Malayalam
സുരാജിനും നിമിഷയ്ക്കും തുല്യ വേതനമായിരുന്നോ നല്‍കിയത്? വേതനം എത്രയാണെന്ന് ആലോചിച്ച് തലപുകയ്കണ്ട… പ്രതിഫലത്തെ കുറിച്ചുള്ള ചോദ്യങ്ങൾ മറുപടിയുമായി ജിയോ ബേബി
സുരാജിനും നിമിഷയ്ക്കും തുല്യ വേതനമായിരുന്നോ നല്‍കിയത്? വേതനം എത്രയാണെന്ന് ആലോചിച്ച് തലപുകയ്കണ്ട… പ്രതിഫലത്തെ കുറിച്ചുള്ള ചോദ്യങ്ങൾ മറുപടിയുമായി ജിയോ ബേബി
തൊണ്ടിമുതലും ദൃക്‌സാക്ഷിയും ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ദമ്പതികളായി എത്തിയ കൂടിയാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍.വിവാഹ ശേഷം അടുക്കളയും പാചകവുമായി മാത്രം ഒതുങ്ങിപ്പോകുന്ന ഒരുകൂട്ടം സ്ത്രീജനങ്ങളുടെ ആത്മസംഘര്‍ഷങ്ങളുടെ കഥയാണ് ചിത്രം പറഞ്ഞത്
സിനിമയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചകളാണ് നടക്കുന്നത്. അതിനിടെ സിനിമയിൽ അഭിനയിച്ച സുരാജിനും നിമിഷയ്ക്കും തുല്യ വേതനമായിരുന്നോ നല്‍കിയത് എന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഇതിന് മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകന്‍ ഇപ്പോള്‍.
ഇത്തരം ചോദ്യം ചോദിക്കുന്നവര്‍ ആചാര സംരക്ഷണത്തിനായി ഓടിയവരും കല്ലെറിഞ്ഞവരും ആയിരിക്കും. സുരാജിനും നിമിഷയ്ക്കും എത്രയാണ് ശമ്പളം കൊടുത്തതെന്ന് പറയുവാന്‍ സൗകര്യമില്ലെന്ന് ജിയോ ബേബി കേരള കൗമുദിയോട് പറഞ്ഞു.
”ഈ ചോദ്യം ചോദിക്കുന്നവര്‍ ആചാര സംരക്ഷണത്തിന് വേണ്ടി ഓടിയവരും കല്ലെറിഞ്ഞവരുമായിരിക്കും. സമത്വം തുല്യത എന്നൊക്കെ പറയുന്നതു നല്ല ആശയമാണ്. ഇവരുടെയൊക്കെ വീടുകളില്‍ അത് പ്രാവര്‍ത്തികമാക്കുന്നുണ്ടോ? ഇവരുടെ വീട് പണിയുവാന്‍ വരുന്ന എഞ്ചിനീയര്‍ക്കും മേസ്തരിക്കും ഒരേ വേതനമാണോ കൊടുക്കുന്നത്. ഇനി സിനിമയില്‍ സുരാജിനും നിമിഷയ്ക്കും ഒരേ വേതനമാണോ കൊടുത്തതെന്ന് പറയുവാന്‍ സൗകര്യമില്ല” എന്നാണ് സംവിധായകൻ പറയുന്നത്
രണ്ട് വ്യക്തികളുടെ സ്വാതന്ത്ര്യം ഇല്ലാതാവുക മാത്രമാണ് യഥാര്‍ത്ഥത്തില്‍ വിവാഹം കൊണ്ട് ഉണ്ടാവുന്നത്. വിവാഹജീവിതത്തിൽ അസംതൃപ്തരായ ഒരു പത്ത് സ്ത്രീകളെങ്കിലും ചിത്രം കണ്ട് വിവാഹ മോചനം നേടണമെന്നാണ് ആഗ്രഹമെന്ന് ജിയോ ബേബി പറഞ്ഞിരുന്നു. വിവാഹം എന്ന് പറയുന്നത് ഒട്ടും നൈസര്‍ഗികമല്ലാതെ സംഭവിക്കുന്ന കാര്യമാണ്. സിനിമ കണ്ട ശേഷം നിരവധി സ്ത്രീകള്‍ ഇത് തങ്ങളുടെ മുന്‍കാല ജീവിതമാണെന്ന് തുറന്നു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു
