ദിലീപിന്റെഅനിയന്റെ ഫോണിലെ ആ രഹസ്യം ! കയ്യോടെ പൊക്കി, ഇത് പ്രതീക്ഷിച്ചില്ല; വിയർത്ത് ഒലിച്ച് ജനപ്രിയൻ
സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളാണ് നടിയെ ആക്രമിച്ച കേസിൽ ഓരോ ദിവസവും സംഭവിക്കുന്നത് .
നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചവരെ അപകീര്‍ത്തപ്പെടുത്തുന്ന തരത്തിലുള്ള വ്യാജ വാട്‌സാപ്പ് ഗ്രൂപ്പിന്റെ വിവരങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ‘ദിലീപിനെ പൂട്ടണം’ എന്നു പേരിട്ടിരിക്കുന്ന ഗ്രൂപ്പില്‍ ആഷിഖ് അബു, ബൈജു കൊട്ടാരക്കര, നികേഷ്, സന്ധ്യ ഐപിഎസ്, ലിബര്‍ട്ടി ബഷീര്‍, മഞ്ചു വാര്യര്‍, പ്രമോദ് രാമന്‍, വേണു, ടി ബി മിനി, സ്മൃതി എന്നിവരുടെ പേരിലുള്ള ചാറ്റുകള്‍ ഉണ്ടായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണില്‍ നിന്ന് ലഭിച്ചതാണെന്നായിരുന്നു ആലപ്പി അഷ്‌റഫ് നേരത്തെ വെളിപ്പെടുത്തിയത്. സംഭവത്തില്‍ ക്രൈം ബ്രാഞ്ചും അന്വേഷണം ആരംഭിച്ചിരുന്നു
പ്രമുഖരുടെ പേരില്‍ വ്യാജമായി നിര്‍മിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പാണെന്ന് തന്നെയാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലെ പ്രാഥമിക നിഗമനം. ഇതേകുറിച്ച് കൂടുതല്‍ അന്വേഷിച്ച് ഗ്രൂപ്പ് നിർമ്മിച്ചത് ആരാണെന്നത് ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ കണ്ടെത്താനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. 2017-ല്‍ ദിലീപ് ജയിലിലായിരുന്ന സമയത്താണ് ഗ്രൂപ്പ് നിര്‍മിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.അന്വേഷണത്തിന്റെ ഭാഗമായി ഗ്രൂപ്പില്‍ പേരുള്ള സംവിധായകന്‍ ബൈജു കൊട്ടാരക്കരയുടെ മൊഴി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് എടുത്തിരുന്നു.
ഉച്ചയ്ക്ക് 12-ന് ആരംഭിച്ച മൊഴിയെടുപ്പ് വൈകീട്ട് വരെ നീണ്ടു. ഗ്രൂപ്പില്‍ പേരുള്ള മറ്റ് ഏതാനും പേരുടെ മൊഴി ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു. സംവിധായകന്‍ ആലപ്പി അഷ്റഫ് ഉള്‍പ്പടേയുള്ളവരുടെ മൊഴിയാണ് സ്വീകരിച്ചത്.ഗ്രൂപ്പില്‍ പേരുണ്ട് എന്നു കണ്ട് മഞ്ജു വാരിയരെ മൊഴിയെടുപ്പിന് വിളിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. എന്നാല്‍ മഞ്ജു വാര്യർ ഇതുവരെ അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കാനായി എത്തിയിട്ടില്ല.
നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ഗൂഢാലോചന നടത്തിയ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് ഇതേ കേസും അന്വേഷിക്കുന്നത്.
വാട്‌സ് ആപ്പ് ഗ്രൂപ്പ് നിര്‍മിച്ചവരെ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഷോണ്‍ എന്നയാളുടെ ഫോണില്‍നിന്നാണ് അനൂപിന്റെ ഫോണിലേക്ക് സ്‌ക്രീന്‍ ഷോട്ട് എത്തിയിട്ടുള്ളതെന്നാണ് കണ്ടെത്തല്‍. പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനായി പേരുകള്‍ മനപൂര്‍വ്വം മലയാളത്തിലായിരുന്നു സേവ് ചെയ്തിരിക്കുന്നത്.ഇത് വാട്സാപ്പ് ഗ്രൂപ്പ് നിര്‍മിച്ചവരെ കണ്ടെത്തണമെന്നുമാവശ്യപ്പെട്ട് ബൈജു കൊട്ടാരക്കര ബുധനാഴ്ച കൊച്ചി സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഗ്രൂപ്പ് തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ളതാണെന്നും പിന്നിലെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നും അദ്ദേഹം പരാതിയില്‍ വ്യക്തമാക്കി. ഇത്തരത്തിലൊരു വാട്സ് ആപ്പ് ഗ്രൂപ്പില്‍ താന്‍ അംഗമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അതിജീവിതയ്ക്ക് ഒപ്പം നില്‍ക്കുന്നവരെ അപകീര്‍ത്തിപ്പെടുത്തുന്നതിന് വേണ്ടി മാധ്യമപ്രവര്‍ത്തകരുടേയും ചലച്ചിത്ര പ്രവര്‍ത്തകരുടേയും അടക്കം പേര് ഉള്‍പ്പെടുത്തി വ്യാജ മെസ്സേജുകള്‍ നിര്‍മ്മിക്കുകയാണ് ചെയ്തത് എന്നും ആലപ്പി അഷ്‌റഫും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ദിലീപിനെ മനപ്പൂര്‍വ്വം കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു എന്നുളള പ്രതീതി സൃഷ്ടിക്കാന്‍ മനപ്പൂര്‍വ്വം സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതാണ് ഈ സക്രീന്‍ഷോട്ടുകള്‍ എന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.
