കരിക്ക് എന്ന വെബ് സീരീസിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് അനു കെ അനിയന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്.
കിയ സോണറ്റ് സ്വന്തമാക്കിയിരിക്കുകയാണ് താരം. ‘ചില സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകുമ്പോഴാണ് അറിയുന്നത് ആ സ്വപ്നങ്ങള്‍ക്ക് നമ്മളോളം പ്രായമുണ്ടായിരുന്നു എന്ന്’ ഈ കുറിപ്പോടെയാണ് പുതിയ കാര്‍ വാങ്ങിയ വിവരം താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കിയയുടെ ചെറിയ എസ്യുവി സെഗ്മെന്റില്‍ വരുന്ന സോണറ്റാണ് അനു സ്വന്തമാക്കിയ കാര്‍.
സോണറ്റിന്റെ ഏതു വകഭേദമാണ് അനു വാങ്ങിയതെന്ന് വ്യക്തമല്ല. മൂന്ന് എന്ജിന് ഓപ്ഷനുകളാണ് സോണറ്റിനുള്ളത്. ഒരു ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 1.2 ലീറ്റര്‍ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍. ഏകദേശം 7.15 ലക്ഷം രൂപമുതല്‍ 13.09 ലക്ഷം രൂപ വരെയാണ് കാറിന്റെ എക്സ്ഷോറൂം വില.
കരിക്കിന്റെ തേരാപ്പാരയിലൂടെയാണ് അനു എത്തുന്നത്. അതിലെ ജോര്‍ജ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ പേരിലാണ് അനു ഇപ്പോള്‍ അറിയപ്പെടുന്നതും. വെബ്സീരീസുകളില്‍ വ്യത്യസങ്ങളായ കഥാപാത്രങ്ങളിലൂടെയാണ് അനു ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. അവയെല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...