Connect with us

റോബിൻ കാണിക്കുന്നതും പറയുന്നതുമായ കാര്യങ്ങളോട് വിയോജിപ്പ് മാത്രമാണ്; റോബിന്റെ ആറ്റിറ്റ്യൂഡ് കാരണമാണ് ഹൗസിനുള്ളിലെ വഴക്കുകൾ ഉണ്ടാകുന്നത് ; ഞാൻ കാരണമല്ല റോബിൻ പുറത്തുപോകേണ്ടി വന്നതെന്നും റിയാസ്!

TV Shows

റോബിൻ കാണിക്കുന്നതും പറയുന്നതുമായ കാര്യങ്ങളോട് വിയോജിപ്പ് മാത്രമാണ്; റോബിന്റെ ആറ്റിറ്റ്യൂഡ് കാരണമാണ് ഹൗസിനുള്ളിലെ വഴക്കുകൾ ഉണ്ടാകുന്നത് ; ഞാൻ കാരണമല്ല റോബിൻ പുറത്തുപോകേണ്ടി വന്നതെന്നും റിയാസ്!

റോബിൻ കാണിക്കുന്നതും പറയുന്നതുമായ കാര്യങ്ങളോട് വിയോജിപ്പ് മാത്രമാണ്; റോബിന്റെ ആറ്റിറ്റ്യൂഡ് കാരണമാണ് ഹൗസിനുള്ളിലെ വഴക്കുകൾ ഉണ്ടാകുന്നത് ; ഞാൻ കാരണമല്ല റോബിൻ പുറത്തുപോകേണ്ടി വന്നതെന്നും റിയാസ്!

ബി​ഗ് ബോസ് സീസൺ ഫോർ അവസാനിച്ചപ്പോഴും ചർച്ചയായ രണ്ടുപേരാണ് റോബിനും റിയാസും. ഈ സീസണിൽ എല്ലാ മത്സരാർത്ഥികളും തികച്ചും വ്യത്യസ്തമായ ആശയങ്ങളുമായാണ് മുന്നോട്ടു വന്നത്. റിയാസ് ഹൗസിലെത്തിയ ശേഷമാണ് സോഷ്യൽ മീഡിയ ചർച്ചകൾക്ക് വഴിയൊരുക്കിയ ടോപ്പിക്കുകളുടെ സംസാരം തുടങ്ങിയത്.

അതുമാത്രമല്ല, പറ്റിയ എതിരാളി ഇല്ലാതെ ഒറ്റയ്ക്ക് സ്‌കോർ ചെയ്ത സമയത്ത് റോബിന് ഒരു ശക്തനായ എതിരാളിയെ കിട്ടിയതും റിയാസ് കാരണമാണ്. മറ്റ് പല മത്സരാർത്ഥികളുമായും അഭിപ്രായ വ്യത്യാസങ്ങൾ വന്നപ്പോൾ കൊമ്പ് കോർക്കേണ്ടി വന്നിട്ടുണ്ട്. റിയാസും നിമിഷയും ജാസ്മിനും റോൺസണുമായിരുന്നു ഹൗസിലെ കൂട്ടുകെട്ട്.

ബി​ഗ് ബോസിലെ ന്യൂ നോര്‍മല്‍ എന്ന ആശയത്തിന്റെ വ്യാപ്തിയെക്കുറിച്ച് നിരന്തരം സംസാരിച്ചാണ് റിയാസ് പ്രേക്ഷക ശ്രദ്ധ നേടിയത്. ഷോ അവസാനിച്ചെങ്കിലും റിയാസ് മുന്നോട്ട് വെച്ച ആശയങ്ങൾ ഒക്കെ ഇപ്പഴും സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. മലയാളികളുടെ ഇപ്പോഴുമുള്ള പൊതുബോധം പുരുഷബോധത്തില്‍ നിന്നുള്ളതാണ്. ഹൗസിലും അങ്ങനെയായിരുന്നു, അത് മാറി വരാൻ ഒരുപാട് കാലമെടുക്കുമെന്നും റിയാസ് പറഞ്ഞു. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് തൻ്റെ നിലപാട് റിയാസ് പറഞ്ഞത്.

ദില്‍ഷയുടെ വിജയത്തിൽ എനിക്ക് സന്തോഷം തോന്നാത്തതിന്റെ കാരണവും അതായിരുന്നു. ഈ പറയുന്ന ടോക്‌സിക് മാസ്‌ക്കുലനിറ്റിയുടെ ഭാഗമായാണ് ദില്‍ഷയും അവിടെ നിന്നത്. പക്ഷേ ദില്‍ഷയെ എനിക്ക് ഇഷ്ടമാണ്, കാരണം അവളൊരു നല്ല കുട്ടിയാണ്. ദില്‍ഷ വിജയിച്ചതില്‍ എനിക്ക് സന്തോഷവുമുണ്ടെന്ന് റിയാസ് പറഞ്ഞു.

ബിഗ് ബോസില്‍ നിന്ന് പലപ്പോഴും കേട്ടിട്ടുള്ളത് ആണുങ്ങളോട് സംസാരിക്കടാ എന്നാണ്. എന്തുകൊണ്ട് സ്ത്രീകളോട് തര്‍ക്കിച്ചുകൂടാ. ആളുകള്‍ കാര്യങ്ങളെ കാണുന്നത് രാത് അതാണ്. ഷോയില്‍ ഏറ്റവും വലിയ പ്രേക്ഷക പിന്തുണ ലഭിച്ച റോബിനെ ആളുകള്‍ കാണുന്നത് എങ്ങനെയെന്ന് മനസ്സിലാക്കിയതിന് ശേഷമാണ് ഞാന്‍ ഷോയിലേക്ക് പോകുന്നത്. എനിക്ക് അയാള്‍ കാണിക്കുന്ന, പറയുന്ന കാര്യങ്ങളോട് വിയോജിപ്പ് മാത്രമാണ്. റോബിന്റെ ആറ്റിറ്റ്യൂഡ് കാരണമാണ് ഹൗസിനുള്ളിലെ വഴക്കുകൾക്ക് കാരണം. റോബിന്റെ അത്തരം സ്വഭാവങ്ങള്‍ പലര്‍ക്കും ഇഷ്ടമാണെന്ന് പറയുന്നവരോട് എനിക്ക് കഷ്ടമാണ് തോന്നുന്നത്.

ഷോയുടെ നിയമങ്ങളെ തെറ്റിക്കുന്നതായിരുന്നു അവിടെ നടന്ന സംഭവങ്ങൾ. റോബിൻ്റെ സ്ഥാനത്ത് മറ്റാരെങ്കിലുമായിരുന്നെങ്കിലും പുറത്താക്കപ്പെടും. അവിടെ നിന്ന് റോബിന്‍ പുറത്ത് പോകാനുള്ള കാരണവും അതാണ്. ബിഗ് ബോസ് റിയലാകുന്നത് റിയലായ ആളുകളെ തിരഞ്ഞെടുക്കുന്നതിലൂടെ മാത്രമാണ്. അതല്ലാത്ത ആളുകള്‍ വന്നാല്‍ അവര്‍ക്ക് ഹൗസിനുള്ളിൽ അഭിനയിക്കേണ്ടിവരും. എന്ത് ചെയ്താലാണ് പുറത്ത് ആളുകള്‍ അംഗീകരിക്കും എന്ന് നിങ്ങള്‍ക്ക് ഒരുപക്ഷേ അറിയാമായിരിക്കാം. അതിന് വേണ്ടി കളിച്ച് കൈയ്യടിവാങ്ങിയ മത്സരാർത്ഥികൾ ഹൗസിലും ഉണ്ടായിരുന്നു.

ബിഗ് ബോസ് ഷോയിൽ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ കയറിവന്ന റിയാസ് സലീം ഏവരെയും ഞെട്ടിച്ചാണ് ഫൈനൽ മൂന്നിൽ എത്തിയത്. ഗെയിമുകള്‍ വൃത്തിയായി കളിച്ചും പറയാനുള്ള കാര്യങ്ങൾ ആശയക്കുഴപ്പമില്ലാതെ പറഞ്ഞും പ്രവൃത്തിച്ചുമാണ് റിയസ് പ്രേക്ഷക ശ്രദ്ധ നേടിയത്. ഞാന്‍ വിജയി ആയില്ലെങ്കില്‍ ദില്‍ഷ വിജയിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. കാരണം റോബിന്‍ പുറത്തായിരുന്നു.

അവന്‍ ദില്‍ഷയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പാണ്. റോബിനെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ ഒരുപാടുണ്ട്. അത് എന്ത് കാര്യത്തിനാണ് എന്ന് എനിക്കറിയില്ല. സ്വാഭാവികമായും റോബിന്‍ പിന്തുണയ്ക്കാന്‍ ആവശ്യപ്പെട്ടാല്‍ അത് ദില്‍ഷയ്ക്ക് പോകുമെന്നും റിയാസ് ഹൗസിനുള്ളിൽ വെച്ച് പറഞ്ഞിരുന്നു.

https://youtu.be/QGPDbWPJaCg

about biggboss

More in TV Shows

Trending