20 വരെ എണ്ണിയിട്ടും മുങ്ങിയാള്‍ പൊങ്ങിയില്ല, പൊങ്ങിയത് രണ്ട് കിലോമീറ്റര്‍ അപ്പുറത്ത്; നരസിംഹത്തിലെ മോഹന്‍ലാലിന്റെ ഇന്‍ഡ്രോ ചിത്രീകരിച്ചതിന് കുറിച്ച് ഷാജി കൈലാസ്

മലയാളികള്‍ ഒരു കാലത്തും മറക്കാത്ത മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഒന്നാണ് രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത് പുറത്തെത്തിയ നരംസിംഹം. പൂവള്ളി ഇന്ദുചൂഡനായി എത്തിയ മോഹന്‍ലാലിനെ ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ ഏറ്റെടുത്തത്. ചിത്രത്തിന്റെ ഇന്‍ട്രോ സീനില്‍ ഭാരതപ്പുഴയില്‍ നിന്നും പൊങ്ങിവരുന്ന ഇന്ദുചൂഡന് അക്കാലത്ത് തിയേറ്ററുകളെ ഹരം കൊള്ളിച്ചിരുന്നു. മാത്രമല്ല, ഇന്നും ഇന്നും ആരാധകരുടെ മാസ് രംമാണിത്.
എന്നാല്‍ ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഈ രംഗം ഷൂട്ട് ചെയ്യാനായി നേരിട്ട വെല്ലുവിളികളെ കുറിച്ച് പറയുകയാണ് സംവിധായകന് ഷാജി കൈലാസ്. മോഹന്‍ലാലിന്റെ ഇന്‍ട്രോ സീന്‍ ഭാരതപ്പുഴയിലാണ് ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. ലാല്‍ വരുന്നതിന് മുമ്പ് പൊസിഷനൊക്കെ ഒരാളെ വെച്ച് ചെക്ക് ചെയ്യണം.
ചുമ്മാ പൊസിഷന്‍ പറയാന്‍ പറ്റില്ലല്ലോ. അതിനായി വെള്ളത്തിലിറങ്ങി ഒന്ന് മുതല്‍ എട്ട് വരെ എണ്ണികഴിയുമ്പോളേ പൊങ്ങാവുള്ളൂ എന്ന് പറഞ്ഞ് ഒരാളെ ഇറക്കി. പുള്ളി മുങ്ങി കഴിഞ്ഞ് നമ്മള് എണ്ണുകയാണ്. 20 വരെ എണ്ണിയിട്ടും മുങ്ങിയാള്‍ പൊങ്ങിയില്ല. ദൈവമേ.. പണി കിട്ടിയോ എന്ന് സംശയിച്ച് ആള് ചാടിക്കോളാന്‍ താന്‍ പറഞ്ഞെന്ന് ഷാജി കൈലാസ് പറഞ്ഞു.
രക്ഷിക്കാന്‍ ആള് ചാടിയപ്പോള്‍ ദൂരെ നിന്നും സാര്‍ എന്നൊരു വിളി വന്നു. താന്‍ നോക്കുമ്പോള്‍ രണ്ട് കിലോമീറ്റര്‍ അപ്പുറത്ത് നിന്നും ആള് കൈ പൊക്കി കാണിക്കുകയാണ്. അടിയൊഴുക്ക് ആളെ അങ്ങ് കൊണ്ടുപോയി. ആ സ്ഥലത്ത് ലാലിനെ വെച്ച് എങ്ങനെ ഷൂട്ട് ചെയ്യും. എനിക്കറിയില്ല. പിന്നെ ഒരു കുളത്തില്‍ വെച്ചാണ് മോഹന്‍ലാലിന്റെ ഇന്‍ട്രോ ഷൂട്ട് ചെയ്തതെന്നും ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു.
സിനിമാ പ്രൊമോഷൻ അടിമുടി മാറിയിരിക്കുകയാണല്ലോ? യൂട്യൂബറിൻ്റെ പോസ്റ്റു വരെ വലിയ പ്രേഷക പിന്തുണ ലഭിക്കുന്നുവെന്നു വിശ്വസിക്കുന്ന കാലഘട്ടം. ഈ സാഹചര്യത്തിൽ ഒരു...