‘ആരെയും അവരുടെ ഇപ്പോഴത്തെ അവസ്ഥ വച്ച് ജഡ്ജ് ചെയ്യരുത്. കാരണം കരിക്കട്ടയെ പോലും വജ്രമാക്കി മാറ്റാനുളള കഴിവ് കാലത്തിനുണ്ട്’; വീണ്ടും വൈറലായി സൈജുവിന്റെ വാക്കുകള്‍

വളരെ ചുരിങ്ങിയ കാലം കൊണ്ട് മലയാള സിനിമ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് ഉണ്ണി മുകുന്ദന്. ഇപ്പോഴിതാ ഉണ്ണി മുകുന്ദനെ കുറിച്ച് നടന് സൈജു കുറുപ്പ് മുന്‍പ് കുറിച്ച വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മിഡീയയില്‍ വീണ്ടും ശ്രദ്ധ നേടുന്നത്. ആരെയും വില കുറച്ച് കാണരുതെന്നും എല്ലാവര്ക്കും അവരുടേതായ കഴിവുണ്ടെന്നുമാണ് സൈജു കുറുപ്പ് കുറിച്ചത്. സൈജു കുറിപ്പിന്റെ പോസ്റ്റിന് ഉണ്ണി മുകുന്ദന് മറുപടിയും നല്കിട്ടുണ്ട്
‘ആരെയും അവരുടെ ഇപ്പോഴത്തെ അവസ്ഥ വച്ച് ജഡ്ജ് ചെയ്യരുത്. കാരണം കരിക്കട്ടയെ പോലും വജ്രമാക്കി മാറ്റാനുളള കഴിവ് കാലത്തിനുണ്ട്’. എന്നാണ് ഉണ്ണിയുടെ ചിത്രത്തോടൊപ്പം സൈജു കുറുപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 2015 ല്‍ ഇട്ട പോസ്റ്റാണ് ഉണ്ണി റീഷെയര്‍ ചെയ്തിരിക്കുന്നത്.
‘എല്ലാ പ്രോത്സാഹനത്തിനും നന്ദി സഹോദരാ,’ എന്നാണ് ഉണ്ണി കുറിക്കുന്നത്. കഴിഞ്ഞ ദിവസം, ജെ സി ഡാനിയേല്‍ പുരസ്കാര പ്രഖ്യാപനവേളയില്‍ ‘മേപ്പടിയാന്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഉണ്ണി മുകുന്ദന് മികച്ച നടനുള്ള പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഉണ്ണിയുടെ പുതിയ ഇന്‍സ്റ്റഗ്രാം കുറിപ്പ്.
‘മികച്ച നടനുള്ള ജൂറി അവാര്‍ഡ് ഇന്ന് ലഭിച്ചു. പ്രിയപ്പെട്ട സഹോദരന് സൈജു കുറിപ്പ് പ്രോത്സാഹജനകമായ ഈ വാക്കുകള്‍ പോസ്റ്റ് ചെയ്തത് 2015 ജൂലൈ 19നാണ്. 2022 ജൂലൈ 19ന് അദ്ദേഹത്തോടൊപ്പം ഞാന്‍ ചെയ്ത ഒരു സിനിമയ്ക്ക് മികച്ച നടനുള്ള പുരസ്കാരം എന്നെ തേടിയെത്തി. എപ്പോഴും എന്നില്‍ വിശ്വസിച്ചതിന് ഒരുപാട് നന്ദി,’ എന്നും ഉണ്ണി കുറിച്ചു.
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...