Malayalam
ആ വ്യാജ വാട്ട്സ് ഗ്രൂപ്പില്‍ തന്റെ പേര് ദുരുപയോഗം ചെയ്ത്, ജേണലിസ്റ്റ് എന്ന നിലയില്‍ അറിയപ്പെടുന്ന പേരുകള്‍ ഉപയോഗിച്ചാല്‍ ഏതോ തരത്തിലുള്ള വിശ്വാസ്യത ഉണ്ടാക്കാന്‍ പറ്റുമെന്ന് വിചാരിച്ചതിന്റെ ഭാഗമായിട്ട് ചെയ്തതായിരിക്കാം; പ്രതികരണവുമായി പ്രമോദ് രാമന്
ആ വ്യാജ വാട്ട്സ് ഗ്രൂപ്പില്‍ തന്റെ പേര് ദുരുപയോഗം ചെയ്ത്, ജേണലിസ്റ്റ് എന്ന നിലയില്‍ അറിയപ്പെടുന്ന പേരുകള്‍ ഉപയോഗിച്ചാല്‍ ഏതോ തരത്തിലുള്ള വിശ്വാസ്യത ഉണ്ടാക്കാന്‍ പറ്റുമെന്ന് വിചാരിച്ചതിന്റെ ഭാഗമായിട്ട് ചെയ്തതായിരിക്കാം; പ്രതികരണവുമായി പ്രമോദ് രാമന്
നടിയെ ആക്രമിച്ച കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് നിരവധി വിവരങ്ങളാണ് പുറത്തു വരുന്നത്. ഇപ്പോഴിതാ ദിലീപിനെ പൂട്ടണമെന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്റെ സ്ക്രീന്‍ ഷോട്ട് നടന്റെ സഹോദരന് അനൂപിന്റെ ഫോണില്‍ നിന്ന് കിട്ടിയതാണെന്ന് െ്രെകബ്രാഞ്ച് പറഞ്ഞതായി മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്. െ്രെകംബ്രഞ്ച് എസ് പി പറയുന്നതനുസരിച്ച് ഷോണ്‍ ജോര്‍ജിന്റെ ഫോണില്‍ നിന്ന് വന്നൊരു സ്ക്രീന്‍ ഷോട്ടാണ് അതെന്നാണ് താന്‍ മനസ്സിലാക്കുന്നത്. സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചതായും പ്രമോദ് രാമന് പറഞ്ഞു.
ആ സ്ക്രീന്‍ ഷോട്ടില്‍ തന്റെ പേര് മാത്രമല്ല റിപ്പോര്‍ട്ടര്‍ ടി വിയുടെ എംഡി നികേഷിന്റെ പേരുണ്ട്. വേറെയും പേരുകളുണ്ട്. താന്‍ ആ പേരുകള്‍ പറയുന്നില്ല. ആ പേരുകള്‍ ഉള്ള ആളുകളെയൊക്കെ അവര്‍ അന്വേഷിക്കുന്നുണ്ട്. അവര്‍ക്ക് അത് ആവശ്യമാണ്. കാരണം, അങ്ങനെയൊരു കാര്യം കണ്ട സ്ഥിതിയ്ക്ക് അവരത് അന്വേഷിക്കും. അങ്ങനെ അന്വേഷിച്ച കൂട്ടത്തില്‍ എന്നോട് ചോദിച്ചു. തനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് പറയുകയും ചെയ്തുവെന്ന് പ്രമോദ് രാമന് പറഞ്ഞു.
കപടമായി, വ്യാജമായി എന്റെ പേര് ഉപയോഗിച്ചു എന്നേയുള്ളൂ. വേറേതെങ്കിലും ഫോണ്‍ നമ്പര്‍ ആയിരിക്കാം. ഞാന്‍ ഉപയോഗിച്ച ഫോണ്‍ നമ്പര്‍ ആയിരിക്കില്ല. വേറെ എന്റെ പേര് ഉപയോഗിച്ച് അവരൊരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി എന്ന് മാത്രമേയുള്ളൂവെന്നും പ്രമോദ് രാമന് കൂട്ടിച്ചേര്‍ത്തു. ‘ദിലീപിനെ പൂട്ടണം’ എന്ന പേരില്‍ തുടങ്ങിയ വ്യാജ വാട്ട്സ് ഗ്രൂപ്പില്‍ തന്റെ പേര് ദുരുപയോഗം ചെയ്തതാണ്. ജേണലിസ്റ്റ് എന്ന നിലയില്‍ അറിയപ്പെടുന്ന പേരുകള്‍ ഉപയോഗിച്ചാല്‍ ഏതോ തരത്തിലുള്ള വിശ്വാസ്യത ഉണ്ടാക്കാന്‍ പറ്റുമെന്ന് വിചാരിച്ചതിന്റെ ഭാഗമായിട്ട് ചെയ്തതായിരിക്കാമെന്നും പ്രമോദ് രാമന് പറഞ്ഞു.
അതിജീവിതയ്ക്കൊപ്പം നില്‍ക്കുന്നവരെ അപകീര്‍ത്തിപ്പെടുത്താന്‍ ദിലീപിന്റെ പി ആര് ടീം ആള്‍മാറാട്ട വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന് സംവിധായകന് ആലപ്പി അഷ്റഫ് വെളിപ്പെടുത്തിയിരുന്നു. ഇതിനായി മാധ്യമപ്രവര്‍ത്തകരും ചലച്ചിത്ര പ്രവര്‍ത്തകരുടേതുമടക്കം പേര് ഉള്‍പ്പെടുത്തി വ്യാജ മെസേജുകള്‍ നിര്‍മ്മിച്ചുവെന്ന് ആലപ്പി അഷ്റഫ് പറഞ്ഞു. ഇതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ ചോദ്യ ചെയ്യലിന് വിളിപ്പിച്ചപ്പോള്‍ െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കാണിച്ചു തന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആഷിഖ് അബു, ബൈജു കൊട്ടാരക്കര, നികേഷ്, സന്ധ്യ ഐപിഎസ്, ലിബര്‍ട്ടി ബഷീര്‍, മഞ്ചു വാര്യര്‍, പ്രമോദ് രാമന്, വേണു, ടി ബി മിനി, സ്മൃതി എന്നിവരുടെ പേരിലാണ് വാട്സ്ആപ്പ് ചാറ്റുകള്‍ ഉണ്ടാക്കിയത്. ഷോണ്‍ ജോര്‍ജ് എന്നയാളുടെ ഫോണില്‍ നിന്നും വധ ഗൂഢാലോചന കേസിലെ രണ്ടാം പ്രതി അനൂപിന്റെ ഫോണിലേക്ക് വന്നതാണ് സ്ക്രീന്‍ ഷോട്ടുകള്‍. അനൂപിന്റെ ഫോണിലെ വിവരങ്ങള്‍ റിട്രീവ് ചെയ്തപ്പോള്‍ ലഭിച്ചതാണ് സ്ക്രീന്‍ ഷോട്ടുകളെന്നും ആലപ്പി അഷ്റഫ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
അതേസമയം, കേസിലെ പ്രധാന തെളിവായി പൊലീസ് ചൂണ്ടിക്കാണിക്കുന്ന മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി ആക്സസ് ചെയ്തെന്ന സ്ഥിരീകരണം അന്വേഷണത്തില്‍ വഴിത്തിരിവാകും. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മൂന്ന് തവണ മാറിയെന്നാണ് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ വെച്ചും ജില്ലാ കോടതിയുടെ കൈവശം ഇരിക്കുമ്പോഴും വിചാരണക്കോടതിയുടെ കൈവശം ഉള്ളപ്പോഴുമാണ് ഹാഷ് വാല്യു മാറിയത്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വെച്ച് മെമ്മറി കാര്‍ഡ് ആക്സസ് ചെയ്യപ്പെട്ടത് രാത്രി 9:58നാണ്. ആദ്യ രണ്ട് തവണയും കംപ്യൂട്ടറിലൂടെയായിരുന്നെങ്കില്‍ മൂന്നാം തവണ വിചാരണക്കോടതിയില്‍ വെച്ചാണ് മെമ്മറി കാര്‍ഡ് തുറന്നത്. മൂന്നുതവണ മെമ്മറി കാര്‍ഡ് ആക്സസ് ചെയ്ത കമ്പ്യൂട്ടറുകളുടെ ഐപി അഡ്രസ്സും മൊബൈല്‍ ഫോണിന്റെ ഐഎംഇഐ നമ്പറും റിപ്പോര്‍ട്ടിലുണ്ട്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലും രാത്രിയാണ് ദൃശ്യങ്ങള്‍ ആക്സസ് ചെയ്യപ്പെട്ടത്.
എഫ്എസ്എല് റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷം കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഫോറന്‍സിക് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി അന്വേഷണം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന് ഉടന്‍ ഹൈക്കോടതിയെ സമീപിക്കും. മെമ്മറി കാര്‍ഡ് തുറക്കാനുപയോഗിച്ച കംപ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും ആരുടേതെന്ന് കണ്ടെത്തണം. വിചാരണക്കോടതിയിലെ തൊണ്ടി ക്ലാര്‍ക്കിനെ ഉള്‍പ്പെടെ വ്യക്തമായി ചോദ്യം ചെയ്തതിന് ശേഷം കൂടുതല്‍ വ്യക്തത വരുത്താനാകുമെന്നാണ് െ്രെകം ബ്രാഞ്ചിന്റെ പ്രതീക്ഷ. തൊണ്ടി ആര്‍ക്കാണ് കൈമാറിയതെന്ന് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കും.
