News
ദിലീപിന് ഒപ്പം രണ്ട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് അത് തനിക്ക് കിട്ടിയ ഭാഗ്യമാണ്, തുറന്ന് പറഞ്ഞ് സഞ്ജയ് ദത്ത്
ദിലീപിന് ഒപ്പം രണ്ട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് അത് തനിക്ക് കിട്ടിയ ഭാഗ്യമാണ്, തുറന്ന് പറഞ്ഞ് സഞ്ജയ് ദത്ത്
നിരവധി ചിത്രങ്ങളിലൂടെ ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് സഞ്ജയ് ദത്ത്. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തില്‍ താന്‍ മാതൃകയാക്കിയ രണ്ട് വ്യക്തികളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ദിലീപ് കുമാറില്‍ നിന്നും, അമിതാഭ് ബച്ചനില്‍ നിന്നും താന്‍ കുറെയെറെ കാര്യങ്ങള്‍ പഠിച്ചെന്നാണ് അദ്ദേഹം പറഞ്ഞത്.
90കളില്‍ ദിലീപിന് ഒപ്പം രണ്ട് സിനിമകളില്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്നും, അത് തനിക്ക് കിട്ടയ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെപ്പോലെ മുതിര്‍ന്ന താരത്തിനൊപ്പം അഭിനയിക്കുമ്പോള്‍ അദ്ദേഹം സിനിമയില്‍ എന്തെങ്കിലും മാറ്റം വരുത്തിയാല്‍ ഞങ്ങള്‍ക്ക് ഒന്നും പറയാന്‍ സാധിക്കില്ല, പക്ഷേ ഞങ്ങള്‍ അതില്‍ നിന്നും പഠിച്ചുനെന്നും അദ്ദേഹം പറഞ്ഞു.
അമിതാഭ് ബച്ചനും അതേ പഠനക്രിയ പിന്തുടരുന്ന താരങ്ങളില്‍ ഒരാളാണ് എന്നും അദ്ദേഹം പറഞ്ഞു. അമിതാഭ് ബച്ചനില്‍ നിന്നും താന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു എന്നും സഞ്ജയ് ദത്ത് കൂട്ടിച്ചേര്‍ക്കുന്നു. അതേസമയം ബോളിവുഡിലെ ഇപ്പോഴത്തെ യുവ താരങ്ങള്‍ വലിയ രീതിയിലുള്ള അക്ഷമയാണ് കാണിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെജിഎഫ് എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയൊട്ടാകെ നിരവധിയാരധകരാണ് സഞ്ജയ് ദത്തിനുള്ളത്.
