Connect with us

എട്ടാം പ്രതിയായ ദിലീപാണ് ഇപ്പോള്‍ എല്ലാവരുടേയും മുന്നില്‍ ഒന്നാം പ്രതി. പ്രശസ്തി, പണം ഇതെല്ലാം ഉള്ളത് കൊണ്ടായിരിക്കാം. ബാക്കി ഏഴ് പ്രതികളേക്കാള്‍ എല്ലാവരും കൈ ചൂണ്ടുന്നത് ദിലീപിലേക്കാണ്; ദിലീപിന്റെ ജീവിതവും കരിയറും തകര്‍ന്നുവെന്ന് സംവിധായകന്‍ ജോസ് തോമസ്

Malayalam

എട്ടാം പ്രതിയായ ദിലീപാണ് ഇപ്പോള്‍ എല്ലാവരുടേയും മുന്നില്‍ ഒന്നാം പ്രതി. പ്രശസ്തി, പണം ഇതെല്ലാം ഉള്ളത് കൊണ്ടായിരിക്കാം. ബാക്കി ഏഴ് പ്രതികളേക്കാള്‍ എല്ലാവരും കൈ ചൂണ്ടുന്നത് ദിലീപിലേക്കാണ്; ദിലീപിന്റെ ജീവിതവും കരിയറും തകര്‍ന്നുവെന്ന് സംവിധായകന്‍ ജോസ് തോമസ്

എട്ടാം പ്രതിയായ ദിലീപാണ് ഇപ്പോള്‍ എല്ലാവരുടേയും മുന്നില്‍ ഒന്നാം പ്രതി. പ്രശസ്തി, പണം ഇതെല്ലാം ഉള്ളത് കൊണ്ടായിരിക്കാം. ബാക്കി ഏഴ് പ്രതികളേക്കാള്‍ എല്ലാവരും കൈ ചൂണ്ടുന്നത് ദിലീപിലേക്കാണ്; ദിലീപിന്റെ ജീവിതവും കരിയറും തകര്‍ന്നുവെന്ന് സംവിധായകന്‍ ജോസ് തോമസ്

നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദിവസങ്ങളാണ് കടന്നു പോയത്. ഇതിനിടെ മലയാളികളെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തെത്തിയത്. ദിലീപുമായി ബന്ധപ്പെട്ട് ഏറ്റവും അവസാനമായി ഉയര്‍ന്ന് വന്ന വിവാദം മുന്‍ ജയില്‍ ഡിജിപി ആ ശ്രീലേഖ നടത്തിയ പരാമര്‍ശങ്ങളാണ്. ഇപ്പോഴിതാ ഈ പരാമര്‍ശങ്ങള്‍ ദിലീപ് പണം കൊടുത്ത് ചെയ്യിച്ചതാണെന്ന് പറയുന്നവരുണ്ടെങ്കിലും അതെല്ലാം അസംബന്ധം എന്നേ പറയാനുള്ളൂവെന്ന് പറയുകയാണ് സംവിധായകന്‍ ജോസ് തോമസ്. അങ്ങനെ പണം കൊടുത്ത് എല്ലാവരേയും വിലക്ക് വാങ്ങാന്‍ കഴിയുന്ന ഒരു നാടാണ് ഇതെങ്കില്‍ എന്ത് അധര്‍മ്മം ചെയ്തിട്ടും പണം കൊടുത്ത് ഒതുക്കിയാല്‍ പോരെയെന്നും ജോസ് തോമസ് ചോദിക്കുന്നു.

വിജയ് ബാബു, ഫ്രാങ്കോ മുളയ്ക്കല്‍, ദിലീപ് കേസുകളിലെല്ലാം പണം കൊടുത്ത് കോടതിയെ വിലയ്ക്ക് വാങ്ങിയെന്നാണ് പറയുന്നത്. ഇത്തരമൊരു പ്രചരണം നടത്തുമ്പോള്‍ സമൂഹത്തിന് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്. ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ പുറത്ത് വന്നപ്പോള്‍ അതിജീവിതയുടെ ബന്ധുക്കള്‍ അടക്കം പറയുന്നത് ഇത് ഗൂഡാലോചനയാണെന്നാണ്. എന്നാല്‍ ആരുടെ ഗൂഡാലോചനയെന്ന് എവിടേയും പറയുന്നില്ല. അങ്ങനെ ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ അതേകുറിച്ച് വ്യക്ത വേണ്ടതേല്ലേയെന്നും ജോസ് തോമസ് ചോദിക്കുന്നു.

ദിലീപുമായി ബന്ധപ്പെട്ട വിഷയം എന്തുകൊണ്ട് ശ്രീലേഖ സര്‍വ്വീസില്‍ ഇരിക്കുന്ന സമയത്ത് മേലുദ്യോഗസ്ഥരേയോ ഭരണകൂടത്തയോ അറിയിച്ചില്ല എന്നൊരു സംശയം എന്റെ മനസ്സിലും ഉണ്ടായിരുന്നു. എന്നാല്‍ തന്റെ മേലധികാരികള്‍ക്കും മുഖ്യമന്ത്രിക്കും ഇക്കാര്യം ബോധിപ്പിച്ചുവെന്ന് ആര്‍ ശ്രീലേഖ തന്നെ മറ്റൊരു അഭിമുഖത്തില്‍ വ്യക്തമാക്കി.

ഒരു ബാലചന്ദ്രകുമാര്‍ കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തില്‍ ഈ കേസ് വീണ്ടും ഇങ്ങനെ കുത്തിപ്പൊക്കാമെങ്കില്‍ എന്തുകൊണ്ട് ശ്രീലേഖ ഐ പി എസ് പറഞ്ഞ കാര്യങ്ങളിലും ഒരു അന്വേഷണം നടത്തികൂടാ. അതിന് പകരം ദിലീപ് കാശ് കൊടുത്ത് ഇവരെ കൊണ്ട് പറയിച്ചു എന്ന രീതിയിലാണ് ചാനലായ ചാനലുകളെല്ലാം പറയുന്നത്. അതിനപ്പുറം ഇതിന് പിന്നിലെ സത്യം കണ്ടെത്തേണ്ടതല്ലേ.

എട്ടാം പ്രതിയായ ദിലീപാണ് ഇപ്പോള്‍ എല്ലാവരുടേയും മുന്നില്‍ ഒന്നാം പ്രതി. പ്രശസ്തി, പണം ഇതെല്ലാം ഉള്ളത് കൊണ്ടായിരിക്കാം. ബാക്കി ഏഴ് പ്രതികളേക്കാള്‍ എല്ലാവരും കൈ ചൂണ്ടുന്നത് ദിലീപിലേക്കാണ്. ഈ പ്രസ്താവനയിലൂടെ ശ്രീലേഖ മറ്റൊരു വനിതാ ഉദ്യോഗസ്ഥയോടുള്ള വൈരാഗ്യം തീര്‍ക്കുകയാണ് എന്ന് പറയുന്നവരും മറ്റ് ചില കാര്യങ്ങള്‍ പറയുന്ന ദിലീപ് അനുകൂലികളും ഉണ്ട്.

എന്ത് തന്നെയയായാലും ശ്രീലേഖ പറഞ്ഞ കാര്യങ്ങള്‍ അന്വേഷിക്കേണ്ടതാണ്. ഇവിടെ ദിലീപിന്റെ ജീവിതവും കരിയറും തകര്‍ന്നു. പൊതുസമൂഹം ഒരു കള്ളക്കണ്ണോടെയാണ് ദിലീപിനെ കാണുന്നത്. എന്നിരുന്നാലും കോടതി സത്യസന്ധമായി ചില നിരൂപണങ്ങള്‍ നടത്തുമ്പോള്‍ അതും പണം കൊടുത്തിട്ടാണെന്നാണ് പറയുന്നത്. ഈ സമൂത്തില്‍ നമ്മള്‍ എങ്ങെയാണ് ജീവിക്കുകയെന്നും ജോസ് തോമസ് ചോദിക്കുന്നു.

മറ്റൊരാള്‍ പറയുന്നത് ശ്രീലേഖേ ഐ പി എസ് ദിലീപിന്റെ ഒരു ആരാധികയാണ്. ജയിലില്‍ പോയപ്പോള്‍ ദിലീപിന്റെ ശ്രീലേഖ ചില സൌകര്യങ്ങള്‍ അനുവദിച്ചത് അതുകൊണ്ടാണെന്നും ഇവര്‍ പറയുന്നു. റിമാന്‍ഡ് തടവുകാരനായതിനാലും രോഗിയായതിനാലും മാനുഷികപരമായ സൗകര്യങ്ങളാണ് ദിലീപിന് ചെയ്തുകൊടുത്തതെന്ന് ശ്രീലേഖ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സിനിമ നടന്‍ എന്നതിനപ്പുറം ഒരു മനുഷ്യനാണ് ദിലീപ്. ഒരോ പദവികളില്‍ എത്തുന്നത് അയാളുടെ പ്രയത്‌നത്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top