Connect with us

പറയാൻ ആഗ്രഹിക്കാത്തആ കാരണങ്ങൾ കൊണ്ട് പിന്മാറുന്നു; മൗനരാഗത്തിൽ നിന്നും താൻ പിന്മാറിയതായി ദീപ

serial

പറയാൻ ആഗ്രഹിക്കാത്തആ കാരണങ്ങൾ കൊണ്ട് പിന്മാറുന്നു; മൗനരാഗത്തിൽ നിന്നും താൻ പിന്മാറിയതായി ദീപ

പറയാൻ ആഗ്രഹിക്കാത്തആ കാരണങ്ങൾ കൊണ്ട് പിന്മാറുന്നു; മൗനരാഗത്തിൽ നിന്നും താൻ പിന്മാറിയതായി ദീപ

മൗനരാഗം പരമ്പരയിലെ ദീപ എന്ന കഥാപാത്രമായി എത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാവുകയായിരുന്നു അന്യഭാഷാ നടിയായ പദ്മിനി ജഗദീഷ്. ആദ്യമാദ്യം മലയാളിയാണ് താരമെന്നാണ് അധികമാളുകളും കരുതി പോന്നത്. എന്നാൽ പിന്നീടാണ് താരം മലയാളിയല്ലെന്ന കാര്യം പ്രേക്ഷകർ തിരിച്ചറിയുന്നത്. മലയാളി അല്ലാതിരുന്നിട്ടും മികച്ച അഭിനയമാണ് താരം പരമ്പരയിലൂടെ കാഴ്ചവയ്ക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ പദ്മിനിയുടെ ഒരു പോസ്റ്റാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. മൗനരാഗത്തിൽ നിന്നും താൻ പിന്മാറി എന്ന് പറഞ്ഞുതുടങ്ങുന്ന പോസ്റ്റാണ് പങ്കുവെച്ചത്. ‘പറയാൻ ആഗ്രഹിക്കാത്ത കാരണങ്ങൾ കൊണ്ട് പിന്മാറുന്നു. ഈ മനോഹരമായ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ശരിക്കും ഭാഗ്യവതിയാണ്. വ്യക്തിപരമായും തൊഴിൽപരമായും ഈ പ്രോജക്റ്റ് എന്നെ മാറ്റിമറിച്ചു … നിങ്ങൾ എല്ലാവരും എനിക്ക് വളരെയധികം സ്നേഹവും പിന്തുണയും നൽകി .. .എല്ലാവരോടും ഞാൻ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നിങ്ങളാണ് എന്റെ ശക്തി, എല്ലാത്തിനും എന്റെ ഹൃദയത്തിന്റെ ഉള്ളിൽ നിന്ന് നന്ദി.എന്നാണ് താരം കുറിച്ചത്

പരമ്പരയിൽ തനി നാടൻ ലുക്കിലെത്തുന്ന പദ്മിനി യഥാർത്ഥജീവിതത്തിൽ തനി മോഡേൺ വേഷത്തിൽ ആണ് എത്തുന്നത് . നാല് വയസുമുതല്‍ നൃത്തം അഭ്യസിച്ച താരം മികച്ച ഒരു നർത്തകി കൂടിയാണ്. മാത്രമല്ല ഒരു കൊറിയോഗ്രാഫറും ഡാൻസ് ടീച്ചർ കൂടിയായ താരം ചില ഡാൻസ് വീഡിയോകളും സോഷ്യൽ മീഡിയ വഴി പങ്ക് വയ്ക്കുന്നുണ്ട്. കൂടാതെ പല ഡാന്‍സ് ഷോകളിലും പദ്മിനി സജീവ സാനിധ്യമായിരുന്നതായി റിപ്പോർട്ടുണ്ട്.

More in serial

Trending

Recent

To Top