News
‘ആറ് മാസത്തിനകം തടി കുറച്ചിട്ട് എന്നെ വന്ന് കാണണം’; ആരാധകന് പൃഥ്വി നൽകിയ ഉപദേശം ഇത് തന്നെയോ?; ഫാൻസ് പേജുകൾ എന്തിന് ഇങ്ങനെ ഒരു അടിക്കുറിപ്പിട്ടു?; പൃഥ്വി ഇങ്ങനെ പറഞ്ഞെങ്കിൽ അത് മോശമായിപ്പോയി..; വീണ്ടും വിമർശനമോ..?
‘ആറ് മാസത്തിനകം തടി കുറച്ചിട്ട് എന്നെ വന്ന് കാണണം’; ആരാധകന് പൃഥ്വി നൽകിയ ഉപദേശം ഇത് തന്നെയോ?; ഫാൻസ് പേജുകൾ എന്തിന് ഇങ്ങനെ ഒരു അടിക്കുറിപ്പിട്ടു?; പൃഥ്വി ഇങ്ങനെ പറഞ്ഞെങ്കിൽ അത് മോശമായിപ്പോയി..; വീണ്ടും വിമർശനമോ..?
മലയാളികളുടെ യൂത്ത് ഐക്കൺ പൃഥ്വിരിജ് ഇപ്പോൾ വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. കടുവ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇപ്പോഴാണ് ഒന്ന് കെട്ടടങ്ങിയത്. ഇപ്പോൾ ബെന്യാമിൻ നോവൽ ആടുജീവിതം സിനിമയാക്കുന്നതിന്റെ തിരക്കിലായിരുന്നു. ഇന്നലെയാണ് ആടുജീവിതത്തിനു പാക്ക് അപ്പ് പറഞ്ഞത് .
കഠിനമായ പ്രയത്നത്തിലൂടെ ഇരുപതിന് മുകളിൽ ശരീര ഭാരമാണ് അണിയറയിൽ ഒരുങ്ങുന്ന ബ്ലെസി ചിത്രം ആടുജീവിതത്തിനായി പൃഥ്വിരാജ് കുറച്ചത്. ഡിജോ ജോസ് ആന്റണി അണിയിച്ചൊരുക്കിയ ജനഗണമന, കടുവ തുടങ്ങിയവയിലൂടെ പൃഥ്വിരാജ് ഉയരങ്ങളിലേക്ക് കുതിക്കുകയാണ്.
സംവിധാനവും അഭിനയവും മാത്രമല്ല നിർമ്മാണവും വിതരണവുമെല്ലാം ഇന്ന് പൃഥ്വിയും ഭാര്യ സുപ്രിയയും ചേർന്ന് ചെയ്യുന്നു. അന്യ ഭാഷയിൽ പോലും പൃഥ്വിരാജ് എന്ന പ്രതിഭ ഉണ്ടാക്കിയെടുത്ത പേര് മലയാള സിനിമയ്ക്ക് തന്നെ എന്നും അഭിമാനിക്കാവുന്ന ഒന്ന് തന്നെയാണ്.
തന്നെ കളിയാക്കിയ പ്രേക്ഷകരെ കൊണ്ട് തന്നെ കൈയ്യടിപ്പിച്ച ചെറുപ്പക്കാരൻ കൂടിയാണ് പൃഥ്വിരാജ്. അഭിനയത്തികവിനുള്ള അംഗീകാരമായി രണ്ടുവട്ടം മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി. മലയാളം കണ്ട ഏറ്റവും വലിയ വിജയമായി മാറിയ ബോക്സ് ഓഫീസ് റെക്കോർഡുകൾ കീഴടക്കി ഇരുന്നൂറ് കോടി ക്ലബ്ബിൽ എത്തിയ മോഹൻലാൽ ചിത്രം ലൂസിഫറിലൂടെ സംവിധാനമെന്ന സ്വപ്നവും 2019ൽ പൃഥ്വിരാജ് സാക്ഷാത്കരിച്ചു.
ഏറ്റവും പുതിയതായി തിയേറ്ററുകളിലെത്തിയ പൃഥ്വിരാജ് സിനിമ കടുവയാണ്. ഷാജി കൈലാസാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ബോക്സ് ഓഫീസിൽ മിന്നും പ്രകടനമാണ് റിലീസ് ദിവസം മുതൽ കടുവ കാഴ്ചവെയ്ക്കുന്നത്.ആദ്യ നാല് ദിനങ്ങളിൽ നിന്ന് 25 കോടി ചിത്രം നേടിയെന്നാണ് ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. പൃഥ്വിരാജിൻറെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിംഗ് കളക്ഷനാണിത്.
കടുവയുടെ വിജയാഘോഷത്തിന്റെ ഭാഗമായി സംഘടപ്പിച്ച പരിപാടിയിൽ നിന്നുള്ള പൃഥ്വിരാജിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. വലിയൊരു ആരാധക വൃന്ദത്തിനൊപ്പമായിരുന്നു കടുവ ടീമിന്റെ വിജയാഘോഷം. ആഘോഷ പരിപാടിക്കിടെ അത് കാണാനെത്തിയ ഒരു ആരാധകനെ അടുത്തേക്ക് വിളിച്ച് സംസാരിക്കുന്ന പൃഥ്വിരാജാണ് വീഡിയോയിലുള്ളത്.
പരിപാടിക്കിടെ ആൾക്കൂട്ടത്തിൽ നിൽക്കുന്ന ഒരു ആരാധകനെ അടുത്തേക്ക് വിളിച്ച് സംസാരിക്കുന്ന പൃഥിരാജിനെയാണ് വീഡിയോയിൽ കാണുന്നത്. പക്ഷെ ആരാധകനോട് പൃഥ്വി എന്താണ് പറയുന്നത് എന്നത് വീഡിയോയിലൂടെ കേൾക്കാൻ സാധിക്കുന്നില്ല. പൃഥ്വിരാജ് ആരാധകനോട്….’ആറ് മാസത്തിനുള്ളിൽ തടി കുറച്ചിട്ട് എന്നെ വന്നു നീ കാണണം…’ എന്ന കുറിപ്പോടെയാണ് പൃഥ്വിരാജ് ഫാൻസ് ഗ്രൂപ്പുകളിലും മറ്റും വീഡിയോ പ്രചരിക്കുന്നത്.
വീഡിയോയ്ക്ക് തലക്കെട്ടായി നൽകിയിരിക്കുന്ന കാര്യമാണ് പൃഥ്വിരാജ് ആരാധകനോട് പറഞ്ഞതെങ്കിൽ അത് മോശമായിപ്പോയി എന്നാണ് വീഡിയോ കണ്ട പ്രേക്ഷകർ പറയുന്നത്. ബോഡി ഷെയ്മിങിന് തുല്യമാണ് ആ സംസാരമെന്നും ചിലർ കുറിച്ചിട്ടുണ്ട്. സംയുക്ത മേനോനാണ് കടുവയിൽ നായികയായി അഭിനയിച്ചിരിക്കുന്നത്.
2002ൽ നക്ഷത്ര കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് മലയാള സിനിമയിലേക്ക് ചുവടുവെയ്ക്കുന്നത്. എന്നാൽ പൃഥ്വിയുടെതായി ആദ്യം റിലീസാകുന്ന ചിത്രം രഞ്ജിത്ത് ഒരുക്കിയ നന്ദനമാണ്. നന്ദനത്തിലെ മനു എന്ന കഥാപാത്രം പ്രേക്ഷമനസിൽ ഇടം നേടിയതിനൊപ്പം പൃഥ്വിയും പ്രേക്ഷകർക്ക് പ്രിയങ്കരനായി. ചുരുങ്ങിയ കാലയളവിൽ പ്രതിഭ തെളിയിക്കുന്ന നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ പകരാൻ പൃഥ്വിക്കായി.
മലയാളത്തിൽ മാത്രമല്ല തമിഴ്, ഹിന്ദി ഭാഷകളിലും പൃഥ്വിരാജ് തന്റെ വിജയക്കൊടി പാറിച്ചു. പിന്നീടൊരിക്കൽ കരിയറിലെ ഏറ്റവും വലിയ വിഷമഘട്ടത്തിൽ തുടരെത്തുടരെ പരാജയങ്ങൾ അദ്ദേഹത്തെ തേടിയെത്തിയപ്പോൾ തളരാതെ അർപ്പണബോധത്തോടെ സിനിമയെ പൃഥ്വി നെഞ്ചോട് ചേർത്തു.
about prithviraj