നെപോട്ടിസത്തിന്റെ ആനുകൂല്യങ്ങള്‍ തന്റെ കരിയറില്‍ ഇതുവരെ കൊണ്ട് നടന്നിട്ടില്ല ;മറ്റ് താരപുത്രന്മാരെപ്പോലെ ഓണ്‍ലൈനായെങ്കിലും ഒരു ബാക്കപ്പ്; തുറന്ന് പറഞ്ഞ് ഗോകുല്‍ സുരേഷ്!
മലയാളത്തിന്റെ പ്രിയ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്.
സുരേഷ് ഗോപി നായകനായെത്തുന്ന പുതിയ സിനിമ പാപ്പാനില്‍ ഗോകുല്‍ സുരേഷും അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ തനിക്ക് സിനിമയില്‍ നിന്ന് നെപ്പോട്ടിസത്തിന്റെ ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഗോകുല്‍ സുരേഷ്.
നെപോട്ടിസത്തിന്റെ ആനുകൂല്യങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്നൊരാളല്ലെന്നാണ് അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുന്നത്. മറ്റ് താരപുത്രന്മാരെ ഓണ്‍ലൈന്‍ ആയിട്ട് പോലും ഒരു ബാക്കപ്പ് തനിക്കില്ല. നെപോട്ടിസത്തിന്റെ ആനുകൂല്യങ്ങള്‍ തന്റെ കരിയറില്‍ ഇതുവരെ കൊണ്ട് നടന്നിട്ടില്ലെന്നും, അച്ഛന് നെപോട്ടിസത്തിനോട് താല്പര്യമില്ല എന്നും ഗോകുല്‍ സുരേഷ് പറഞ്ഞു.
സ്വയം കളത്തിലിറങ്ങി പഠിക്കുന്നതായിട്ടാണ് സ്വന്തം കരിയര്‍ തോന്നിയിട്ടുള്ളതെന്നും ഗോകുല്‍ സുരേഷ് കൂട്ടിച്ചേര്‍ത്തു. നെപോട്ടിസത്തിന്റെ നേട്ടങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ നല്ലതായിരുന്നു. ആരും അത്തരം നേട്ടങ്ങള്‍ വേണ്ടെന്ന് വെക്കില്ല. മറ്റ് താരപുത്രന്മാരെ പോലെ ഓണ്‍ലൈന്‍ ആയിട്ടെങ്കിലും ഒരു ‘ബാക്കപ്പ്’ ഉണ്ടെങ്കില്‍ നന്നായിരുന്നു പക്ഷെ തന്റെ കാര്യത്തില്‍ അതില്ലന്നും. അച്ഛന് അതിനോട് താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ കാലത്ത് പ്രായോഗികമായി ബുദ്ധിമുട്ടുള്ള കാര്യമാണത് എങ്കില്‍ പോലും അച്ഛന്റെ വിഷന്‍ ഞാന്‍ ബഹുമാനിക്കുന്നു. നമ്മുക്ക് കാണിച്ചു തരുന്നതായിട്ടല്ല, നമ്മള് തന്നെ കളത്തിലിറങ്ങി പഠിക്കുന്നതായിട്ടാണ് എന്റെ കരിയര്‍ ഇതുവരെ എനിക്ക് തോന്നിയിട്ടുള്ളത്. ഞാന്‍ എന്തായാലും നെപോട്ടിസത്തിന്റെ ആനുകൂല്യങ്ങള്‍ എന്ജോയ് ചെയ്യാന്‍ സാധിക്കുന്നൊരാളല്ല. ഗോകുല്‍ കൂട്ടിച്ചേര്‍ത്തു.
