തിയേറ്ററുകൾ കുലുക്കി സർബത്താക്കാൻപോകുന്ന ഈ വമ്പൻ സിനിമ; തനി മലപ്പുറം.. ആ ഫീൽ നമ്മൾക്ക് അങ്ങട്ട് കിട്ടി ട്ടാ ; ആ ചെക്കനെ സൂക്ഷിക്കണോട്ടാ, വെടക്ക് ചെക്കനാ…; അടി ഇടി പൊടിപൂരവുമായി ‘തല്ലുമാല’ ട്രെയിലര്‍!

ടൊവിനോ തോമസ്, കല്യാണി പ്രിയദര്ശന്, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘തല്ലുമാല’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. കഴിഞ്ഞ ദിവസം എറണാകുളം ലുലു മാളില്‍ വച്ച് നടന്ന പരിപാടിയിലാണ് ട്രെയിലര്‍ ലോഞ്ച് ചെയ്തത്.
ടൊവിനോ തോമസ് തന്നെയാണ് സോഷ്യൽമീഡിയയിലൂടെ ട്രെയിലര്‍ പങ്കുവച്ചത് . ഒരു കംപ്ലീറ്റ് എന്റര്‍ടെയ്നറെന്ന സൂചനയാണ് ട്രെയിലറില്‍ നിന്നും വ്യക്തമാണ്. മണവാളന് വസീം ആയി ടൊവിനോയും വോഗ്ലര്‍ ബീപാത്തുവായി കല്യാണിയും ചിത്രത്തിൽ എത്തുന്നു. പോലീസ് വേഷത്തിലാണ് ഷൈനിന്റെ കഥാപാത്രം.
ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന ‘തല്ലുമാല’ ഓഗസ്റ്റ് 12നാണ് റിലീസ് ചെയ്യുന്നത്. ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ലുക്ക്മാന്‍, ചെമ്പന്‍ വിനോദ്,ജോണി ആന്റണി, ഓസ്റ്റിന്‍, അസീം ജമാല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍.
മുഹ്സിന് പരാരി, അഷ്റഫ് ഹംസ എന്നിവരാണ് സിനിമയുടെ രചന. ക്യാമറ-ജിംഷി ഖാലിദ്, സംഗീതം-വിഷ്ണു വിജയ്, ഗാനരചന-മുഹ്സിന് പരാരി, പ്രൊഡക്ഷന്‍ കണ്ട്രോളര്-സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റര്‍-നിഷാദ് യൂസഫ്, ആര്‍ട്ട് ഗോകുല്‍ദാസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് റഫീഖ് ഇബ്രാഹിം, ഡിസൈന്‍ ഓള്ഡ്മോങ്ക്, സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി എന്നിവരാണ്.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ്...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...