Connect with us

എന്റെ മനസിലെ സെക്കന്റ് ഓപ്ഷനായിരുന്നു വിവേക് ഒബ്രോയ്.. അദ്ദേഹത്തിന്റെ ഡേറ്റ് കിട്ടാത്ത കൊണ്ടാണ് വിവേകിനെ തിരഞ്ഞെടുത്തത്; തിരക്കഥാകൃത്തിന്റെ തുറന്ന് പറച്ചിൽ

Malayalam

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ചിത്രമാണ് കടുവ. തിയേറ്ററുകളിൽ സിനിമ നിറഞ്ഞോടുകയാണ്. നിരവധി വിവാദങ്ങളും വിമർശനങ്ങളും ചിത്രത്തിനെതിരെ ഉയർന്ന് വന്നിരുന്നെങ്കിലും മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്. ചിത്രത്തിൽ വില്ലനായി എത്തിയ വിവേക് ഒബ്രോയിനാണ്. കടുവയിൽ ഐ.ജി ജോസഫ് ചാണ്ടി ഐ.പി.എസായി തകര്‍ത്താടുകയായിരുന്നു വിവേക്.

ചിത്രത്തില്‍ ജോസഫ് ചാണ്ടി ഐ.പി.എസ് എന്ന കഥാപാത്രം ചെയ്യാന്‍ താന്‍ മനസില്‍ കണ്ടിരുന്നത് വിവേക് ഒബ്രോയിയെ ആയിരുന്നില്ലെന്നെന്ന് തുറന്നു പറയുകയാണ് ചിത്രത്തിൻ്റെ തിരക്കഥാകൃത്തായ ജിനു എബ്രഹാം. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഈക്കാര്യം പറഞ്ഞത്. തിരക്കഥ എഴുതുമ്പോള്‍ വിവേക് ഒബ്രോയിയുടെ മുഖമായിരുന്നോ വില്ലന് എന്ന ചോദ്യത്തിന് വിവേക് ഒബ്രോയ് ആയിരുന്നില്ല അരവിന്ദ് സ്വാമിയുടെ മുഖമായിരുന്നു തന്റെ മനസില്‍ എന്നും ജിനു പറഞ്ഞു.

“ഞങ്ങള്‍ അരവിന്ദ് സ്വാമിയെ കോണ്‍ടാക്ട് ചെയ്തിരുന്നു. അപ്പോഴാണ് അദ്ദേഹം മലയാളത്തില്‍ മറ്റൊരു സിനിമ കമ്മിറ്റ് ചെയ്തുവെന്ന് അറിഞ്ഞത്. രണ്ട് സിനിമകള്‍ തമ്മില്‍ ഡേറ്റ് ക്ലാഷ് ഉണ്ടായി. അതിന് ശേഷമാണ് വിവേക് ഒബ്രോയില്‍ എത്തുന്നത്. എന്റെ മനസിലെ സെക്കന്റ് ഓപ്ഷനായിരുന്നു വിവേക് ഒബ്രോയ് എന്നാൽ അദ്ദേഹത്തിന്റെ ഡേറ്റ് കിട്ടാത്ത കൊണ്ടാണ് വിവേകിനെ തിരഞ്ഞെടുത്തതെന്നും ജിനു പറഞ്ഞു.

കടുവ എന്ന ചിത്രത്തില്‍ ഏതൊക്കെ താരങ്ങള്‍ വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു എന്ന ചോദ്യത്തിന് പൃഥ്വിരാജ് ഈ ചിത്രത്തില്‍ ഉണ്ടാകണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു എന്നായിരുന്നു ജിനുവിന്റെ മറുപടി.

More in Malayalam

Trending

Recent

To Top