Malayalam
ഇങ്ങനെ ഞങ്ങൾക്ക് ഒരിക്കലും പറ്റില്ല, നിങ്ങളുടെ കൂട്ടാളികൾ അശ്ലീലത കലർത്തും സുരേന്ദ്രനെ പഞ്ഞികിട്ടു; വീണ്ടും ഞെട്ടിച്ച് ലക്ഷ്മി രാജീവ്
ഇങ്ങനെ ഞങ്ങൾക്ക് ഒരിക്കലും പറ്റില്ല, നിങ്ങളുടെ കൂട്ടാളികൾ അശ്ലീലത കലർത്തും സുരേന്ദ്രനെ പഞ്ഞികിട്ടു; വീണ്ടും ഞെട്ടിച്ച് ലക്ഷ്മി രാജീവ്
ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ മകള്‍ക്കൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ സോഷ്യൽ മീഡിയയിലടക്കം ചെറിയ പൊല്ലാപ്പല്ല ഉണ്ടാക്കിയത്. ബാലിക ദിനത്തില്‍ എന്റെ മകള്‍ എന്റെ അഭിമാനം എന്ന കുറിപ്പോടെയാണ് കെ.സുരേന്ദ്രന്‍ മകളുമൊത്തുള്ള ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ഇതിന് താഴെയാണ് അജിനാസ് എന്നയാള്‍ മകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റിട്ടത്.
ഇപ്പോൾ ഇതാ ഇതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പ്രതികരണവുമായി എഴുത്തുകാരി ലക്ഷ്മി രാജീവ്.
ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകളില്‍ നിന്ന്, വിശ്വാസത്തിന്റെ പേരില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട നൂറുകണക്കിന് മനുഷ്യരുടെ അക്കൗണ്ടുകളില്‍ നിന്ന് അസഭ്യവും അശ്ലീലവും മാത്രം സംസാരിക്കുന്ന ബി.ജെ.പി സംഘപരിവാര്‍ അണികളില്‍ നിന്ന്, ബിന്ദു അമ്മിണിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ ക്രൂരതയില്‍ നിന്ന് വോട്ടു തേടി ഇതുവരെ അതേക്കുറിച്ചു ഒന്നും ഒരക്ഷരം പോലും മിണ്ടാത്ത ഒരു പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിക്ക് ഇത്രയും നിഷ്‌കളങ്കമായി ചിരിക്കുന്ന ഒരു മകള്‍ ഉണ്ടെന്നു അറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താന്‍ പലപ്പോഴും ഇവരുടെ വീട്ടിലുള്ള സ്ത്രീകളെക്കുറിച്ച് ആലോചിച്ചിട്ടുണ്ടെന്നും ലക്ഷ്മി രാജീവ് പറഞ്ഞു.
ഇനിയെങ്കിലും അന്തസ്സുള്ള ഒരു മനുഷ്യനാവാന്‍, രാഷ്ട്രീയക്കാരന്‍ ആകാന്‍ താങ്കള്‍ക്ക് ഈ മകള്‍ വെളിച്ചമാകട്ടെയെന്നും ലക്ഷ്മി രാജീവ് ഫേസ്ബുക്കില്‍ എഴുതി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകളില്‍ നിന്ന് , വിശ്വാസത്തിന്റെ പേരില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട നൂറുകണക്കിന് മനുഷ്യരുടെ അക്കൗണ്ടുകളില്‍ നിന്ന് അസഭ്യവും അശ്ലീലവും മാത്രം സംസാരിക്കുന്ന ബിജെപി സംഘപരിവാര്‍ അണികളില്‍ നിന്ന്, ബിന്ദു അമ്മിണിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ ക്രൂരതയില്‍ നിന്ന് വോട്ടു തേടി — ഇതുവരെ അതേക്കുറിച്ചു ഒന്നും ഒരക്ഷരം പോലും മിണ്ടാത്ത ഒരു പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിക്ക് ഇത്രയും നിഷ്‌കളങ്കമായി ചിരിക്കുന്ന ഒരു മകള്‍ ഉണ്ടെന്നു അറിഞ്ഞതില്‍ സന്തോഷം. ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഇവരുടെ വീട്ടിലുള്ള സ്ത്രീകളെക്കുറിച്ചും. മോളെ ചീത്ത പറഞ്ഞ ആളിനെ അറസ്റ്റ് ചെയ്യിക്കണം സുരേന്ദ്രന്‍. അതുപോലെ അണികളോട് പറയണം നിങ്ങള്‍ അസഭ്യവും അശ്ലീലവും?അസംബന്ധവും വിളമ്പി ഓടിക്കാന്‍ ശ്രമിക്കുന്ന സ്ത്രീകളും ആരുടെ എങ്കിലും മകളോ, ഭാര്യയോ അമ്മയോ ഒക്കെ ആണെന്ന്. സുരേന്ദ്രന്റെ മാറ്റമാവട്ടെ ഈ മകള്‍.
ഇത്തരമൊരു ഫോട്ടോ മകളോടൊപ്പം സൈബര്‍ ലോകത്ത് ഇടാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല സുരേന്ദ്രന്‍. തക്കം കിട്ടിയാല്‍ താങ്കളുടെ സംഘപരിവാര്‍ കൂട്ടാളികള്‍ അതെടുത്തുമോര്‍ഫ് ചെയ്തു അശ്‌ളീല സൈറ്റില്‍ ഇടും. ല്ല അച്ഛനാണ് നിങ്ങള്‍. താങ്കളുടെ സര്‍വ സ്വാധീനവും ഉപയോഗിച്ച് അവനെ ജയിലില്‍ അടക്കാന്‍ ശ്രമിക്കണം.മകളുടെ ചിത്രം പങ്കു വച്ചതിനു നന്ദി. ഇനിയെങ്കിലും അന്തസ്സുള്ള ഒരു മനുഷ്യനാവാന്‍ , രാഷ്ട്രീയക്കാരന്‍ ആകാന്‍ താങ്കള്‍ക്ക് ഈ മകള്‍ വെളിച്ചമാകട്ടെ. കെ. സുരേന്ദ്രന്‍.. ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്
