Connect with us

നിങ്ങള്‍ ഇപ്പോള്‍ പറയുന്നത് മുഴുവനും വര്‍ഗീയതയും സവര്‍ണതയുമാണ്. എല്ലാ മതങ്ങളിലെയും ആചാരങ്ങള്‍ നിങ്ങള്‍ സംരക്ഷിക്കുമെന്ന് നിങ്ങള്‍ പറയുമ്പോൾ നിങ്ങള്‍ ശരിക്കും ആരാണെന്നു ഓര്‍ത്തു പോകുകയാണ്…’ സുരേഷ്‌ഗോപിയെ രൂക്ഷമായി വിമർശിച്ച് ലക്ഷ്മി രജീവ്

Malayalam

നിങ്ങള്‍ ഇപ്പോള്‍ പറയുന്നത് മുഴുവനും വര്‍ഗീയതയും സവര്‍ണതയുമാണ്. എല്ലാ മതങ്ങളിലെയും ആചാരങ്ങള്‍ നിങ്ങള്‍ സംരക്ഷിക്കുമെന്ന് നിങ്ങള്‍ പറയുമ്പോൾ നിങ്ങള്‍ ശരിക്കും ആരാണെന്നു ഓര്‍ത്തു പോകുകയാണ്…’ സുരേഷ്‌ഗോപിയെ രൂക്ഷമായി വിമർശിച്ച് ലക്ഷ്മി രജീവ്

നിങ്ങള്‍ ഇപ്പോള്‍ പറയുന്നത് മുഴുവനും വര്‍ഗീയതയും സവര്‍ണതയുമാണ്. എല്ലാ മതങ്ങളിലെയും ആചാരങ്ങള്‍ നിങ്ങള്‍ സംരക്ഷിക്കുമെന്ന് നിങ്ങള്‍ പറയുമ്പോൾ നിങ്ങള്‍ ശരിക്കും ആരാണെന്നു ഓര്‍ത്തു പോകുകയാണ്…’ സുരേഷ്‌ഗോപിയെ രൂക്ഷമായി വിമർശിച്ച് ലക്ഷ്മി രജീവ്

ശബരിമല വിഷയത്തില്‍ തന്റെ വിശ്വാസ പ്രമാണങ്ങളെ തൊട്ടു കളിച്ച സര്‍ക്കാരിനെ തച്ചുടയ്ക്കണമെന്ന തൃശൂര്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ പ്രസ്താവനക്കെതിരെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരി ലക്ഷ്മി രാജീവ് രംഗത്ത് എത്തുകയുണ്ടായി. വര്‍ഗീയ വാദിയായ സുരേഷ് ഗോപിയാണോ നിങ്ങളെന്ന് ചോദിക്കുകയാണ് ലക്ഷ്മി രജീവ്. ഒരു നല്ല മനുഷ്യനായി ജീവിക്കാനുള്ള അവസരം നിങ്ങള്‍ എന്തിനാണ് വേണ്ടെന്നു വച്ചത്? താങ്കള്‍ ഇപ്പോള്‍ ദൈവത്തില്‍ നിന്നും ഒരുപാട് അകലെയാണ്. ഒരിക്കലും കാണാന്‍ സാധിക്കാത്ത വിധം അകലെ എന്ന് ലക്ഷ്മി രാജീവ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ:

പ്രിയ സുരേഷ് ഗോപി, നിങ്ങള്‍ ഒരു നല്ല മനുഷ്യന്‍ ആയിരുന്നു പണ്ട്. കുഞ്ഞു മകള്‍ ലക്ഷ്മിയുടെ മരണത്തില്‍ നെഞ്ച് പൊട്ടി കരയുന്ന, സിനിമയില്‍ ചാന്‍സ് ഇല്ലാത്ത കാലത്ത് ഉള്ള സങ്കടങ്ങള്‍ തുറന്നു പറഞ്ഞ, എന്നോ യാത്രയില്‍ തമ്മില്‍ കണ്ട പരിചയം സ്‌നേഹമായി സൂക്ഷിച്ച എവിടെ വിളിച്ചാലും ഓടിയെത്തുന്ന, വിളിച്ചാല്‍ ഫോണ്‍ എടുക്കുന്ന സുരേഷ് ഗോപി.

അനീതിക്കും അക്രമത്തിനും എതിരെ പോരാടുന്ന ആദര്‍ശ ധീരനായ പൊലീസ് ഓഫീസര്‍ വേഷങ്ങളില്‍ തിളങ്ങിയ നിങ്ങളില്‍ ആകൃഷ്ടരായി പൊലീസ് ജോലിയില്‍ കയറിയ ചെറുപ്പക്കാര്‍ നിരവധിയാണ്.

നിങ്ങള്‍ ഒരു വര്‍ഗീയ പാര്‍ട്ടിയില്‍ ചേരുമ്ബോഴും അത്രയധികം ഞെട്ടല്‍ തോന്നിയില്ല. ആ പാര്‍ട്ടി നിങ്ങളെക്കൊണ്ട് അല്‍പ്പമെങ്കിലും മെച്ചപ്പെടുമെന്ന് ആശിച്ചു പോകാനുള്ള കനിവ് നിങ്ങളില്‍ ഉണ്ടായിരുന്നു. നിങ്ങളില്‍ മാത്രം.

സ്വാമി അയ്യപ്പന്റെ പടം വരച്ച ഷര്‍ട്ടുമിട്ടു നിങ്ങള്‍ ഇപ്പോള്‍ പറയുന്നത് മുഴുവനും വര്‍ഗീയതയും സവര്‍ണതയുമാണ്. എല്ലാ മതങ്ങളിലെയും ആചാരങ്ങള്‍ നിങ്ങള്‍ സംരക്ഷിക്കുമെന്ന് സ്വാമി അയ്യപ്പന്റെ ചിത്രം വരച്ചു ചേര്‍ത്ത ഷര്‍ട്ടുമിട്ടു കൊണ്ട് നിങ്ങള്‍ പറയുമ്ബോള്‍ നിങ്ങള്‍ ശരിക്കും ആരാണെന്നു ഓര്‍ത്തു പോകുകയാണ്.

ഒരു സെക്യുലര്‍ രാജ്യത്തെ തെരഞ്ഞെടുപ്പിനെ നേരിടുമ്ബോള്‍ അതൊരു പുണ്യ പുരാതന ബാലെ അല്ലെന്ന് അറിയാനുള്ള വിദ്യാഭ്യാസം നിങ്ങള്‍ക്കുണ്ട്. എന്തൊക്കെയാണ് നിങ്ങളുടെ സംഭാഷണത്തിലെ ഘടകങ്ങള്‍? മഹിഷി, മാളികപ്പുറം, യുദ്ധം, തേര് , ശംഖ് , കുന്തം , കൊടച്ചക്രം… ബ്രാഹ്മണന്‍ ആകാന്‍ ആഗ്രഹിക്കുന്ന നിങ്ങളെ, ബി.ജെ.പി പോലുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വിലക്കെടുക്കാന്‍ പാകത്തിന് വളര്‍ത്തിയത് ദൈവമല്ല ഇന്നാട്ടിലെ സാധാരണ മനുഷ്യരാണ്. അതില്‍ പട്ടിണി പാവങ്ങള്‍ വരെയുണ്ടാവും.

അവരുടെ എന്തെങ്കിലും പ്രശ്‌നങ്ങള്‍ നിങ്ങള്‍ തെരഞ്ഞെടുപ്പില്‍ അഡ്രെസ്സ് ചെയ്യുന്നുണ്ടോ? ഇല്ല. പ്രശസ്തമായ ഒരു ചൈനീസ് കവിതയുണ്ട്. ഞാന്‍ ഒരു പൂമ്ബാറ്റയാണോ, പൂമ്ബാറ്റയാണെന്ന് സ്വപ്നം കാണുന്ന മനുഷ്യനാണോ എന്ന്.

നിങ്ങള്‍ ശരിക്കും എന്തായിരുന്നു സുരേഷ് ഗോപി? നിങ്ങള്‍ക്കെങ്കിലും അത് ബോധ്യമുണ്ടോ? വര്‍ഗീയ വാദിയായ സുരേഷ് ഗോപിയോ, അതോ വര്‍ഗീയ വാദി ആയിരിക്കെ നല്ലവനായി അഭിനയിച്ച സുരേഷ് ഗോപിയോ?

ഒരു കാര്യം മാത്രം അറിയാം സുരേഷ് ഗോപി, താങ്കള്‍ ഇപ്പോള്‍ ദൈവത്തില്‍ നിന്നും ഒരുപാട് അകലെയാണ്. ഒരിക്കലും കാണാന്‍ സാധിക്കാത്ത വിധം അകലെ. നിങ്ങള്‍ തോല്‍ക്കുമ്ബോള്‍ ഓര്‍ക്കുക ,ദൈവം നിങ്ങളുടെ കൂടെ ഇല്ലെന്നു മാത്രം. ഒരു നല്ല മനുഷ്യനായി ജീവിക്കാനുള്ള അവസരം നിങ്ങള്‍ എന്തിനാണ് വേണ്ടെന്നു വച്ചത്? നിങ്ങളോട് ഇത് മാത്രം ചോദിക്കാനുള്ള സ്വാതന്ത്ര്യം ഞാന്‍ ബാക്കി വയ്ക്കുന്നു.

More in Malayalam

Trending

Recent

To Top