Malayalam
അതിജീവിതയുടെ ആവശ്യം പരിഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്; നടി ആക്രമിക്കപ്പെട്ട കേസില്‍ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി അഡ്വ. വി അജകുമാര്‍
അതിജീവിതയുടെ ആവശ്യം പരിഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്; നടി ആക്രമിക്കപ്പെട്ട കേസില്‍ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി അഡ്വ. വി അജകുമാര്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി അഡ്വ. വി അജകുമാറിനെ നിയോഗിച്ചു. അതിജീവിതയുടെ ആവശ്യം പരിഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് തീരുമാനം കൈക്കൊണ്ടത്. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായി കെ ബി സുനില്‍കുമാര്‍ തന്നെ തുടരും. നേരത്തെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ അതിജീവിതക്ക് തീരുമാനിക്കാം എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വി അജകുമാറിനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയോഗിച്ചത്.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വെള്ളിയാഴ്ച വരെ സമയം അനുവദിച്ചിട്ടുണ്ട്. ഹൈക്കോടതിയാണ് സമയ പരിധി നീട്ടി നല്‍കിയത്. ജൂലൈ 22 നുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചപ്പോള്‍ െ്രെകംബ്രാഞ്ച് തിങ്കളാഴ്ച വരെ സമയം വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അത്രയധികം സമയം നല്‍കാനാവില്ല എന്ന് ഹൈക്കോടതി നിലപാടെടുത്തു.
ഇതോടെ വെള്ളിയാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാം എന്ന് പ്രോസിക്യൂഷന് അറിയിച്ചു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിശോധന വേണമെന്ന് െ്രെകംബ്രാഞ്ച് അറിയിച്ചിരുന്നു. തുടരന്വേഷണത്തിന് മൂന്നാഴ്ചത്തെ സമയം കൂടി നീട്ടണം എന്നും െ്രെകംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു.
നേരത്തെ തുടരന്വേഷണം അവസാനിപ്പിക്കാന്‍ ഹൈക്കോടതി അനുവദിച്ച സമയ പരിധി ഇക്കഴിഞ്ഞ വെള്ളിയാഴ്ച അവസാനിച്ചിരുന്നു. പിന്നീട് ഹര്‍ജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേസില്‍ 125 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ 80 ഓളം പേരെയാണ് കുറ്റപത്രത്തില്‍ പ്രോസിക്യൂഷന് സാക്ഷികളാക്കിയത്.
2017 ഫെബ്രുവരി 17 ന് തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ വെച്ച് നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു എന്നാണ് കേസ്. ഇതില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ കൈവശം എത്തി എന്നാണ് അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നത്.
നടിയെ ആക്രമിച്ച കേസ് അവസാന ഘട്ടത്തിലേക്ക് കടക്കവെ സംവിധായകന് ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് കേസില്‍ നിര്‍ണായക വഴിത്തിരിവ് ആയത്. ദിലീപിന്റെ വീട്ടില്‍ ശരത് ദൃശ്യങ്ങള്‍ കൊണ്ടുവന്നു എന്നും അത് അവിടെ വെച്ച് കണ്ടു എന്നതിനും താന്‍ സാക്ഷിയാണ് എന്നുമായിരുന്നു ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. വി ഐ പി എന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞ സുഹൃത്തായ ശരത്താണ് ദൃശ്യങ്ങള്‍ കൊണ്ടുവന്നത് എന്നും ദൃശ്യങ്ങള്‍ നശിപ്പിക്കുകയോ മനപൂര്‍വം മറച്ച് പിടിക്കുകയോ ചെയ്യുന്നു എന്നുമാണ് കണ്ടെത്തല്‍.
ഇതിന്റെ പേരിലാണ് ശരത്തിനെ പ്രതി ചേര്‍ത്തത്. ദൃശ്യങ്ങള്‍ സംബന്ധിച്ച് ദിലീപും സഹോദരന് അനൂപും സുഹൃത്ത് ശരത്തും അടക്കമുളളവര്‍ നടത്തുന്ന സംഭാഷണത്തിന്റെ ശബ്ദരേഖയും അന്വേഷണ സംഘത്തിന്റെ കൈവശം ലഭിച്ചിട്ടുണ്ട്. ദിലീപിന്റെ സഹോദരന് അനൂപിന്റെ ഫോണില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ സംബന്ധിച്ചുളള നാല് പേജ് വിവരണം കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. ഇതും നിര്‍ണായക രേഖയായി അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറി എന്നത് കഴിഞ്ഞ ആഴ്ച കണ്ടെത്തിയിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച സമയപരിധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയായിരുന്നു മെമ്മറി കാര്‍ഡിനെ സംബന്ധിച്ചുള്ള എഫ്എസ്എല് ഫലം പുറത്തുവന്നത്. മെമ്മറി കാര്‍ഡ് മൂന്ന് കോടതിയില്‍ ഇരിക്കുമ്പോഴും ഹാഷ് വാല്യു മാറിയിട്ടുണ്ടെന്നാണ് എഫ്എസ്എല് കണ്ടെത്തല്‍. അവസാനം ഹാഷ് വാല്യു മാറിയത് വിചാരണ കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കുമ്പോഴാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
വിവോ ഫോണിലിട്ടാണ് ദൃശ്യങ്ങള്‍ തുറന്നതെന്നും ഫോറന്‍സിക് ഫലത്തില്‍ ഉണ്ട്. ഇത്രയും ഗുരുതരമായ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നാണ്െ്രെ കംബ്രാഞ്ച് നിലപാട്. മാത്രമല്ല മുന്‍ ഡിജിപി ശ്രീലേഖ ഐപിഎസ് കേസിനെ കുറിച്ച് നടത്തിയ കാര്യങ്ങള്‍ സംബന്ധിച്ചും അന്വേഷണം വേണമെന്നുംെ്രെ കംബ്രാഞ്ച് കോടതിയെ അറിയിച്ചു.
നടിയെ ആക്രമിച്ച കേസില്‍ കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാര്‍ഡ് പരിശോധിച്ചതാരെന്ന് കണ്ടെത്തണമെന്ന് അന്വേഷണസംഘത്തോട് കഴിഞ്ഞദിവസം വിചാരണക്കോടതി നിര്‍ദേശിച്ചിരുന്നു. തുടരന്വേഷണത്തിന് അനുവദിച്ച സമയം തീര്‍ന്നതിനെത്തുടര്‍ന്ന് ശനിയാഴ്ച കേസ് പരിഗണിച്ചപ്പോഴാണ് എറണാകുളം സ്പെഷ്യല്‍ അഡിഷണല്‍ സെഷന്‍സ് കോടതി ഇക്കാര്യം പറഞ്ഞത്. വിചാരണക്കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാര്‍ഡ് 2021 ജൂലായ് 19ന് ഉച്ചയ്ക്ക് 12.19 മുതല്‍ 12.54 വരെ ജിയോ സിംകാര്‍ഡുള്ള ഒരു വിവോ ഫോണിലിട്ടു പരിശോധിച്ചെന്ന് ഫൊറന്‍സിക് വിഭാഗം റിപ്പോര്‍ട്ടു നല്‍കിയിരുന്നു. കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
