മോശം പെരുമാറ്റങ്ങള്‍ ഒക്കെ തന്നെ ചിത്രങ്ങള്‍ വിജയിച്ചപ്പോഴുണ്ടായ അഹങ്കാരത്തില്‍ നിന്ന് ഉണ്ടായതാണ് ; അതിനെല്ലാം മാപ്പ് ചോദിക്കുന്നു; ഷൈൻ ടോം ചാക്കോ പറയുന്നു !
സോഷ്യൽ മീഡിയയുടെയും പൊതുസമൂഹത്തിന്റെയും ഓഡിറ്റിംഗിന് നിരന്തരം വിധേയനായി കൊണ്ടിരിക്കുന്ന ഒരാളാണ് ഷൈൻ ടോം ചാക്കോ. ഹേറ്റേഴ്സിന് ഒരു പഞ്ഞവുമില്ലാത്ത ഒരാൾ! ഇന്റര്‍വ്യൂകളിലെ സംസാരം കൊണ്ടും തന്റെ പെരുമാറ്റ രീതികള്‍ കൊണ്ടും അടുത്തിടെയായി നിരവധി വിവാദങ്ങളില്‍ കുടുങ്ങിയ നടനാണ് ഷൈന്‍ ടോം ചാക്കോ. താരത്തിന്റെ ഇന്റര്‍വ്യൂകളും പെരുമാറ്റ രീതികളും ഒക്കെ തന്നെ വിമര്‍ശനങ്ങള്‍ക്കും ഇടയായിട്ടുണ്ട്.
ഇത്തരം മോശം പെരുമാറ്റങ്ങള്‍ ഒക്കെ തന്നെ ചിത്രങ്ങള്‍ വിജയിച്ചപ്പോഴുണ്ടായ അഹങ്കാരത്തില്‍ നിന്ന് ഉണ്ടായത് ആണെന്ന് പറയുകയാണ് ഷൈന്‍. അതിനെല്ലാം മാപ്പ് ചോദിക്കുന്നു എന്നും ഷൈന്‍ പറയുന്നു.ടൊവിനോ തോമസ് നായകനായി എത്തുന്ന ഖാലിദ് റഹ്മാന്‍ ചിത്രം തല്ലുമാലയുടെ ട്രെയ്ലര്‍ ലോഞ്ചിങ് വേദിയിലാണ് ഷൈന്‍ ഇക്കാര്യം പറഞ്ഞത്.കഴിഞ്ഞ കുറെ നാളുകളായി മോശമായി പെരുമാറികൊണ്ടിരിക്കുന്ന ആളാണ് ഞാന്‍. അതിന് കാരണം ഭീഷ്മപര്‍വം, കുറുപ്പ് ഒക്കെ കുറെ ആളുകള്‍ കാണുകയും അതൊക്കെ ഒരുപാട് പേര്‍ക്ക് ഇഷ്ടപെടുകയും ചെയ്തപ്പോള്‍ എന്റെ ഉള്ളില്‍ ഉണ്ടായ അഹങ്കാരമാണ്.
ചെയ്യുന്ന വര്‍ക്ക് ആളുകള്‍ അംഗീകരിക്കുമ്പോള്‍ കിട്ടുന്ന എനര്‍ജി മൂലം ഉണ്ടായതാണ് അതൊക്കെ എല്ലാവരും പൊറുക്കണം’; ഷൈന്‍ പറഞ്ഞു. എനര്‍ജി തരുന്നത് പ്രേക്ഷകരാണെന്നും അവരുടെ എനര്‍ജിയാണ് എന്നിലൂടെ പുറത്ത് വരുന്നത് എന്നും കാട്ടികൂട്ടലുകള്‍ അങ്ങനെ സംഭവിച്ചു പോയതാണെന്നും ഷൈന്‍ പറയുന്നു.അതേസമയം തല്ലുമാലയുടെ ട്രെയ്‌ലറിന് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ആഗസ്റ്റ് 12നാണ് തല്ലുമാല തിയേറ്ററില്‍ എത്തുക. ടൊവിനോയ്ക്കും ഷൈനിനുമൊപ്പം ലുക്മാനും കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്സിന്‍ പരാരി, എഡിറ്റിങ് നിഷാദ് യൂസഫ്. ചിത്രം ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് നിര്‍മിക്കുന്നത്. മുഹ്സിന്‍ പരാരിയും അഷറഫ് ഹംസയും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
