News
ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍. രാഹുലും നടി ആതിയ ഷെട്ടിയും അടുത്ത വര്‍ഷം വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ടുകള്‍
ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍. രാഹുലും നടി ആതിയ ഷെട്ടിയും അടുത്ത വര്‍ഷം വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ടുകള്‍
ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍. രാഹുലിന്റെയും ബോളിവുഡ് നടി ആതിയ ഷെട്ടിയുടേയും വിവാഹം അടുത്ത വര്‍ഷം നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 2023 ന്റെ തുടക്കത്തില്‍ തന്നെ താരങ്ങളുടെ വിവാഹം നടക്കുമെന്നാണ് വിവരം. മൂന്ന് മാസത്തിനകം ഇരുവരും വിവാഹിതരാകുമെന്ന് നേരത്തേ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇതു തള്ളി നടി തന്നെ പിന്നീടു രംഗത്തെത്തി. ”ഈ വിവാഹത്തില്‍ എനിക്കും ക്ഷണമുണ്ടാകുമല്ലോ” എന്നായിരുന്നു നടിയുടെ പരാമര്‍ശം.
വിവാഹ തീയതിയും വേദിയും തീരുമാനിച്ചിട്ടില്ല. മുംബൈയിലെ പാലി ഹില്ലിലെ വീട്ടിലായിരിക്കും രാഹുലും ആതിയയും വിവാഹ ശേഷം താമസിക്കുക. വീടിന്റെ നിര്‍മാണ ജോലികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല.
കെ.എല്‍. രാഹുലും ആതിയ ഷെട്ടിയും മൂന്നു വര്‍ഷമായി ഡേറ്റിങ്ങിലാണ്. ആതിയയുടെ സഹോദരന് അഹാന് ഷെട്ടിയുടെ ആദ്യ സിനിമയുടെ പ്രദര്‍ശനത്തിനു രാഹുലും ആതിയയും ഒരുമിച്ചെത്തിയാണ് പ്രണയത്തിലാണെന്നു വെളിപ്പെടുത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിദേശ പര്യടനങ്ങള്‍ക്കു പോകുമ്ബോള്‍ ആതിയയും രാഹുലിനൊപ്പമുണ്ടാകാറുണ്ട്.
അടുത്തിടെ ശസ്ത്രക്രിയയ്ക്കായി രാഹുല്‍ ജര്‍മനിയില്‍ പോയപ്പോഴും ആതിയ കൂടെയുണ്ടായിരുന്നു. അതേസമയം ആതിയ പുതിയ സിനിമയ്ക്കായും വെബ് ഷോയ്ക്കു വേണ്ടിയും കരാര്‍ ഒപ്പിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. പരുക്കുമാറി തിരിച്ചെത്തിയ രാഹുല്‍ വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 പരമ്ബരയ്ക്കുള്ള ഒരുക്കത്തിലാണ്. ജൂലൈ 29നാണ് ട്വന്റി20 പരമ്ബര തുടങ്ങുന്നത്.
