Connect with us

ദിൽഷയും സൂരജും തമ്മിലെ പരിയചം തുടങ്ങിയത് എട്ട് വര്‍ഷങ്ങള്‍ക്ക് മുൻപ്, ദിൽഷ പുറത്ത് എത്തിയതിന് ശേഷം സിനിമ മേഖലയിലുള്ള ചിലരെ കാണാന്‍ സൂരജും ഉണ്ടായിരുന്നു, സൂരജ് യഥാർത്ഥത്തിൽ ആരാണ്? ദില്‍ഷയുടെ കാമുകനോ അതോ സുഹൃത്തോ? സോഷ്യൽ മീഡിയയിൽ ചർച്ച ചൂട് പിടിക്കുന്നു

Malayalam

ഇത്തവണത്തെ ബിഗ് ബോസ്സിൽ ദിൽഷയോട് പ്രണയം പറഞ്ഞവരാണ് റോബിനും ബ്ലെസ്ലിയും. രണ്ടുപേരോടും സൗഹൃദമല്ലാതെ മറ്റൊന്നും തോന്നിയിട്ടില്ലെന്നാണ് ദിൽഷ മറുപടി കൊടുത്തത്. ബ്ലെസ്ലി പ്രണയം പറഞ്ഞപ്പോൾ സഹോദരനായിട്ടല്ലാതെ മറ്റൊരു രീതിയിലും ബ്ലെസ്ലിയെ കാണാനാകില്ലെന്നാണ് ദിൽഷ പറഞ്ഞത്. മാത്രമല്ല പലപ്പോഴും നീ എനിക്ക് സഹോദരനെപ്പോലെയാണെന്നും ദിൽഷ പറയാറുണ്ട്

ദില്‍ഷയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം വിന്നറായത് റോബിന്റെ ആരാധകര്‍ കാരണമാണെന്നും ദില്‍ഷയായിരുന്നില്ല വിജയിയാകേണ്ടിയിരുന്നതെന്നും വലിയ രീതിയില്‍ ആളുകള്‍ പറഞ്ഞ് തുടങ്ങിയതോടെ ദില്‍ഷ ലൈവില്‍ എത്തി കഴിഞ്ഞ ദിവസം കാര്യങ്ങള്‍ വിശദീകരിച്ചു. പല ആര്‍മികളും തന്നെ ടാര്‍ഗെറ്റ് ചെയ്യുന്നു. റോബിനും ബ്ലെസ്ലിയും തന്നെ ഒരു പാവയെപ്പോലെ തട്ടിക്കളിക്കുന്നു. ഇനി ഇതിന് നിന്ന് കൊടുക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല. ഇവര്‍ രണ്ട് പേരുമായി യാതൊരു വിധ ബന്ധവും തുടരാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും ദില്‍ഷ വ്യക്തമാക്കിയിരുന്നു.

ദില്‍ഷ വീഡിയോയുമായി എത്തിയ ശേഷം റോബിനും പ്രതികരിച്ചിരുന്നു. ദില്‍ഷ തനിക്ക് തന്ന എല്ലാ പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ടായിരുന്നു റോബിന്‍ എത്തിയത്. ഒപ്പം ദില്‍ഷയ്ക്ക് അര്‍ഹിക്കുന്ന ഒരാളെ ജീവിത പങ്കാളിയായി കിട്ടട്ടേ എന്നും എല്ലാ സ്വപ്‌നങ്ങളും സഫലമാകട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നതായാണ് റോബിന്‍ പറഞ്ഞത്.

ഇതിന് പിന്നാലെയാണ് ദില്‍ഷയ്ക്ക് മറ്റൊരു പ്രണയമുണ്ടെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യപക പ്രചരണം നടന്നത്. സൂരജ് എന്ന ചെറുപ്പക്കാരനുമൊത്തുള്ള ദില്‍ഷയുടെ ചിത്രങ്ങള്‍ സഹിതമായിരുന്നു പല പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടത്.

ആദ്യം സൂരജിനെ ചിത്രീകരിച്ചത് ദില്‍ഷയുടെ കാമുകന്‍ എന്ന നിലയ്ക്കാണെങ്കില്‍ പിന്നീട് ദില്‍ഷയുടെ സഹോദരിയുടെ കാമുകനാണ് സൂരജ് എന്ന തരത്തിലായിരുന്നു. വര്‍ഷങ്ങളായി ദില്‍ഷയും സൂരജും തമ്മില്‍ നല്ല സുഹൃത്തുക്കളുമാണ്. ഇരുവരുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് ഇക്കാര്യം വ്യക്തമാകും. ദില്‍ഷയ്ക്കും കുടുംബത്തിനും ഒപ്പമുള്ള യാത്ര വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഇവര്‍ പങ്കു വച്ചിട്ടുണ്ട്. ദില്‍ഷ ബിഗ്ഗ് ബോസ്സില്‍ നിന്ന് പുറത്തു വന്നതിനു ശേഷം സിനിമ മേഖലയിലുള്ള ചിലരെ കാണാന്‍ ദില്‍ഷക്കൊപ്പം സൂരജ്യം ഉണ്ടായിരുന്നു. ഇവര്‍ തമ്മിലുള്ള പരിയചം തുടങ്ങുന്നത് എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണെന്നും സോഷ്യല്‍ മീഡിയയില്‍ പറയുന്നു. ഇതിന്റെയൊക്കെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് പ്രചരണം നടക്കുന്നത്. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരണവുമായി ദില്‍ഷയോ മറ്റുള്ളവരോ തയ്യാറായിട്ടില്ല.

More in Malayalam

Trending

Recent

To Top