ടൊവിനോ തോമസ് കീര്‍ത്തി സുരേഷ് ആദ്യമായി ഒന്നിച്ചെത്തിയ വാശി ജൂണ്‍ 17 നാണ് തിയറ്ററുകളില്‍ റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരന് എന്‍ എസ് മാധവന്.
ഒന്നിനു പിന്നാലെ ഒന്നെന്ന നിലയില്‍ വിവിധ ജോണറുകള്‍ പരീക്ഷിച്ചുകൊണ്ടേയിരിക്കുകയാണ് മലയാള സിനിമയെന്ന് അദ്ദേഹം പറയുന്നു.
ബേസ്ബോളിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇത് സ്ട്രൈക്ക് 3 ആണ്. ഒന്നിനു പിന്നാലെ ഒന്നെന്ന നിലയില്‍ മലയാള സിനിമ വിവിധ ഴോണറുകള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പകയ്ക്കും (റിവെഞ്ച് ഡ്രാമ) ഡിയര്‍ ഫ്രണ്ടിനും (ബഡി മൂവി) ശേഷം വാശി (കോര്‍ട്ട്റൂം ഡ്രാമ) എത്തിയിരിക്കുന്നു. ടൊവിനോയെ എനിക്ക് എപ്പോഴും ഇഷ്ടമാണ്. മഹാനടിക്കു ശേഷം കീര്‍ത്തി സുരേഷിന്റെ മികവിനെ വീണ്ടും കണ്ടെത്തുകയുമാണ്. ദയവായി കാണൂ, മാധവന് ട്വിറ്ററില്‍ കുറിച്ചു.
നവാഗതനായ വിഷ്ണു ജി രാഘവ് ആണ് ചിത്രം സംവിധാനം ചെയ്തത്. ഇന്നലെയാണ് ഒടിടിയില്‍ ചിത്രം റിലീസ് ചെയ്യപ്പെട്ടത്
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...