അന്ന് കല്യാണ ഡ്രസ്സ് എടുക്കാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവത്തെ കുറിച്ച് മനസ്സ് തുറന്ന് അമൃത സുരേഷ്;വൈറലായി അഭിമുഖം !
റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ ചലച്ചിത്ര പിന്നണി ഗായികയാണ് അമൃത സുരേഷ്. ഏഷ്യാനെറ്റ് ചാനലിലെ എക്കാലത്തെയും ഹിറ്റ് റിയാലിറ്റിഷോയായ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയാണ് അമൃതയെ ചലച്ചിത്രരംഗത്തേക്ക് എത്തിക്കുന്നത്. അമൃത സുരേഷ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ് ആയിട്ടുള്ള സെലിബ്രിറ്റിയാണ്. അമൃതയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റും സ്‌റ്റോറിയും ഫോട്ടോകളും വീഡിയോകളും എല്ലാം നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയില്‍ വൈറലാവുന്നത്.
അത്തരത്തില്‍ ഇപ്പോള്‍ വൈറലാവുന്നത് അമൃത സുരേഷ് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ പറഞ്ഞ ചില കാര്യങ്ങളാണ്. തന്റെ കോഡു ഭാഷയെ കുറിച്ച് അമൃത അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരുന്നു. ആ ഭാഷ തന്നെ സഹായിച്ച സന്ദര്‍ഭങ്ങളെ കുറിച്ചും അമൃത പറഞ്ഞു.വളരെ ചെറുപ്പം മുതലേ, സ്‌കൂള്‍ പഠിയ്ക്കുന്ന കാലം മുതലെ താനും സഹോദരി അഭിരാമി സുരേഷും ഉപയോഗിയ്ക്കുന്ന കോഡ് ഭാഷയാണ് അത്. ആളുകള്‍ കൂടുന്ന ഇടത്ത് നിന്ന് ഞങ്ങള്‍ക്ക് മാത്രം എന്തെങ്കിലും രഹസ്യം പറയാനുണ്ടെങ്കില്‍ ഈ ഭാഷ ഉപയോഗിയ്ക്കും. അത് പല അവസരങ്ങളിലും ഞങ്ങള്‍ക്ക് വലിയ സഹായമായിരുന്നു.
ഏറ്റവും അധികം സഹായമായത് ബിഗ്ഗ് ബോസ് ഷോയില്‍ പോയപ്പോഴാണ്. അവിടെ ഞങ്ങള്‍ രണ്ട് പേരും പരസ്പരം കമ്യൂണിക്കേറ്റ് ചെയ്തിരുന്നത് ഈ ഭാഷയിലാണ്. സ്പീഡില്‍ പറയുന്നത് കാരണം മറ്റുള്ളവര്‍ക്ക് അത് മനസ്സിലാക്കാന്‍ സാധിയ്ക്കില്ല. ഞങ്ങളുടെ സംസാരം കണ്ട് ഒരു ദിവസത്തെ വീക്കിലി ടാസ്‌കില്‍ അത് ഡികോഡ് ചെയ്ത് പറഞ്ഞുകൊടുക്കാന്‍ ബിഗ്ഗ് ബോസ് പറഞ്ഞിരുന്നു. പക്ഷെ അതിന്റെ വേര്‍ഷന്‍ 2 ആണ് അന്ന് അഭി പറഞ്ഞു കൊടുത്തത്.പക്ഷെ ആര്‍ക്കും അറിയാത്ത ഭാഷയല്ല, ചിലവര്‍ക്കൊക്കെ അറിയാം.
അത് എനിക്ക് മനസ്സിലായത് എന്റെ കല്യാണ ഡ്രസ്സ് എടുക്കാന്‍ പോയപ്പോഴാണ്. ആ സാരി ഇഷ്ടപ്പെട്ടില്ല എന്ന് ഞങ്ങളുടെ ഭാഷയില്‍ ഞാന്‍ അഭിയോട് പറഞ്ഞപ്പോള്‍, അവിടെ ഉണ്ടായിരുന്ന ചേച്ചി അതേ ഭാഷയില്‍ ഞങ്ങളോട് തിരിച്ച് പറഞ്ഞു. ചമ്മിയെങ്കിലും ആ ഭാഷ പലര്‍ക്കും അറിയാം എന്ന് അപ്പോള്‍ മനസ്സിലായി.എന്റെ ഏറ്റവും വലിയ സുഹൃത്ത് അഭി തന്നെയാണ്. എന്തും ഞാന്‍ ആദ്യം പറയുന്നത് അഭിയോട് ആണ്. പാപ്പുവിനോടും പറയും. അവളോട് എനിക്ക് ഒന്നും മറച്ച് വയ്ക്കാന്‍ സാധിയ്ക്കില്ല- അമൃത സുരേഷ് അഭിമുഖത്തില്‍ പറഞ്ഞു.
