Connect with us

അച്ഛന് കൊടുത്ത വാക്ക് പാലിച്ചു; പട്ട് സാരിയും സ്വർണാഭരണങ്ങളും ധരിച്ച് ട്രെഡീഷനൽ ലുക്കിൽ കുഞ്ഞനിയത്തി; അനുജത്തിയുടെ വിവാഹം കെങ്കേമമാക്കി നടി ആര്യ; ആശംസകളുമായി ആരാധകരും!

News

അച്ഛന് കൊടുത്ത വാക്ക് പാലിച്ചു; പട്ട് സാരിയും സ്വർണാഭരണങ്ങളും ധരിച്ച് ട്രെഡീഷനൽ ലുക്കിൽ കുഞ്ഞനിയത്തി; അനുജത്തിയുടെ വിവാഹം കെങ്കേമമാക്കി നടി ആര്യ; ആശംസകളുമായി ആരാധകരും!

അച്ഛന് കൊടുത്ത വാക്ക് പാലിച്ചു; പട്ട് സാരിയും സ്വർണാഭരണങ്ങളും ധരിച്ച് ട്രെഡീഷനൽ ലുക്കിൽ കുഞ്ഞനിയത്തി; അനുജത്തിയുടെ വിവാഹം കെങ്കേമമാക്കി നടി ആര്യ; ആശംസകളുമായി ആരാധകരും!

മലയാളി പ്രക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആര്യ. ബഡായി ബം​ഗ്ലാവിലെ രമേഷ് പിഷാരടിയുടെ ഭാര്യയായി എത്തിയപ്പോഴാണ് കരിയറിൽ ഏറെ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. പിന്നീട് ബി​ഗ് ബോസ് സീസൺ 2 വിലും താരം എത്തിയിരുന്നു. ബഡായി ബം​ഗ്ലാവിലെ ആര്യയെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീരിച്ചെങ്കിലും ബി​ഗ് ബോസിൽ എത്തിയപ്പോൾ കുറച്ച് ഹേറ്റേഴ്സിനെ കൂടി താരത്തിന് കിട്ടിയിരുന്നു. എന്നിരുന്നാലും ഒരുപാട് പ്രേക്ഷക പിന്തുണയുള്ള താരമാണ് ആര്യ.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തങ്ങളുടെ എല്ലാ വിശേഷങ്ങളും ഇൻസ്റ്റയിലൂടെ പ്രേക്ഷകർക്കായി പങ്കുവെക്കാറുമുണ്ട്. അടുത്തിടെ താരത്തിന്റെ സഹോദരിയുടെ സേവ് ദ ഡേറ്റ് വീഡിയോ പങ്കുവെച്ച് കൊണ്ട് ഒരു കുറിപ്പിട്ടിരുന്നു. സോഷ്യൽ മീഡയയിൽ ഏറെ വൈറലായിരുന്നു ആ കുറിപ്പ്. അച്ഛനോടൊള്ള സ്നേഹവും കടമയും വാത്സല്യം ഒക്കെ നിറഞ്ഞതായിരുന്നു.

ഇപ്പോൾ ആര്യയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സഫ‌ലമായിരിക്കുകയാണ്. തന്റെ സഹോദരിയുടെ വിവാഹമായിരുന്നു ആര്യ കണ്ട ഏറ്റവും വലിയ സ്വപ്നം. കുറച്ച് നാളുകളായി സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളുടെ തിരക്കിലായിരുന്നു ആര്യ. മരിക്കുന്നതിന് മുമ്പ് അച്ഛന് താൻ കൊടുത്ത വാക്കാണ് അനുജത്തിയുടെ വിവാഹം മനോ​ഹരമായി നടത്തുകയെന്നതെന്ന് ആര്യ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

ഇന്നലെ രാവിലെയാണ് ആര്യയുടെ സഹോദരി അഞ്ജനയും വരൻ അഖിലും വിവാഹിതരായത്. തിരുവനന്തപരും ഗ്രീൻ ഫീൽഡിലായിരുന്നു ചടങ്ങുകൾ നടന്നത്. സിനിമ- സീരിയിൽ രംഗത്തെ പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു.

പട്ട് സാരിയും സ്വർണാഭരണങ്ങളും ധരിച്ച് ട്രെഡീഷനൽ ലുക്കിലാണ് അഞ്ജന വധുവായി ഒരുങ്ങിയത്. കസവ് മുണ്ടും ഷർട്ടുമായിരുന്നു അഖിലിന്റെ വേഷം. ആര്യ പട്ട് സാരിയാണ് ധരിച്ചത്. മകൾ റോയ പട്ടുപാവാടയിൽ സുന്ദരിയായിട്ടാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹത്തിന് തലേദിവസ സർപ്രൈസ് ഹൽദി പാർട്ടിയും ആര്യ ആഘോഷമായി നടത്തി.

പാട്ടും നൃത്തവും നിറങ്ങളും ചേർന്ന് സിനിമ സ്റ്റൈലിലായിരുന്നു ഹൽദി നടന്നത്. കളർഫുൾ സകർട്ടും വെള്ള ടോപ്പുമായിരുന്നു അഞ്ജനയുടെ വേഷം.

പൂക്കൾ കൊണ്ടുള്ള ആഭരണങ്ങളാണ് ധരിച്ചിരുന്നത്. ചടങ്ങിൽ പങ്കെടുത്ത മറ്റുള്ളവർ വെള്ള വസ്ത്രമാണ് ധരിച്ചത്. 2020ൽ ആയിരുന്നു വിവാഹ നിശ്ചയം നടന്നത്. കൊവിഡ് കാരണമാണ് വിവാഹം നീട്ടിവെച്ചത്. അച്ഛന്റെ അഭാവത്തിൽ ആ സ്ഥാനത്തുനിന്ന് ആര്യയായിരുന്നു ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. അച്ഛന്റെ മരണശേഷം ഏറെ തകർന്നുപോയിരുന്നുവെന്ന് ആര്യ പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.

2018 നവംബർ 11ന് ആണ് ആര്യയുടെ അച്ഛൻ ബാബു മരിച്ചത്. ആ വിടപറയൽ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് ആര്യ പലപ്പോഴായി തുറന്നു പറഞ്ഞിട്ടുണ്ട്.

മറവിരോ​ഗം പോലുള്ളവ അച്ഛനെ അലട്ടിയിരുന്നുവെന്ന് ബി​ഗ് ബോസിൽ പങ്കെടുക്കാനെത്തിയപ്പോൾ ആര്യ വെളിപ്പെടുത്തിയിരുന്നു. അടുത്തിടെ അച്ഛന്റെ പിറന്നാൾ ദിനത്തിൽ‌ ആര്യ അച്ഛനെ കുറിച്ച് എഴുതിയ കുറിപ്പ് വൈറലായി മാറിയിരുന്നു.

കലാരംഗത്തേക്ക് ആര്യ വന്നിട്ട് 15 വർഷമായി. ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു സിനിമയിൽ അഭിനയിക്കുക എന്നതെന്നും ആര്യ പറഞ്ഞിട്ടുണ്ട്.കോമഡിയുമായി ഒരു ബന്ധവുമില്ലാത്ത താൻ ബഡായി ബം​ഗ്ലാവ് പോലെ ഇത്രയും വലിയ ഒരു കോമഡി ഷോയുടെ ഭാഗമായത് അത്ഭുതമായി തോന്നുവെന്നും ആര്യ പറഞ്ഞിട്ടുണ്ട്. പ്രേക്ഷകരുമായുള്ള സംഭാഷണത്തിൽ നിന്നാണ് ബഡായി എന്നത് പേരിനൊപ്പം ചേർക്കാമെന്ന് താൻ തീരുമാനിച്ചതെന്ന് ആര്യ പറഞ്ഞിരുന്നു.

about arya

More in News

Trending

Recent

To Top