സ്വന്തം വാപ്പ മരിച്ച കഥവരെ സെന്റിമെന്റ്സ് നേടാന്‍ ഉപയോഗിച്ച ആളാണ് ബ്ലെസ്ലി; തെളിവുകളായി ആ വാട്ട്സ് ആപ്പ് ചാറ്റുകൾ; ബ്ലെസ്ലി പറഞ്ഞതെല്ലാം പച്ചക്കള്ളമെന്ന് ബ്ലെസ്ലിയുടെ മുന്‍കാമുകി; വൈറലാകുന്ന വീഡിയോയിൽ സത്യമെന്ത്?

ബിഗ് ബോസ് മലയാളം നാലാം സീസൺ അവസാനിച്ചതോടെ വലിയ ഒരു മത്സരം ബിഗ് ബോസ് വീടിനു വെളിയിൽ അരങ്ങേറുകയാണ്. ഈ സീസണിലെ ഏറ്റവും വലിയ പ്രത്യേകത മത്സരിച്ച എല്ലാ താരങ്ങളും മലയാളികൾക്കിടയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
ബിഗ് ബോസില്‍ എത്തിയതോടെ പ്രേക്ഷക സ്വീകാര്യത വര്‍ദ്ധിച്ച താരമാണ് ബ്ലെസ്ലി. സിനിമയ്ക്ക് വേണ്ടി വരെ പാട്ടുകള്‍ തയ്യാറാക്കിയിട്ടുണ്ടെങ്കിലും ബ്ലെസ്ലിയെ പ്രേക്ഷകര്‍ക്ക് അടുത്തറിയുന്നത് ബിഗ് ബോസ് ഷോയിലൂടെയാണ്.
മികച്ച മത്സരം കാഴ്ച്ചവെച്ച ബ്ലെസ്ലി നൂറ് ദിവസങ്ങള്‍ പിന്നിട്ട് രണ്ടാം സ്ഥാനത്തേയ്ക്കാണ് എത്തിയിരുന്നത്. ബ്ലെസ്ലി ബിഗ് ബോസില്‍ എത്തിയത് മുതല്‍ ബ്ലെസ്ലി പറയുന്ന പല വാദങ്ങളും തെറ്റാണെന്ന് സ്ഥാപിച്ച് ബ്ലെസ്ലിയുടെ മുന്‍കാമുകി കൃഷ്ണ രംഗത്തെത്തിയത്.
ഇപ്പോള്‍ വീണ്ടും ബ്ലെസ്ലിക്കെതിരെ ചില ആരോപണങ്ങളുമായി എത്തുകയാണ് കൃഷ്ണ. ബ്ലെസ്ലിക്ക് മറ്റുള്ളവരെ പറയാന്‍ ഒരു അവകാശവുമില്ല. കാരണം അയാള്‍ പറഞ്ഞ പല സംഭവങ്ങളും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. പക്ഷേ ഇത് താന്‍ വെറുതെ പറയുന്നതല്ലെന്നും ഇതിനെല്ലാമുള്ള തെളിവുകള്‍ തന്റെപക്കലുണ്ടെന്നും കാണിച്ചാണ് കൃഷ്ണ എത്തുന്നത്.
ബ്ലെസ്ലിയും കൃഷ്ണയും സംസാരിച്ച വാട്ട്സാപ്പ് ചാറ്റ് പങ്കുവെച്ചാണ് കൃഷ്ണ ഇത് തെളിയിക്കുന്നതും. ബ്ലെസ്ലി വാപ്പയുടെ മരണത്തെപ്പോലും മറ്റുള്ളവരുടെ സഹതാപം പിടിച്ചു പറ്റാനാണ് ഉപയോഗിച്ചത്. ഞാനുമായി അതിന് ശേഷം ഒരു ബന്ധവും ഉണ്ടായിരുന്നില്ല എന്ന് പറയുന്നതും തെറ്റാണ്. അതിനുള്ള തെളിവുകളായാണ് കൃഷ്ണ ചാറ്റുകള്‍ കാണിക്കുന്നത്.
താന്‍ പറയുന്ന പല കാര്യങ്ങളിലും അനാവശ്യമായി വിമര്‍ശിക്കുകയും തന്നെ ആക്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള മറുപടിയാണ് ഇതെന്നും കൃഷ്ണ പറയുന്നു. ഞാന്‍ പറയുന്ന കാര്യങ്ങളൊക്കെ കേള്‍ക്കണം എന്ന് ഞാന്‍ ആരോടും ആവശ്യപ്പെടുന്നില്ല.
കുറച്ച് ചിന്തിക്കുന്ന ആളുകളോടാണ് ഞാനിതെല്ലാം പറയുന്നതും. പകല്‍ മാന്യന്മാര് ഈ വഴി വരേണ്ടതില്ലെന്നും കൃഷ്ണ വീഡിയോയില്‍ പങ്കുവെക്കുന്നു. വീഡിയോയില്‍ കൃഷ്ണയെ അനുകൂലിച്ചും പ്രതീകൂലിച്ചും കമന്റുകള്‍ വരുന്നുണ്ട്.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...