News
വേദന സഹിച്ചിട്ടാണേലും ഞാൻ അത് ചെയുന്നു; അത്തരം സാഹചര്യങ്ങളോട് നോ പറയാത്തതിന് എനിക്ക് കാരണങ്ങളുണ്ട്; ആരും അറിയാതെ പോയ ഉമാ നായരുടെ കഥ !
വേദന സഹിച്ചിട്ടാണേലും ഞാൻ അത് ചെയുന്നു; അത്തരം സാഹചര്യങ്ങളോട് നോ പറയാത്തതിന് എനിക്ക് കാരണങ്ങളുണ്ട്; ആരും അറിയാതെ പോയ ഉമാ നായരുടെ കഥ !
മലയാളികൾക്കിടയിൽ ഇന്ന് ഏറെ പ്രിയപ്പെട്ട നായികയാണ് ഉമാ നായർ. വര്‍ഷങ്ങളായി സീരിയല്‍ ഇന്റസ്ട്രിയില്‍ സജീവമാണെങ്കിലും, വാനമ്പാടി എന്ന സീരിയലിലെ നിര്മലേട്ടത്തിയായിട്ടാണ് ഇന്നും മലയാളികൾ ഉമാ നായരേ വിളിക്കുന്നത്. ഇതിനോടകം 72 ല്‍ അധികം സീരിയലുകള്‍ ചെയ്തിട്ടുണ്ട്. എന്നിട്ടും വാനമ്പാടി സീരിയലിൽ നിന്നും കിട്ടിയ പ്രശസ്തി ഒന്ന് വേറെതന്നെയാണ്.
എന്നാല്‍ വാനമ്പാടി സീരിയല്‍ ആദ്യം വേണ്ട എന്ന് പറഞ്ഞിരുന്നു എന്നാണ് ഉമ നായര്‍ പറയുന്നത്. അത് മാത്രമല്ല, ജീവിതത്തിലെ പല കാര്യങ്ങളും മനസുതുറന്നു പറയുകയാണ് ഇപ്പോൾ താരം. മലയാളികളുടെ പ്രിയങ്കരിയായ എലീന പടിക്കലാണ് ഷോ ഹോസ്റ്റ് ചെയ്യുന്നത്.
സീരിയലുകളിലെ കഥാപാത്രങ്ങളിലൂടെ അല്ലാതെ ഉമ നായരുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് അധികമാര്‍ക്കും അറിയില്ല. കുടുംബത്തെയോ മക്കളെയോ ഉമ ഇതിന് മുമ്പ് എവിടെയും പരിചയപ്പെടുത്തിയിട്ടുമില്ല. എന്നാല്‍ എലീനയോട് മൂന്ന് മക്കളെയും മൂത്ത മകളെ കല്യാണം ചെയ്യാന്‍ പോകുന്ന ആളെയും ഉമ നായര്‍ പരിചയപ്പെടുത്തി. രണ്ട് പെണ്‍കുട്ടികളും ഒരു ആണ് കുട്ടിയുമാണ് ഉമയ്ക്ക്. മൂത്ത മകളുടെ കല്യാണം നിശ്ചയിച്ചിരിയ്ക്കുകയാണ്.
ഉമാ നായർ പറഞ്ഞ വാക്കുകൾ കേൾക്കാം .. തന്റെ പ്രായത്തെക്കാള്‍ കൂടുതല്‍ പ്രായമുള്ള നടന്മാരുടെ അമ്മയായി ഞാന്‍ അഭിനയിച്ചിട്ടുണ്ട് . പലരും എന്നോട് ചോദിച്ചിട്ടുണ്ട്, ഇത്ര ചെറിയ പ്രായത്തിലെ ഇത്രയും വലിയ മക്കളുടെ അമ്മയായി അഭിനയിക്കുമ്പോള്‍ വിഷമം ഇല്ലേ എന്ന്.
വിഷമം ഉണ്ട്, പക്ഷെ പറഞ്ഞിട്ട് കാര്യമില്ല. 19 നും 25 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കേ നായികയായി അഭിനയിക്കാന്‍ പറ്റു. പിന്നെയുള്ള ചേച്ചി റോളുള്ക്ക് അധികം പ്രാധാന്യവും ഉണ്ടാവില്ല. അമ്മ വേഷം ആകുമ്പോള്‍ സേഫ് ആണ്.
പ്രായത്തില്‍ മുതിര്‍ന്ന ആളുകളുടെ അമ്മയായി അഭിനയിക്കാന്‍ വിളിച്ചപ്പോള്‍, അല്ല എങ്കില്‍ അത്തരം ഒരുപാട് പ്രായമുള്ള വേഷങ്ങള്‍ ചെയ്യുമ്പോള്‍ നോ പറയാത്തതിന് എനിക്ക് കാരണങ്ങളുണ്ട്.
ഒന്ന് എന്റെ സാമ്പത്തിക സ്ഥിതിതന്നെയാണ്. രണ്ടാമത്തെ കാര്യം ജീവിത കാലം മുഴുവന്‍ അഭിനയിക്കണം എന്ന എന്റെ ആഗ്രഹം, മൂന്ന് ഞാന്‍ നോ പറഞ്ഞാല്‍ അവര്‍ക്ക് പ്രശ്നമില്ല, എന്റെ പ്രായമുള്ള വേറെ നടിമാര്‍ അമ്മ വേഷത്തിന് തയ്യാറാണ്. മറ്റുള്ളവര്‍ ഇപ്പോള്‍ ആ വേഷത്തിലേക്ക് വരുമ്പോള്‍ ഞാന്‍ നേരത്തെ സേഫ് ആയി അമ്മ റോളിലേക്ക് കയറി.
വാനമ്പാടിയിലെ വേഷം എന്തുകൊണ്ടും എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. എഴുപത്തിരണ്ടില്‍ അധികം സീരിയലുകള്‍ ചെയ്തിട്ടും ആളുകള്‍ എന്നെ തിരിച്ചറിഞ്ഞത് വാനമ്പാടിയ്ക്ക് ശേഷമാണ്. എന്റെ ചില സാങ്കേതിക ബുദ്ധിമുട്ടുകള്‍ കാരണം ആദ്യം നോ പറഞ്ഞിരുന്നു. പക്ഷെ വീണ്ടും അത് എന്നെ തേടിയെത്തി. അന്നും ഞാന്‍ അത് ഉപേക്ഷിച്ചിരുന്നുവെങ്കില്‍ എന്നെ സംബന്ധിച്ച് അത് വലിയ നഷ്ടമാകുമായിരുന്നു.
ബിഗ് ബോസ് ഷോയിൽ പോയാലുള്ള അവസ്ഥയെ കുറിച്ചും പറയുന്നുണ്ട്. ബിഗ്ഗ് ബോസ് പോലൊരു ഷോയില്‍ എനിക്ക് പിടിച്ച് നില്ക്കാന് സാധിയ്ക്കില്ല. ഒന്നാമത്തെ കാര്യം ഞാന്‍ ഷോര്ട്ട്ടെംപഡ് ആണ്. പോയാല്‍ തന്നെ ഒരാഴ്ചയ്ക്ക് അകം ഞാന്‍ പുറത്താകും.
മറ്റൊരു കാര്യം, കുറേ ദിവസം അടച്ചിട്ട ഒരു വീടിനുള്ളില്‍ ഒന്നും ചെയ്യാതെ കഴിയുമ്പോള്‍ ഞാന്‍ ഉറങ്ങി പോകും. അല്ലെങ്കില്‍ ഫ്രസ്റ്റേറ്റഡ് ആയി ഞാന്‍ പൊട്ടിത്തെറിക്കും. ഞാന്‍ തന്നെ ക്രിയേറ്റ് ചെയ്യുന്ന ഒരുപാട് തിരക്കുകളിലൂടെ ഓടുകയാണ് ഞാന്‍. എന്റെ വേദനകള്‍ മറക്കാന്‍ വേണ്ടിയാണ് അത്. അതില്ലാതെയായാല്‍ പിടിവിട്ട് പോകും- ഉമ നായര്‍ പറഞ്ഞു.
about uma nair
