Connect with us

‘ഈ വിഗ്ഗ് എത്ര രൂപ ആകും ചേട്ടാ? ഫോട്ടോയ്ക്ക് കമന്റുകളുടെ പൂരം; മറുപടിയുമായി നടൻ

Actor

‘ഈ വിഗ്ഗ് എത്ര രൂപ ആകും ചേട്ടാ? ഫോട്ടോയ്ക്ക് കമന്റുകളുടെ പൂരം; മറുപടിയുമായി നടൻ

‘ഈ വിഗ്ഗ് എത്ര രൂപ ആകും ചേട്ടാ? ഫോട്ടോയ്ക്ക് കമന്റുകളുടെ പൂരം; മറുപടിയുമായി നടൻ

മലയാളികളുടെ ഇഷ്ട താരമാണ് മനോജ് കെ ജയൻ. സമൂഹമാധ്യമങ്ങളിൽ സജീവമായ അദ്ദേഹം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ നടൻ പങ്കുവെച്ച ചിത്രങ്ങളും അതിന് വന്ന കമന്റുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

കഴിഞ്ഞ ദിവസം ശുഭദിനം ആശംസിച്ച് കൊണ്ടാണ് നടൻ ഒരു ചിത്രം പങ്കുവെച്ചത്. പിന്നാലെ പതിവ് പോലെ കമന്റുകളുമായി ആരാധകരും എത്തി. ‘ഈ വിഗ്ഗ് എത്ര രൂപ ആകും ചേട്ടാ’എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇതിന് രസകരമായി മറുപടിയും മനോജ് കെ ജയൻ നൽകി. ‘എനിക്ക് കച്ചവടം ഇല്ല സോറി ‘, എന്നായിരുന്നു താരത്തിന്റെ മറുപടി. ‘മനോജേട്ട എങ്ങനെയാണ് ഈ ​ഗ്ലാമറൊക്കെ കാത്തുസൂക്ഷിക്കുന്നത്..ഞാൻ ആകെ വെയിലു കൊണ്ട് കരിവാളിച്ചു പോയി’, എന്നാണ് മറ്റൊരു കമന്റ്. ഇതിന്, ‘നമുക്ക് ശരിയാക്കാം’, എന്നായിരുന്നു നടൻ മറുപടി നൽകിയത്.

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ട് എന്ന ചിത്രത്തിൽ അടുത്തിടെ മനോജ് കെ ജയൻ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രത്തിൽ ദുൽഖറിന്റെ സഹോദരൻ ആയാണ് മനോജ് അവതരിപ്പിച്ചത്. ചിത്രത്തിന് തിരക്കഥയൊരുക്കിയത് ബോബി – സഞ്ജയ് കൂട്ടുകെട്ടാണ്. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

More in Actor

Trending

Recent

To Top