News
ജോസ്വിന് ജോണിയെന്ന യഥാർത്ഥ പേര് ; ഇപ്പോഴുള്ള സുഹാന ബഷീർ വിവാഹത്തിന് മുന്നേ എങ്ങനെ ആയിരുന്നു?; ബഷീറുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹജീവിതത്തെക്കുറിച്ചും സുഹാന പറയുന്നു!
ജോസ്വിന് ജോണിയെന്ന യഥാർത്ഥ പേര് ; ഇപ്പോഴുള്ള സുഹാന ബഷീർ വിവാഹത്തിന് മുന്നേ എങ്ങനെ ആയിരുന്നു?; ബഷീറുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹജീവിതത്തെക്കുറിച്ചും സുഹാന പറയുന്നു!
സോഷ്യല്‍മീഡിയയിലെ താരകുടുംബമാണ് ബഷീര്‍ ബഷിയും രണ്ട് ഭാര്യമാരും. ബഷീറും ഭാര്യമാരും മാത്രമല്ല മക്കളും ഇപ്പോൾ യൂട്യൂബ് ചാനലുമായി സജീവമാണ്. ബിഗ് ബോസില്‍ പങ്കെടുത്തതോടെയാണ് ബഷീറിന്റെ വ്യക്തി ജീവിതത്തിലെ കാര്യങ്ങൾ മലയാളികളുടെ ചര്‍ച്ചയായി മാറിയത്. രണ്ട് വിവാഹം ചെയ്തതിനെക്കുറിച്ചും സന്തുഷ്ടമായ കുടുംബജീവിതത്തെക്കുറിച്ചുമെല്ലാം ബഷീര്‍ നടത്തിയ തുറന്നുപറച്ചിലുകള്‍ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചിരുന്നു.
ഇപ്പോഴിതാ, ബഷീറുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹജീവിതത്തെക്കുറിച്ചുമൊക്കെ പറഞ്ഞുള്ള സുഹാനയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ജോസ്വിന് ജോണിയെന്നാണ് തന്റെ യഥാര്‍ത്ഥ പേരെന്ന് സുഹാന പറഞ്ഞിരുന്നു.
11 വര്‍ഷത്തെ പ്രണയത്തിനൊടുവിലായാണ് സുഹാനയും ബഷീറും വിവാഹിതരായത്. സിറിയന്‍ ക്രിസ്ത്യന്‍ കുടുംബത്തിലാണ് ജനിച്ച് വളര്‍ന്നത്. അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന കുടുംബമായിരുന്നു. തന്റെ മകള്‍ക്ക് ഒരു വയസുള്ളപ്പോഴാണ് അമ്മ മരിച്ചത്. ജീവിതത്തിലേറ്റവും സങ്കടമുള്ള കാര്യം അമ്മയുടെ മരണമാണെന്നും സുഹാന അന്ന് പറഞ്ഞിരുന്നു.
പ്രേമിച്ച ആളെത്തന്നെ വിവാഹം ചെയ്യാനായെന്നുള്ളത് ജീവിതത്തില്‍ ഏറ്റവും സന്തോഷകരമായ കാര്യമാണ്. തന്റെ ജീവിതം ഇത്രയും സന്തോഷകരമായി പോവുന്നതിന്റെ ക്രഡിറ്റ് ബഷീര്‍ നല്കിയതും സുഹാനയ്ക്കായിരുന്നു.
സുഹാനയുടെ സമ്മതത്തോടെയായാണ് ബഷീറിന്റെ ജീവിതത്തിലേക്ക് മഷൂറയും വന്നത്. കൂടപ്പിറപ്പിനെ പോലെ തന്നെയായാണ് മഷൂറ സുഹാനയെ കാണുന്നത്. മഷൂറയുടെ ബന്ധുക്കള്‍ക്കും സുഹാനയേയും മക്കളേയും ഏറെയിഷ്ടമാണ്.
ഇന്‍സ്റ്റഗ്രാം റീല്‍സുമായാണ് സുഹാന എത്താറുള്ളത്. മഷൂറയാവട്ടെ ഡെയ്ലി വ്ളോഗിലൂടെയായാണ് വിശേഷങ്ങളെല്ലാം പങ്കിടാറുള്ളത്. സോനുവിന്റെ കുട്ടിക്കാലത്തെ കാര്യങ്ങളെക്കുറിച്ചെല്ലാം ചോദിച്ചുള്ള വീഡിയോയുമായും മഷൂറ എത്തിയിരുന്നു. സെന്റ് തെരേസാസിലാണ് ഡിഗ്രി വരെ പഠിച്ചത്. ചെറുതായിരുന്ന സമയത്ത് അത്യാവശ്യം ചട്ടമ്പിയായിരുന്നു. പക്വത വന്നപ്പോഴാണ് അതൊക്കെ മാറിയതെന്നായിരുന്നു സുഹാന പറഞ്ഞത്.
ബഷീറിനൊപ്പം ഇറങ്ങി വന്ന സമയത്ത് പല തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എല്ലാം അതിജീവിച്ച് മുന്നേറിയതാണെന്നും ഇപ്പോഴുള്ള സൗഭാഗ്യങ്ങളിലും പഴയകാലത്തെ കാര്യങ്ങള്‍ ഓര്‍ക്കാറുണ്ടെന്ന് സുഹാന പറഞ്ഞിരുന്നു.
ആദ്യമൊന്നും സ്വര്‍ണ്ണം വാങ്ങാന്‍ പറ്റിയിരുന്നില്ല. അലര്ജിയാണെങ്കില്ക്കൂടിയും അന്ന് ഗ്യാരന്റി ആഭരണങ്ങള്‍ ഉപയോഗിച്ചിരുന്നു. അന്നത്തെ ഓര്‍മ്മയ്ക്കായി താനിപ്പോഴും അത് സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നും സുഹാന മുന്‍പ് പറഞ്ഞിരുന്നു.
മഷൂറ ഗര്‍ഭിണിയാണെന്നുള്ള സന്തോഷം പങ്കിട്ടത് അടുത്തിടെയായിരുന്നു. താന്‍ വീണ്ടും അമ്മയാവാന്‍ പോവുന്നത് പോലെയായാണ് തോന്നുന്നതെന്നായിരുന്നു സുഹാന ഇതറിഞ്ഞപ്പോള്‍ പ്രതികരിച്ചത്. മഷൂറയ്ക്കൊപ്പം ആശുപത്രിയില്‍ പോവാനും പ്രിയപ്പെട്ട ഭക്ഷണങ്ങള്‍ നല്‍കാനുമെല്ലാമായി സുഹാനയും കൂടെയുണ്ട്. കുടുംബത്തിലെല്ലാവരും കുഞ്ഞതിഥിയുടെ വരവിനായി നാളെണ്ണിത്തുടങ്ങിയെന്നും ഇവര്‍ പറഞ്ഞിരുന്നു.
about suhana
