Malayalam
ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങി സംവിധായകന്‍ ലോകേഷ് കനകരാജ്; നായകനാകുന്നത് സല്‍മാന്‍ ഖാന്‍
ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങി സംവിധായകന്‍ ലോകേഷ് കനകരാജ്; നായകനാകുന്നത് സല്‍മാന്‍ ഖാന്‍
സല്‍മാന്‍ ഖാന്‍ നായകനാകുന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങി സംവിധായകന്‍ ലോകേഷ് കനകരാജ്. തെലുങ്കിലെ പ്രമുഖ നിര്‍മാണ കമ്പനിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് വിവരം. അതേസമയം, ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.
വിജയ് നായകനായി എത്തുന്ന ദളപതി 67 സംവിധാനം ചെയ്യുന്നത് ലോകേഷാണ്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റില്‍ തുടങ്ങുമെന്നാണ് വിവരം. കമല്‍ഹാസന്‍ നായകനായി എത്തിയ ‘വിക്രം’ ആണ് ലോകേഷ് കനകരാജിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. കമല്‍ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ ഒന്നിച്ചെത്തിയ െ്രെകം ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് ബോക്‌സ് ഓഫീസില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.
മാസ്റ്ററിന് ശേഷം ലോകേഷ് സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. സംവിധായകന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്!ദം സങ്കലനം കണ്ണന്‍ ഗണ്‍പത് ആണ്.
വിക്രമില്‍ സൂര്യയുടെ കഥാപാത്രം അതിഥി വേഷത്തില്‍ ഒതുങ്ങിയെങ്കിലും വിക്രം 3ല്‍ മുഴുനീള കഥാപാത്രമായി സൂര്യ ഉണ്ടാകുമെന്ന് ലോകേഷ് കനകരാജ് അടുത്തിടെ പറഞ്ഞിരുന്നു. ‘വിക്ര’ത്തിന്റെ ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് ആണ് സ്വന്തമാക്കിയിരുന്നത്. വന്‍ തുകയ്ക്കാണ് ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് സ്വന്തമാക്കിയതെന്നാണ് വിവരം.
