Malayalam
ദിലീപിന്റെ അഭിഭാഷകരായ രാമന്പിള്ളയ്ക്കും സംഘത്തിനുമെതിരെ തൃപ്തികരമായ ഒരു അന്വേഷണം നടന്നോ എന്നുള്ളത് സംശയിക്കേണ്ടിയിരിക്കുന്നു; മുന്‍ പൊലീസ് ഉദ്യോഗസ്ഥന് കെഎം ആന്റണി
ദിലീപിന്റെ അഭിഭാഷകരായ രാമന്പിള്ളയ്ക്കും സംഘത്തിനുമെതിരെ തൃപ്തികരമായ ഒരു അന്വേഷണം നടന്നോ എന്നുള്ളത് സംശയിക്കേണ്ടിയിരിക്കുന്നു; മുന്‍ പൊലീസ് ഉദ്യോഗസ്ഥന് കെഎം ആന്റണി
നടി ആക്രമിക്കപ്പെട്ട കേസിലെ തെളിവുകള്‍ നശിപ്പിച്ചുവെന്ന ആരോപണത്തില്‍ ദിലീപിന്റെ അഭിഭാഷകരായ രാമന്പിള്ളയ്ക്കും സംഘത്തിനുമെതിരെ തൃപ്തികരമായ ഒരു അന്വേഷണം നടന്നോ എന്നുള്ളത് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ കെഎം ആന്റണി. ബാക്കിയുള്ള കാര്യങ്ങളിലെല്ലാം അന്വേഷണം ഏകദേശം പൂര്‍ണ്ണമായി എന്ന് പറയാം. അഭിഭാഷകരുടെ പങ്ക് എന്നതിനപ്പുറത്തുള്ള ഒരു കാരണങ്ങളിലും പിടിച്ച് അന്വേഷണം നീട്ടിക്കൊണ്ട് പോവാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഈ കേസിലെ കുറ്റപത്രം സമര്‍പ്പിക്കേണ്ടതിനെ കുറിച്ച് സുപ്രീംകോടതി തന്നെ നേരത്തെ തിയതി വെച്ച് വ്യക്തമാക്കിയിരുന്നു. രണ്ടോ മൂന്നോ മാസം അത് നീട്ടിനല്ക്കുകയും ചെയ്യും. അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്ന കാര്യങ്ങള്‍ ഈ കേസിന്റെ അന്വേഷണം നീട്ടിക്കൊണ്ടുപോവാന്‍ പറ്റിയ കാരണം അല്ലെന്നുള്ള നിഗമനത്തിലാണ് കോടതി ഇപ്പോള്‍ എത്തിയിരിക്കുന്നതെന്നും ആന്റണി പറയുന്നു.
നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാര്‍ഡ് വിചാരണ കോടതിയുടെ പരിധിയിലിരിക്കെ ജിയോം സിം കണക്ടഡ് ആയ ഒരു മൊബൈല്‍ ഫോണിലിട്ട് ഉപയോഗിച്ച സംഭവത്തില്‍ ആരുടെ ഭാഗത്താണ് അപാകത സംഭവിച്ചത് എന്നതില്‍ ഏകദേശം പത്തോളം പേരിലാണ് അന്വേഷണം ചെന്ന് നില്‍ക്കുന്നത്. അവരെല്ലാവരും തന്നെ ഉദ്യോഗസ്ഥരാണ്. അത് ഈ പ്രധാനപ്പെട്ട കേസുമായി ബന്ധപ്പെട്ട് നില്ക്കുന്നതല്ല
അത്തരമൊരു അപാകത അവിടെ നടന്നിട്ടുണ്ടെങ്കില്‍ കോടതി ജീവനക്കാരോ, അന്വേഷണ ഉദ്യോഗസ്ഥരോ, പ്രതിഭാഗം അഭിഭാഷകരോ, പ്രോസിക്യൂഷന് അഭിഭാഷകരോ ആരെങ്കിലും ആയിരിക്കും ഈ പത്തുപേരില്‍ ഒരാള്‍ എന്നാണ് കോടതി പരിഗണിക്കുന്നത്. മെമ്മറികാര്‍ഡില്‍ പെന്‍െ്രെഡവില്‍ ഉള്ളതില്‍ കൂടുതല്‍ കാര്യങ്ങള്‍ ഉണ്ടോ എന്ന് അറിയുന്നതിന് വേണ്ടിയാണ് അങ്ങനെ ചെയ്തതെന്ന് കരുതേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ഇവിടെ അന്വേഷണം അന്തിമമായി നീണ്ട് പോവേണ്ട ആവശ്യമില്ല. കുറ്റപത്രം സമര്‍പ്പിച്ച് കഴിഞ്ഞാലും കേസുമായി മുന്നോട്ട് പോവാന്‍ സാധിക്കും. ഒരു ഉദ്യോഗസ്ഥ നടത്തിയ വെളിപ്പെടുത്തലിനെ പുറമെ നിന്ന് നോക്കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട് കിടക്കുമെന്ന് തോന്നുമെങ്കിലും കാര്യമായി പരിശോധിച്ചാല്‍ ഒന്നമില്ലെന്ന് തോന്നും. ചില നടിമാര്‍ കേസിലെ ഒന്നാം പ്രതിയെ കുറിച്ച് നടത്തിയ ചില പരാമര്‍ശങ്ങളാണ് കാണാന്‍ സാധിക്കുന്നത്. അക്കാര്യത്തില്‍ വേണമെങ്കില്‍ സ്വമേധയാ ഒരു അന്വേഷണം നടത്താന്‍ സാധിക്കും.
സ്വാധീനുള്ള ആളുകള്‍ കേസുകളിലേക്ക് വരുമ്പോള്‍ നിയമത്തിന്റെ പരിധിയില്‍ നിന്നും രക്ഷപ്പെടുന്നതിനായി അവര്‍ക്ക് പറ്റാവുന്ന കാര്യങ്ങളൊക്കെ അവര്‍ ചെയ്യും. ഈ കേസിന്റെ ആരംഭം മുതല്‍ തന്നെ, കേരളത്തിലെ ഒരു കേസിലും ഉണ്ടാവാത്ത തരത്തിലുള്ള ഇടപെടലുകളും ശ്രമങ്ങളും നടക്കുന്നതായാണ് കണ്ടത്. മാധ്യമങ്ങളെ പോലും സ്വാധീനിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ വന്നതായി നമ്മള് സംശയിക്കേണ്ടിയിരിക്കുന്നത്.
അഡ്വ.അജകുമാര്‍ ഈ കേസിലേക്ക് വന്നത് വളരെ അശ്വാസകരമായ കാര്യമായിട്ടാണ് കാണുന്നത്. ഈ നിയമനം പ്രതീക്ഷ നല്‍കുന്നതാണ്. അദ്ദേഹം അനുഭവ സമ്പത്തുള്ള പ്രഗല്ഭനായ അഭിഭാഷകനാണ് അദ്ദേഹം. അത് മാത്രമല്ല തുടക്കം മുതല്‍ തന്നെ അതിജീവീതയ്ക്ക് ഒപ്പം നിന്നുകൊണ്ട് ശബ്ദമുയര്‍ത്തുന്ന വ്യക്തിയാണ്. അദ്ദേഹം ഈ കേസിലേക്ക് വരുന്നത് നീതിക്ക് വേണ്ടി നിലകൊള്ളുന്ന ജനങ്ങള്‍ക്ക് നല്ക്കുന്ന ആശ്വാസകരമായ കാര്യമായിട്ടാണ് തോന്നുന്നതെന്നും കെഎം ആന്റണി പറയുന്നു.
അതേസമയം, ദിലീപും സംഘവും വിചാരണക്കോടതി ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇടനിലക്കാരനായത് ബി ജെ പി സംസ്ഥാന നേതാവ്. ഇത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് സുപ്രധാന തെളിവുകള്‍ ലഭിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നേരത്തെ റിപ്പോര്‍ട്ടര്‍ ടി വി പുറത്ത് വിട്ട ശബ്ദരേഖയിലെ ശബ്ദം അഡ്വ. ഉല്ലാസ് ബാബുവിന്റേതാണ് എന്ന് തിരിച്ചറിഞ്ഞു എന്നാണ റിപ്പോര്‍ട്ട്. ബി ജെ പി മുന്‍ ജില്ലാ സെക്രട്ടറിയും നിലവില്‍ സംസ്ഥാന സമിതി അംഗവും നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്നു അഡ്വ. ഉല്ലാസ് ബാബു.
തൃശൂര്‍ വലപ്പാടുള്ള ദിനേശന് സ്വാമിയുടെയും ദിലീപിന്റേയും പൊതു സുഹൃത്താണ് ഉല്ലാസ് ബാബു എന്നാണ് വിവരം. ഉല്ലാസ് ബാബുവുമായുള്ള ചാറ്റുകള്‍ ഡിലീറ്റ് ചെയ്യാന്‍ തന്നോട് ദിലീപ് ആവശ്യപ്പെട്ടിരുന്നു എന്ന് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ സമ്മതിച്ചിട്ടുണ്ട്. സായ് ശങ്കര്‍ നശിപ്പിച്ച ഓഡിയോ ഫയലുകള്‍ അന്വേഷണ സംഘം റിട്രീവ് ചെയ്തിട്ടുണ്ട്.
ജൂലൈ 14 നാണ് ശബ്ദം ഉല്ലാസ് ബാബുവിന്റേത് ആണെന്ന് തിരിച്ചറിഞ്ഞത് എന്ന് റിപ്പോര്‍ട്ടര്‍ ടി വി പറയുന്നു. ഇയാളുടെ ശബ്ദ സാമ്പിള്‍ പരിശോധിക്കണമെന്ന് അന്വേഷണം സംഘം ആവശ്യപ്പെട്ടിരുന്നു. ഇന്ന് കാക്കനാടുള്ള ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വെച്ച് ഉല്ലാസ് ബാബുവിന്റെ ശബ്ദ സാമ്പിള്‍ എടുത്തു എന്നും ഇത് തമ്മില്‍ മാച്ച് ചെയ്യുന്നുണ്ട് എന്നുമാണ് വിവരം.
