News
ബിടിഎസിനെപ്പറ്റിയുള്ള ഡോക്യുമെന്ററി പരമ്പര നിര്‍മിക്കാന്‍ ഒരുങ്ങി ഡിസ്നി ഗ്രൂപ്പ്
ബിടിഎസിനെപ്പറ്റിയുള്ള ഡോക്യുമെന്ററി പരമ്പര നിര്‍മിക്കാന്‍ ഒരുങ്ങി ഡിസ്നി ഗ്രൂപ്പ്
ലോകമെങ്ങും ആരാധകരുള്ള കെപോപ് സംഘം ബിടിഎസിനെപ്പറ്റിയുള്ള ഡോക്യുമെന്ററി പരന്പര നിര്‍മിക്കാന്‍ ഡിസ്നി ഗ്രൂപ്പ്.
‘ബിടിഎസ് മൊണ്യുമെന്റസ്: ബിയോണ്ട് ദ സ്റ്റാര്‍’ എന്നു പേരിട്ട പരന്പരയില്‍ സംഘത്തിന്റെ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തെ സംഗീതയാത്രയും ബാന്‍ഡ് അംഗങ്ങളുടെ വ്യക്തിജീവിതത്തിലെ കാണാക്കാഴ്ചകളും ഉള്‍പ്പെടുത്തും.
ഡിസ്നി പ്ലസ് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്ന പരന്പരക്കൊപ്പം ബിടിഎസിന്റെ 2021 നവംബറിലെ ലോസ് ആഞ്ചലസ് സംഗീതനിശയും പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
ബാന്‍ഡ് അംഗം വി ഉള്‍പ്പടെ കൊറിയന്‍ താരങ്ങള്‍ അണിനിരക്കുന്ന ‘ഇന്‍ ദ സൂപ്പ്: ഫ്രണ്ട്കേഷന്‍’ എന്ന റിയാലിറ്റി ഷോയും ഡിസ്നി പുറത്തിറക്കും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഇന്ത്യന്‍ പ്രേക്ഷകര്‍ക്കും ഇവ ആസ്വദിക്കാം.
ബാന്‍ഡ് അംഗങ്ങളുടെ നിര്‍ബന്ധിത സൈനികസേവനം അടക്കമുള്ള കാരണങ്ങള്‍ മൂലം ബിടിഎസ് താല്‍ക്കാലികമായി പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചിരിക്കുകയാണ്.
