാനം നടന്നത്. 2019 ലെ അവാര്‍ഡുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കി. സമ്പർക്കം ഒഴിവാക്കിക്കൊണ്ടായിരുന്നു പുരസ്കാരദാനം. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്തരത്തിൽ സമ്പര്‍ക്കം ഒഴിവാക്കിയത്. പ്രത്യേകം തയാറാക്കിയ മേശയില്‍ വച്ച പുരസ്കാരം ജേതാക്കൾ വേദിയിലെത്തി തനിയെ എടുക്കുകയായിരുന്നു. അന്‍പതാമത് സംസ്ഥാന ചലച്ചിത്ര അവാർഡുദാനച്ചടങ്ങില്‍ സംസാരിക്കവേ മന്ത്രി എ.കെ ബാലന്‍ നടത്തിയ ഒരു പ്രഖ്യാപനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മികച്ച നടന്‍ സുരാജ് വെഞ്ഞാറമൂട്, നടി കനി കുസൃതി, സ്വഭാവ നടന്‍ നിവിന്‍പോളി, നടി സ്വാസിക തുടങ്ങിവര്‍ അവാര്‍ഡുദാനച്ചടങ്ങിന് താരത്തിളക്കമേറ്റി. മികച്ച സംവിധായകനുള്ള പുരസ്കാരം ലിജോ ജോസ് പെല്ലിശ്ശേരിയും മികച്ച ചിത്രത്തിനുള്ള പുരസ്കാരം റഹ്മാന്‍ സഹോദരങ്ങളും ഏറ്റുവാങ്ങി. അതിനിടെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മലയാളത്തിന്‍റെ ആദ്യത്തെ നടി പി.കെ റോസിയുടെ പേരില്‍ നാമകരണം ചെയ്യണമെന്ന് നടി കനി കുസൃതി പറഞ്ഞു. തനിക്ക് ലഭിച്ച സംസ്ഥാന പുരസ്കാരം പി.കെ റോസിക്ക് സമര്‍പ്പിക്കുന്നതായി കനി കുസൃതി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

വിവിധ വിഭാഗങ്ങളിലായി 53 പുരസ്കാരങ്ങൾ വിതരണം ചെയ്തു. ജെ.സി.ഡാനിയേല്‍ പുരസ്കാരത്തിന്റെ മാതൃകയില്‍ ടെലിവിഷൻ രംഗത്തും സമഗ്രസംഭാവനയ്ക്ക് അവാർഡ് ഏർപ്പെടുത്തുമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. രണ്ടുലക്ഷം രൂപയാണ് പുരസ്കാരത്തുക. അന്‍പതാമത് സംസ്ഥാന ചലച്ചിത്ര അവാർഡുദാനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജെ.സി. ഡാനിയേൽ പുരസ്കാരം ഹരിഹരന് വേണ്ടി മുന്‍ചീഫ് സെക്രട്ടറിയും ഗാനരചിതാവുമായ കെ ജയകുമാർ ഏറ്റുവാങ്ങി. കോവിഡ് പ്രശ്നങ്ങള്‍ക്കിടയിലും പുരസ്കാരദാനച്ചടങ്ങ് സംഘടിപ്പിച്ചതിന് വലിയ നന്ദിയുണ്ടെന്ന് ജേതാക്കള്‍ വേദിയിൽ വെച്ച് പറഞ്ഞു.

about film awards

More in Events

Trending

Recent

To Top